Saturday, June 6, 2009

അമ്മേ മാപ്പ്


നമ്മളെല്ലാം മരണത്തിലേക്കു തള്ളി വിട്ടുകൊണ്ടിരിക്കുന്ന്

ഭൂമിയുടെ ആയുസിനായി

പ്രാര്‍ധിക്കാം ....ഒന്നു ചേരാം


കണ്ണടച്ചാല്‍ ആ തേങ്ങല്‍...

കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു

ഇഞ്ചിഞ്ചായി മരണം കാര്‍ന്നു തിന്നുന്ന-

ഒരമ്മയുടെ ദയക്കായുള്ള നിലവിളി.

മക്കളെ സ്നേഹിച്ച്തിനു-

തന്റ് എല്ലാം നല്‍കിയതിനു

സ്വന്തം മക്കള്‍ തന്നെ നല്‍കിയ ശിക്ഷ

ഹൃദയമുള്ള ആരും ഇതു കാണുന്നില്ലെ..?

ആരും കേള്‍ക്കുന്നില്ലേ ഈ തേങ്ങല്‍..?

ഈ അമ്മ അല്പം ശുധവായു ശ്വസിക്കട്ടെ...

വിഷവാതകങ്ങള്‍ പുറന്തള്ളുന്നതു ഒന്നു നിര്‍ത്തു

ഒരു നിമിഷത്തേക്കെങ്കിലും ആശ്വസിക്കട്ടെ

ജെന്മംതന്ന അമ്മയ്ക്കുവേണ്ടി ഇതെങ്കിലും ചെയിതുകൂടെ?

സ്വന്തം മക്കളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി..

സ്വയം നീറുന്നോരമ്മ.

കറ്റില്‍ പറന്നു നിന്നിരുന്ന-

ആ നീളന്‍ മുടിയിഴകള്‍ ഇപ്പോള്‍-

കൊടും ചൂടില്‍ കത്തിയെരിയുന്നു.

ഭൂമിയുടെ അവകാശികള്‍-

പ്രാണനായി പരക്കം പായുന്നു

ശുഭ്രവസ്ത്ര ധാരികളായഹിമഗിരികള്‍-

ഉരുകി പ്രളയം തീര്‍ക്കുന്നു

നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍-

വിളറി വെളുത്ത് വിണ്ടു കീറി കിടക്കുന്നു.

മക്കള്‍ അമ്മയുടെ വസ്ത്രങ്ങള്‍ ഉരുഞ്ഞുമാറ്റി-

അവിടെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ തീര്‍ക്കുന്നു.

ഒന്നു മനസ്സിലാക്കു.. അമ്മയുടെ കിതപ്പില്‍ –

തകര്‍ന്നു നിലം പൊത്താവുന്നതെയുള്ളു ഇവയെല്ലാം.

അല്പമെങ്കില്‍ സ്നേഹം തിരികെ നല്‍കൂ-

സന്തോഷിക്കട്ടെ അമ്മ ഒരു ദിനമെങ്കിലും-

ചെയിത പാപങ്ങള്‍ക്ക് പരിഹാരമാവില്ലെങ്കിലും.

ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍ –

ഭൂമിയുടെ ആയുസിനായി-

നമ്മുടെ അമ്മയുടെ ജീവനായി......

Thursday, June 4, 2009

എന്റെ പൂന്തോട്ടം




എനിക്കുണ്ടൊരു പൂന്തോട്ടം...

ഒരുപാടു ചെടികളും..

തണലുകള്‍ നല്‍കാന്‍ മരങ്ങളുമുള്ള-

മനോഹരമായ പൂന്തോപ്പ്.

കിളികള്‍ ചേക്കേറി കൂടുകൂട്ടി

ഇണക്കിളികള്‍ മുട്ടിയിരുന്ന്-

പ്രണയ ഗാനങ്ങള്‍ പാടി

രാക്കുയില്‍ തന്റിണയെ കാണാത്ത-

വേദനിയില്‍ ഉറക്കെപ്പാടി

അത് രാത്രിയുടെ അന്ധതിയില്‍-

അലയടിച്ചിരുന്നു. മറുപാട്ടിനായി...

എങ്കിലും ഈ പൂവാടിയില്‍-

പൂക്കള്‍ വിടര്‍ന്നിരുന്നില്ല

അല്ലെങ്കില്‍ വിടരുന്ന പൂക്കള്‍-

ആരൊക്കെയോ, മൊഷ്ടിച്ചിരുന്നു

ഒടുവില്‍ എന്റെ പനിനീര്‍ച്ചെടിയും-

മൊട്ടിട്ടു.... പതുക്കെ കണ്ണുതുറന്നു.

ആ പൂവിനെ ഞാന്‍ ഇമചിമ്മാതെ നോക്കിനിന്നു

ആ പൂവ് എന്നോട് ചോദിച്ചു...

“എന്തേ എന്നെ നൊക്കി നില്‍ക്കുന്നെ?”

ഞാന്‍ ചിരിച്ചുകൊണ്ട് പൂവിനോട് പറഞ്ഞു

“ഞാന്‍ എന്റെ ഹൃദയം കാണുന്നു”

പൂവിന്റെ കണ്ണുകള്‍ വിടര്‍ന്നു

തഴുകിപ്പോയ ഇളംകാറ്റില്‍ പതുക്കെ തലയാട്ടി

“നീ എനിക്ക് എത്രമാത്രം പ്രീയപ്പെട്ടതെന്നു അറിയുമൊ”

ഞാന്‍ വീണ്ടും ചോദിച്ചു..?

“എന്നെ ആരെങ്കിലും പൊട്ടിച്ചെടുത്താലോ?”

പൂവിന്റെ കണ്ണുകളീല്‍ ആകാംഷ...

ഞാന്‍ ചോദിച്ചു... “നീ പോകുമൊ....?”

പൂവ് മിണ്ടിയില്ല.........

കുയിലുകള്‍ പാടിക്കൊണ്ടേയിരുന്നു...

മറുപാട്ടിനായി കാതോര്‍ത്തിരുന്നു......

Wednesday, June 3, 2009

എന്റെ ഹ്രിദയം..




മനോഹരമായിരുന്നു എന്റെ ഹ്രിദയം

ഒരു പളുങ്കുശില്പം പോലെ

സ്നേഹമാകുന്ന പ്രകാശത്തില്‍-

അതു വെട്ടിത്തിളങ്ങിയിരുന്നു

ഒടുവില്‍ ഞാന്‍ സ്നേഹം-

പകുത്തു നല്‍കിയവരാല്‍ത്തന്നെ

അതു വലിച്ചെറിയപ്പെട്ടു

പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം-

കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു

ആര്‍ക്കോ വേണ്ടി......

ആരുടെയോ വരവും പ്രതീക്ഷിച്ചു.

പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-

ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി

തറയില്‍ ചിതറിക്കിടന്നു

കടന്നു വന്നവരാല്‍ പിന്നെയും-

നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.

അപ്പോഴും കരഞ്ഞില്ല-

കണ്ണുകള്‍ തുളുമ്പിയില്ല

പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും

തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-

ആര്‍ക്കുവേണം.....

വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.

വെരും ഒരുന്നാള്‍ ആരെങ്കിലും

ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍

അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും

ഈ വഴി വെരുന്നവര്‍ക്കായി-

അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി

അവസാനമിടിപ്പ് നില്‍ക്കും വരെയും......

Monday, June 1, 2009

നീ എന് കൂട്ടുകാരി....




നിഴല്പോലെ പിന്തുടര്‍ന്നരികിലെത്തി-

പിറകിലൂടെയെന്‍ കണ്‍കള്‍പൊത്തി

ചെവിയിലോതിയവള്‍ ഞാന്‍ നിന്‍ കൂട്ടുകാരി

എന്റെയുള്ളിലെ എന്നെയറിഞ്ഞവള്‍

കാതങ്ങള്‍ക്കകലെയിരുന്നു പാടുന്നു-

ഞാന്‍ നിന്‍ കൂട്ടുകാരി.

എന്റെ മനസ്സിലെ കാറ്റും കോളും-

ഒരു പുഞ്ചിരിയാലകറ്റിയവള്‍

ഓരോ ദിനങ്ങളും കൂടെനടന്നു-

ഓരോ നിമിഷവും പങ്കുവെച്ചു

എന്നുമെന്നില്‍ വെളിച്ചമായി-

നിറതിരിയിട്ട വിളക്കുപോലെ

അകലയാണെങ്കിലും ആ കുറുമ്പിന്റെ-

ശാസനയുടെ സുഖം ഞാനറിയുന്നു

ഒരമ്മയുടെ വയട്ടില്‍ പിറന്നില്ലെങ്കിലും-

അറിയുന്നു മുജ്ജെന്മ്മബെന്ധം

ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍-

വിധി കരുതിയ നല്ല നിമിഷങ്ങള്‍

നീയെന്‍ കണ്ണാടി.. ഞാന് എന്നെ കാണുന്ന്-

എന്റെ സ്വന്തം പ്രതിഛായ..

പ്രീയ കൂട്ടുകാരി....നന്ദി..

എന്നെ മനസ്സിലാക്കിയതിനു....

എല്ലാം പറയാതെ പറഞ്ഞതിനു...

എലാം പറയാതെ അറിഞ്ഞതിനു....

Sunday, May 31, 2009

എന്റെ സൌഹൃദം


അറിഞ്ഞോ അറിയാതെയോ.. എന്റെ സുഹ്രത്തുക്കളായവര്‍ക്കും..

പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും

മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും..

ഈ സുഹ്രത്തിന്റെ ആത്മസമര്‍പ്പണം


ഞാന്‍ വെറുമൊരു കടല്‍ചിപ്പി.

അവഗണനയാകുന്ന മണല്‍ത്തരി-

മനസ്സിന്‍ ഭിത്തിയെ കീറിമുറിച്ച്പ്പോഴും

ആത്മാര്‍ധതയില്‍ മിനുക്കിയെടുത്ത-

മുത്താണ് എന്റെ സൌഹ്രദം

വെള്ളത്തില്‍ ഉണ്ടായ ഓളങ്ങള്‍ പോലെ

അകന്നകന്നു അലിഞ്ഞില്ലാതാകുന്നു

ഒരു കുഞ്ഞിന്റെ മനസ്സുമായി-

വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു.

അങ്ങനെ എത്രയെത്ര ഓളങ്ങള്‍

പിന്നെയും ഓളങ്ങല്‍ തീര്‍ക്കാന്‍

ജെലപ്പരപ്പു മാത്രം ബാക്കി

ആത്മാര്‍ഥസൌഹ്രദം എന്ന പൂവിന്റിതള്‍-

പലതവണ വാടിക്കൊഴിയുന്നതു കണ്ടുഞാന്‍

മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാല്‍-

കാഴ്ചകള്‍ക്കപ്പുറത്തുനിന്നുമെത്താം സൌഹ്രദം

എങ്കിലും സത്യം ചെയിതു തെളിയിക്കേണ്ടി വെരുമ്പോള്‍-

പച്ചമാംസത്തില്‍ ഇരുമ്പിറങ്ങുന്നതു പോലെ

വിങ്ങി വിതുമ്പിടുന്നെന്‍ മനം-

നിറഞ്ഞിടുന്നു കണ്ണുകളറിയാതെ

വീണ്ടും പൂക്കള്‍ വാടിത്തുടങ്ങുന്നുവോ..?

തിരിച്ചറിയാതെ പോകുന്നൊ എന്‍ സൌഹ്രദം

മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍

നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-

തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.

Thursday, May 28, 2009

പുഴ



ഓടി ഒഴുകുന്ന പുഴ

കടലുതേടുന്ന പുഴ

വഹിച്ചിടുന്നു മര്‍ത്യന്‍ പാപങ്ങള്‍-

ചെപ്പിലടച്ച ഒരു പിടി ചാരമായി

ലക്ഷ്യം തേടി ഒഴുകുന്ന പുഴതന്‍ മാറില്‍

ശാന്തി തേടി അണയുന്നു പലര്‍

പാപഭാരം ഏറ്റുവാങ്ങി-

പുഴകള്‍ മെലിഞ്ഞു തുടങ്ങി

മൌനമായി തേങ്ങുന്നു...

കടലിന്‍ മാറില്‍ ഒഴുകി ചേരാനാവാതെ

തന്റെ പ്രാണനെ പുണരാനാവാതെ

അമ്മയുടെ ഉയിരൂറ്റി വിറ്റ്-

മക്കള്‍ വളര്‍ന്നു.. അമ്മയെ മറന്നു.

അമ്മയ്ക്കാകുമോ മക്കളെ മറക്കുവാന്‍..

ശപിക്കുവാന്‍.....

Wednesday, May 27, 2009

പ്രണയ മഴ




അവള്‍ വെരുന്നു ഇരുണ്ട് നില്‍ക്കുന്ന ആകാശത്തില്‍

ഏഴു വര്‍ണ്ണങ്ങള്‍ വിരിയിച്ച്.

വരണ്ട മണ്ണില്‍ നിന്നും പുതു മണമുയര്‍ത്താന്‍

വെയിലിന്റെ ചൂടില്‍ തളര്‍ന്ന്-

മണ്ണില്‍ ചേര്‍ന്നുറങ്ങുന്ന ചെടികളെ ഉണര്‍ത്താന്‍.

ഇവളാണു എന്റെ ഒരേ ഒരു പ്രെണയിനി

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു-

പരസ്പരം പറയാത്ത കഥകളില്ല-

പടാത്ത ഗാനങ്ങളില്ല.

അവളുടെ തണുത്ത കൈകളാല്‍

എന്നെ തൊടാന്‍ നോക്കും

ഞാന്‍ ഒഴിഞ്ഞു മാറിയാല്‍

അവള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കും

മറ്റുചിലപ്പോള്‍ അവള്‍ക്കായി നിന്നു കൊടുക്കും

അപ്പോള്‍ അവള്‍ ഒരു കുഞ്ഞിനെയെന്നപോലെ-

എന്നെ ഉമ്മകള്‍ കൊണ്ട് മൂടും

എന്നും അവള്‍ എനിക്കു കൂട്ടായിരുന്നു

എന്റെ ദുഖത്തിലും സന്തോഷത്തിലും

ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും-

ചിലപ്പോള്‍ പൊട്ടിച്ചിരിക്കും

രാത്രികളില്‍ താരാട്ടു പാട്ടുമായി കൂട്ടിരിക്കും

അവളില്‍ പലരും ഒഴിക്കിവിട്ട-

കടലാസു വഞ്ചികളുടെ കഥ പറയും

ഇപ്പോള്‍ അവള്‍ എന്നില്‍ നിന്നും-

വളരെ അകലെയാണു

ഒരു പക്ഷെ എന്നെ അന്വെഷിക്കുന്നുണ്ടാകും

പുതിയ കഥ പറയുവാന്‍-

പ്രണയമഴയില്‍ എന്നെ നനയ്ക്കാന്‍

കേള്‍ക്കുന്നുണ്ടാവുമൊ?

ഈ മരുഭൂവില്‍ നിന്നുള്ള തേങ്ങല്‍

ഒരു പക്ഷെ അവളും കരയുകയായിരിക്കും

എനിക്കു വേണ്ടി പെയ്യുകയായിരിക്കും

മുടി അഴിച്ചിട്ട് ചിലങ്കകള്‍ കെട്ടി-

ആടി തിമിര്‍ക്കുകയാവും

എന്റെ കാല്‍പ്പാടുകള്‍ തേടി-

കുതിച്ചൊഴുകുകയാവും

ഞാന്‍ വെരും നിന്നില്‍ അലിയാന്‍-

നിന്നെ പുണരാന്‍...നിന്നെ മാത്രം...

Monday, May 25, 2009

അനുരാഗപ്പൂക്കള്




ഉറങ്ങാതെ ഉറങ്ങുന്ന രാത്രികളിലും

ഗാഡ്ഡമായി ഉറങ്ങുന്ന പുലര്‍വേളയിലും

എന്‍ കാതുകളില്‍ അലയടിച്ചിരുന്നു –

മണിനൂപുരനാദം

കാതുകളില്‍ മൂളുന്ന താരാട്ട് പാട്ടും

മുടിയിഴകളെ തഴുകുന്ന വളയിട്ട കൈകളും

എന്റെ രാത്രികളെ അനശ്വരമാക്കുന്നു

അവ അകന്നു പോകാതിരിക്കാന്‍

സൂര്യന്‍ ഉണരാതിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി

പുലര്‍ വേളയില്‍ മഞ്ഞിന്‍ കണങ്ങള്‍

എന്നെ നോക്കി ചിരിതൂകിക്കൊണ്ടിരുന്നു

കുസ്രിതി നിറഞ്ഞൊരാമുഖം ഓരോ തുള്ളിയിലും തേടുന്നു ഞാന്‍

രാത്രിയില്‍ എപ്പോഴോ പെയ്ത മഴയുടെ തുള്ളികള്‍-

ഇലകളില്‍ താളം തീര്‍ത്തുകൊണ്ടിരുന്നു

അതോ അതവളുടെ ചിരിയോ...!!!

മുടിയില്‍ തൂകിയ കാച്ചെണ്ണമണം-

ഇളം കാറ്റിനാല്‍ എന്നെ തഴുകിക്കൊണ്ടിരുന്നു

അഴിച്ചിട്ട മുടിയും കിലുങ്ങുന്ന ചിലങ്കയുമായി

എന്റെ ചുറ്റിനും ഒളിച്ചുകളീക്കുന്നു അവള്‍

ഞാന്‍ നട്ടുനനച്ചൊരീ അരിമുല്ലപ്പൂവുകള്‍

അവളുടെ മുടിയില്‍ ഒളിക്കാന്‍ വെമ്പുന്നതു പോലെ!!

കാറ്റിനാല്‍ പൊഴിഞ്ഞ പൂവുകള്‍ എടുത്തു മണത്തപ്പോള്‍

അവളുടെ ഗെന്ധം ഞാനറിഞ്ഞു

അവളുടെ ചൂടാര്‍ന്ന കൈകള്‍ എന്നെ പുണരുന്നതു ഞാനറിഞ്ഞു

അവളെന്റെ നെറ്റിയില്‍ നല്‍കിയ-

ചുംബനത്തിന്‍ സുഖം ഞാനറിയുന്നു

എങ്കിലും അവളാരെന്നറിയാതെ-

എന്റെ ഹ്രിദയം വിങ്ങിവിതുമ്പിടുന്നു..

Saturday, May 23, 2009

ഒരു രാത്രിയുടെ താലി




വെള്ളിവെളിച്ചം നിറഞ്ഞരാവില്‍-
കൈകോര്‍ത്തു നടന്നതും
ആകാശത്തെ നക്ഷത്രങ്ങള്‍ സാക്ഷിയായി
കെട്ടിപ്പുണര്‍ന്നതും
ഡിസംബറിന്റെ തണുത്തരാവില്‍-
ഒരു പുതപ്പിനുള്ളില്‍ അലുഞ്ഞതും
എല്ലാം.. എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ?!
എന്റെ മാറില്‍ വീണ നഖക്ഷതം ഉണങ്ങും മുന്‍പേ..
കിടക്കയില്‍ പൊഴിഞ്ഞ മുല്ല മൊട്ടുകള്‍ -
വാടും മുന്‍പെ.....അവന്‍....
പകുത്തെടുത്ത് പിന്നെയും ബാക്കിയായ-
പാലില്‍ ഉറുമ്പുകള്‍ ആത്മാഹൂതി നടത്തുന്നു.
സീമന്തരേഖയില്‍ അവന്‍ ചാര്‍ത്തിയ കുങ്കുമം
എന്തിന്റെയോ ബാക്കിപത്രം പോലെ പടര്‍ന്നിരുന്നു.
ഇന്നലെ അവന്‍ ചാര്‍ത്തിയ താലിക്കു-
അപ്പോള്‍ ഇത്ര ഭാരമുണ്ടായിരുന്നില്ല....

മഴ




മഴ പെയ്യുന്നു ..
വിണ്ടുകീറിയ മുലക്കണ്ണുകളില്‍-
വീണ്ടും അമ്രുത് നിറക്കുവാന്‍..
പാഞ്ഞടുക്കുന്ന മഴത്തുള്ളികള്‍-
അമ്മയുടെ നിശ്വാസ് വായുവില്‍ത്ത്ട്ടി-
ചിതറുന്നതു കാണാം.
മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു.
എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ-
കണ്ണുനീര്‍ത്തുള്ളികള്‍-
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു.
മഴ കരയുന്നു....
ആരുടെയൊക്കെയോ അശ്രുബിന്തുക്കള്‍
ഏറ്റുവാങ്ങുക്കൊണ്ട്...
അവളുടെ തേങ്ങലുകള്‍ മുഴക്കങ്ങളായി..
ആകാശത്തില്‍ അലയടിച്ചുകൊണ്ടിരുന്നു...

ചേച്ചി



അമ്മയുടെ വാത്സല്യമേകി,
സ്നേഹമെന്ന അമ്രുതൂട്ടി-
താരാട്ടുപാടുയുറക്കുന്നെന്‍ ചേച്ചി
മ്രിദുവാര്‍ന്ന ആ വിരല്‍ത്തുമ്പ് പിടിച്ചു-
ആദ്യചുവടു വെച്ചു ഞാന്‍
ആ ചെംചുണ്ടില്‍ നിന്നുതിര്‍ന്ന അക്ഷരം ചേര്‍ത്ത്-
അമ്മയെന്നു വിളിക്കാന്‍ പടിച്ചു..
പിന്നെയും ദിനങ്ങളെടുത്തു ചേച്ചിയെന്നു വിലിക്കാന്‍
എങ്കിലും പരിഭവമില്ലാതെ..ആ വിടര്‍ന്ന കണ്ണുകള്‍-
എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു
എന്റെ വാശിയും പരുഭവങ്ങളും...
മോനു എന്ന വിളിയാല്‍ അലിയിച്ചുകളഞിരുന്നു
അഞ്ചുതിരിയിട്ട നിലവിളക്കിന്‍ പ്രെഭയോടെ
ഒരു ദേവിയെപ്പോലെ എന്നുമെന്നുള്ളില്‍..

Tuesday, February 3, 2009

ഒരുനുള്ളു സിന്ദൂരം...



പ്രെത്യാശയുടെ, സ്നെഹത്തിന്റെ ഒരുനുള്ളു സിന്തൂരം
 നിന്‍ നെറുകയില്‍ ചാര്‍ത്താന്‍ എന്നും കൊതിച്ചിരുന്നു ഞാന്‍ 
കടം കൊണ്ട സ്വപ്നവുമായി ഞാന്‍ നടന്നകലുമ്പോള്‍ 
ഒരുവട്ടമെങ്കിലും നീ വിളിക്കുമെന്നു കരുതി. 
അന്നു നിന്‍ മനസ്സിലെ സ്നേഹം
സൗന്ദര്യം എന്ന അഹങ്കാരം കൊണ്ടു മറക്കപെട്ടിരുന്നു 
അരളിമരത്തിലെ സമാധിയില്‍ നിന്നും 
വര്‍ണ്ണച്ചിറകുകളുമായി പുറത്തുവെരുന്ന പൂമ്പാറ്റയെ പോലെ-
 നീ നിന്റെ അഹങ്കാരമാകുന്ന കൂട്ടില്‍ നിന്നും-
പുറത്തു വന്നു എന്നെ പുണരുമെന്നു പ്രെതീഷിച്ചു. 
വിണ്ടമനസ്സുമായി ഞാന്‍ നടന്നകന്നപ്പോള്‍
 നിന്റെ കണ്ണു നിറഞോ എന്നെനിക്കറിയില്ല. 
നിനക്കായി കരുതിയ ആ ഒരുനുള്ളു കുങ്കുമം-
 ഇന്നും ഞാന്‍ സൂക്ഷിക്കുന്നു 
ദേവി...... നിനക്കു പകരമായി ആരെയും- 
പ്രെതീഷ്ടിക്കാന്‍ എനിക്കു കഴിഞ്ഞില്ല 
കൊടും ചൂടില്‍ ഒഴുകി ഇറങ്ങിയ വിയര്‍പ്പുകണം- 
എന്റെ കാഴ്ച്ചയെ മറക്കുമ്പോഴും 
ബെലം നഷ്ടപ്പെട്ട കാലുകള്‍ ഇടറിയപ്പോഴും 
നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്നൂ ഒരുപാടു കൊതിച്ചു 
ചുക്കിച്ചുളിഞ്ഞ ശരീരത്തിലെ ചുളിയായത്ത മനസ്സും-
 നിനക്കായി കരുതിയ ഒരുനുള്ളു സിന്ദൂരവുമാണ്
 ഇന്നു എന്നിലെ ശേഷിപ്പ്. 
ഇനിയെങ്കിലും എന്നെ ഒന്നു വിളിച്ചുകൂടെ- 
നിന്റെ സ്വന്തമെന്ന്... നിന്റെ മാത്രമെന്നു....

Sunday, January 18, 2009

അറിയുമോനീ................?



അറിയുമോ സഖി നീ എന്‍ പ്രണയം

ചിപ്പിതന്‍ വേദനയില്‍ മിനുക്കിയെടുത്ത-

മുത്തു പൊലെയുള്ളരെന്‍ നിര്‍മ്മലസ്നേഹം

മറന്നുവോ സഖി നീയെന്‍ നെറ്റിയില്‍ ചാര്‍ത്തിയ-

ചന്ദനക്കുറിതന്‍ പരിശുധിയുള്ളൊരെന്‍ പ്രണയം

പൂത്തുനിന്ന വാകമരച്ചോട്ടില്‍

കൈ കോര്‍ത്തുനടന്നൊരാ സന്ധ്യയും അകന്നുവോ?

സന്ധ്യയിലെ സിന്തൂരം, നിന്‍ കവിളിന്‍ -

പ്രെതിഭലനമെന്നു പറഞതും നീ മറന്നോ?

കാറ്റു കുസ്രിതിയാല്‍ തഴുകി മുഖത്തിട്ട മുടി-

മാടിയൊതുക്കുമ്പോള്‍ നിന്‍ കണ്ണില്‍ കണ്ടതിളക്കം-

പ്രണയമായി കരുതി ഞാന്‍.

അന്നു നിന്‍ മടിയില്‍ തലചായിച്ചൊരാ ദിനങളത്രയും-

നീറിപ്പുകയുന്ന ചുടുനീര്‍ കനലായി ഇടനെഞ്ചിലിന്നും.

കരയില്‍ പിടിച്ചിട്ട മത്സ്യം ജീവനായി പിടയും പോലെ-

ഒരിറ്റു സ്നേഹത്തിനായി നിന്റെ വരവും കാത്ത്........

Thursday, January 1, 2009

ഭാരതം..



ഇതു ഭാരതം..
മഹാത്മാഗാന്ധിയുടെ ഭാരതം
ഊരിപ്പിടിച്ചവാളുമായി കാട്ടാളര്‍-
നിണത്തിനായി അലയുന്ന
ശാന്തിയുടെ സബര്‍മ്മതിയായ ഭാരതം
കുത്തിക്കീറപ്പെട്ട വയറുമായി സ്വന്തം-
ജീവനായി യാചിക്കുന്ന ഗര്‍ഭിണികളുടെ ഭാരതം
കുഞ്ഞനിയത്തിമാരുടെ അടിവയറില്‍-
ശുക്ലം ഒഴുക്കി പൊട്ടിച്ചിരിക്കുന്ന മൃഗങ്ങളുടെ ഭാരതം
നഗ്നത വേദിയില്‍ പ്രദര്‍ശിപ്പിച്ച്-
ഭാരത പൈത്രികമെന്നോതി-
സ്ഥാനമാനങ്ങള്‍ നേടുന്ന സുന്ദരികളുടെ ഭാരതം
രാഷ്ട്രീയ കോമാളികള്‍ വേഷം കെട്ടിയാടുന്ന-
നാടകപ്പകര്‍ച്ചയുടെ ഭാരതം
ഒരിറ്റു വറ്റിനായി ഒട്ടിയ വയറിന്മേല്‍-
താളമിട്ടുപാടുന്ന ഗായകരുടെ ഭാരതം
ജെനിച്ചു പോയതിനാല്‍ ജീവിക്കാന്‍ വേണ്ടി-
ഇരുളില്‍ തുണി ഉരിയുന്ന
ഭാവശുദ്ധിയുള്ള സ്ത്രീയുടെ ഭാരതം
ഇതു ഭാരതം..
“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരങ്കം”
എന്നു കവികള്‍ പാടിയ ഭാരതം

ഡിസംബര്‍ ....



ഡിസംബര്‍ നീയൊരു പെണ്ണിനെപ്പോലെയാണു...
മറ്റുചിലപ്പോള്‍ മുടിനരച്ച മുത്തശ്ചിയെപ്പോലെയും.
.ആലംബര്‍ക്കാശ്രയമായ ഏശുദേവനു-
ജന്മം നല്‍കിയ നീയെത്ര ഭാഗ്യവതി..
നിന്നെ കൊതിച്ച് താരങ്ങള്‍ മണ്ണിലിറങുന്നു..
അവ പൈന്‍ മരങള്‍ക്ക് വെള്ളത്തൊപ്പികള്‍ നല്‍കുന്നു.
മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങിയ നിലാവ്-
മഞ്ഞില്‍ തട്ടിത്തിങ്ങുന്നു..
ഹൊ!! ഡിസംബര്‍ നീയെത്ര സുന്ദരി!!
പ്രെത്യാശയുടെ കിരണങ്ങള്‍ പകരം തന്ന്-
നോവുമായി നീ അകലുകയാണോ..?
അരുത് പോകരുത്..
നിന്‍ മഞ്ഞിന്‍ മടിത്തട്ടില്‍ ഞാനല്പ്പമിരുന്നോട്ടെ,
നിന്റെ തണുത്തു മരവിച്ച കൈകളാല്‍-
എന്നെയൊന്നു പൂണരു..
പുതിയ സൂര്യോദയത്തിനായി നീ വഴിമാറും വരെ
ഉറങട്ടെ നിന്‍ കുളിരില്‍ സ്വയം മറന്ന്
അല്ലയോ ഡിസംബര്‍ നീയെത്ര സുന്ദരി!!
അറിയാതെ നിന്നെ ഞാന്‍ പ്രെണയിച്ചു പോകുന്നു...

അവസ്ഥ..



ഏതോ സ്വപ്നമായി
മനസ്സിന്‍ അടിത്തട്ടില്‍
നീറിപ്പുകയുന്ന
ചുടുനീര്‍ കനലായി
പൊയ്പ്പോയ ജന്മത്തിന്‍
വീട്ടാക്കടങള്‍
തന്‍ ഭാണ്ടങള്‍ പേറുന്ന
വിധിതന്‍ കോലമായി
മര്‍ത്യര്‍ പരസ്പരം
അറിയാത്തോരീ ലോകത്തിന്‍
വിഴുപ്പുകള്‍ പേറി
നാംഅലയുന്നതെന്തിനോ.......

തുടര്‍ച്ച....



മഴയുടെ ചെറുകമ്പികള്‍ മീട്ടി നീ
ആദ്യമായി പാടിയാരാവില്‍
ഒരുനേര്‍ത്ത താരാട്ടുപാട്ടിന്‍ ശീലുമായി
കുളിരായി പെയ്തൊരാരാവില്‍
ഒരു നീര്‍ത്ത് ഗദ്ഗദം ഉള്ളിലൊതുക്കി
ആ പാട്ടേറ്റുഞാന്‍ പാടി
പാതി വഴിയില്‍ വരിമറന്ന്
പാട്ടിന്‍ തുടര്‍ച്ചക്കായി കാതൊര്‍ത്തിരുന്നു...

എവിടെ നീ...?

എന്റെ സമയഘടികാരം നിശ്ചലമാണു
നിന്റെ സാമിപ്യം ഇല്ലാതെ
നിശ്ചലമാണെനിക്കീ ലോ‍കം
നിര്‍ജ്ജീവമായിരിക്കുന്നു എന്റെ മൊഹങളും സ്വപ്നങളും
ആരോ ചലിപ്പിക്കും പാവയേപ്പോലെ ഞാന്‍
ഈ മണലാരണ്യത്തില്‍
ദിക്കുകളറിയാതെ ദൂരമറിയാതെ
മരുപ്പച്ച് തേടി അലയുന്നു
മണല്‍ത്തരികള്‍ എന്റെ കാലടിയില്‍ പെട്ട് ഞെരുങ്ങുന്ന രോദനം
ചെവിയില്‍ അലയടിച്ചു കൊണ്ടിരുന്നു...

ബാല്യം...



ഒരു നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയതിന്റെ അനിഷ്ടത്തോടെ ഞാന്‍ ഉറക്കെ കരഞ്ഞു..
വെളിച്ച്ം മൂലം എനിക്ക് കണ്ണുതുറക്കാന്‍ കഴിയുന്നില്ല..
എന്തൊക്കെയോ ശബ്ദങള്‍ ചുറ്റിനും കേള്‍ക്കുന്നുഞാന്‍
പതുക്കെ കണ്ണൂകള്‍ തുറന്നു ചുറ്റും അപരിചിതമായ കാഴ്ചകള്‍ മാത്രം
നീണ്ട ഉറക്കത്തില്‍ കണ്ട സ്വപ്നങള്‍ മുഴുവനും ഉറക്കെ വിളിച്ചുപറയണം എന്നു തോന്നിഒരുപാട് നീയമങളുടെ ചട്ടക്കൂട്ടില്‍ ഇനി ജീവിതാന്ത്യം വരെ.....
സ്നേഹത്തിന്റെയും ശാസനയുടെയും ആ നീയമങള്‍ എന്നെ ഭരിച്ചുതുടങിഇപ്പോള്‍ ഞാന്‍ കരഞാല്‍ വിശക്കുന്നു എന്നാണര്‍ധം,,,
അല്ലെങ്കില്‍ വിശക്കുമ്പോള്‍ മാത്രമേ കരയാന്‍ പാടുള്ളു....
ഈ നീയമങള്‍ക്കെതിരെ ഞാന്‍ ശക്തമായി പ്രെതികരിച്ചു....
മുഷ്ടി ചുരുട്ടി ആവുന്ന ഉച്ചത്തില്‍ ഞാന്‍ മുദ്രാവാക്യം വിളിച്ചു
ഞാന്‍ പറയുന്നതു മനസ്സിലാകുന്നുണ്ടോ എന്തോ?
അതിശക്തമായ ഈ വെളിച്ചം എനിക്കിഷ്ടപ്പെടുന്നില്ല....
അതുകൊണ്ടു ഞാന്‍ എപ്പൊഴും കണ്ണുകള്‍ അടച്ചുപിടിച്ചിരുന്നു...
എനിക്കാ മങിയ ചുവപ്പു നിറമുള്ളവെട്ടം തന്നണിഷ്ടം
ആരോ എന്നെ എടുത്തു മാറോടു ചേര്‍ത്തു....
എനിക്കു നല്ല പരിചയമുള്ള ഇളം ചൂട്..,
ആ ചൂട് ഞാന്‍ പെട്ടന്നു തിരിച്ചറിഞു ഇത്രയും നാള്‍ എന്നെ ഉറക്കി കിടത്തിയ ആ ചൂട്...
സന്തോഷം കൊണ്ടാണോ എന്നെനിക്കറിയില്ല എനിക്കപ്പോള്‍ ഉറക്കെ കരയാനാണു തോന്നിയതു.
അപ്പോള്‍ എന്നെ മാറോട് ചേര്‍ത്ത് ആ അമ്രത് എനിക്ക് പകര്‍ന്നു തന്നു...
എപ്പോഴോ ഞാന്‍ ഉറങ്ങിത്തുടങി....
ഓരോബെന്ധങളും ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി....
അല്ല എന്നെ പടിപ്പിച്ചുതന്നു...
എനിക്കിപ്പോഴും ചിരിക്കാനും കരയാനും മാത്രമേ അറിയൂ......

കാലം...



കാലം ഒഴുകുന്നു
മടങി വരാത്തവണ്ണം
അവയെന്‍ നെഞ്ചില്‍ തീര്‍ത്ത മുറിപ്പാടില്‍ നിന്നും
ചോരയൊഴുകുന്നു
ആ ചൊരയില്‍ പറ്റിപ്പിടിച്ച് ആത്മാഹൂതി നടത്തുന്നു ഈച്ചകള്‍
മരവിപ്പു ബാധിച്ച ഈ മാംസപിണ്ടത്തില്‍
പതിയെ പുഴിക്കള്‍ ഞവിക്കുവാന്‍ തുടങി
തിന്നുതീര്‍ക്കട്ടെ
ശവം തീനികള്‍ എന്റെ ശരീരം
മരവിച്ച ശരീരത്തില്‍ ചലിക്കുന്ന കണ്ണുമായി
എത്രകാലമായി ഞാന്‍ മരണം പ്രെതീക്ഷിച്ചു കിടക്കുന്നു..

പ്രണയം..


മൌനത്തെകൊണ്ടു പാടിക്കുന്ന-
മായജാലമാണു പ്രണയം.
കാറ്റും കടലും നിലാവും കിനാവും-
അങനെ എന്തെല്ലാമാണു പ്രണയം
പ്രണയം ചിലപ്പോള്‍ മഴപോലെ-
നെഞ്ചില്‍ തിമിര്‍ത്തു പെയ്യും
മറ്റുചിലപ്പോള്‍ എരിയുന്ന-
കനലായി നെഞ്ചില്‍ കിടക്കും
കരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-
താലോലിച്ച മയില്‍പ്പീലിത്തുണ്ടുകള്‍
നിനക്കായി നല്‍കുവാന്‍.
പറയാതെ പ്രണയം-
മനസ്സില്‍ കൊണ്ടുനടന്നിട്ടുണ്ട്
മറ്റുചിലപ്പോള്‍ അറിയിച്ചിട്ടും-
അറിയാത്ത ഭാവത്തില്‍ അകന്നു പൊയി
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുകയാണു-
മറുപടികള്‍ ആഗ്രഹിക്കാതെ
മറ്റൊന്നും മോഹിക്കാതെ...

ജീവിതം...


ഞെട്ടറ്റടര്‍ന്നു മണ്ണില്‍ പതിച്ചൊരാ പുഷ്പം പോല്‍,
നില്‍പ്പൂ വിജനമാം വഴിവക്കില്‍ എകനായി ഞാന്‍..
ഇളംകാറ്റ് തഴുകുന്ന മരച്ചില്ലയില്‍
കളിപറഞിരിക്കുന്നു ഇണക്കുരുവികള്‍..
അറിയാതെ നിറഞൊരീ കണ്ണില്‍ നിന്നും..
ഒരു ചുടുനീര്‍കണം മണ്ണില്‍ പതിച്ചു.
അവള്‍ തട്ടിയെറിഞൊരീ പൂക്കളൊക്കെയും...
മണ്ണില്‍ ചിതറിയ രക്തതുള്ളികള്‍ പോലെ..
വാടുകയില്ലാ പൂക്കളൊരിക്കലും
എന്റെ ഹ്രിദയം തുടിക്കുന്നതീ പൂക്കളില്‍ കൂടി...
പിന്തിരിഞ്ഞു നടന്നൂഞാന്‍ ഹ്രിദയശൂന്യനായി
മുന്നിലെന്‍ ജീവിതം ആഴക്കടല്‍ പോലെ.......

എനിക്കു നീ.....

മണ്‍ചിരാതുകള്‍ വര്‍ണ്ണം വിതറിയാ സന്ധ്യയില്‍
ആ മണ്‍ വിളക്കിന്റെ പിന്നില്‍
ഒരു ദേവദയെപ്പോലെ നിന്നി നീ...
സ്വര്‍ണ്ണരാചികള്‍ നിറം പകരുമാ മുഖം..
ഹ്രിദയഭിത്തിയില്‍ കോറിയിട്ടുഞാന്‍..
നിന്റെ കണ്ണില്‍ ഞാന്‍ കണ്ടു,
എന്റെ പ്രണയ വല്ലരിപൂക്കള്‍..
നിന്റെ ചുണ്ടില്‍ കിനിയുന്ന തേന്‍ നുകരുവാന്‍ ..
പൂവിനെ കൊതിക്കുന്ന വണ്ടിനെപ്പോലെ ഞാന്‍..
ഒടുവില്‍ നിന്‍ ഹ്രിദയം എനിക്കായി തുറന്നപ്പോള്‍ലൊകം
ഒരു മുത്തായി എന്റെ കയ്യില്‍ ചുരുങിയതു പോലെ..

Friday, May 9, 2008

വഴിയോരക്കാഴ്ചകള്‍................







അന്ന് ഒരു ബുധനാഴ്ച, പതിവുപൊലെ ഞാന്‍ ക്ലസ്സിനു പൊകുന്നു... എന്നും എനിക്കായി ഒഴിച്ചിട്ടിരിക്കാറുള്ള സീറ്റ് ഇന്നും കിട്ടി ... ബസ്സിന്‍റെ ജനലരികിലിരുന്നുകൊണ്ടുള്ള യാത്ര എനിക്ക് എന്നും ഹരമാണ്..... പുറകിലേക്ക് ഓടിയൊളിക്കുന്ന മരങളും വീടുകളും ഒരു കുട്ടിയെപ്പോലെ ഇന്നും ഞാന്‍ നോക്കി ഇരിക്കാറുണ്ട് ....
അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ യാദ്രിശ്ചികമായി ഞങളുടെ കണ്ണുകള്‍ തമ്മിലിടഞൂ എന്തുകോണ്ടെന്നറിയില്ല അവള്‍ നോട്ടം മാറ്റിക്കളഞു.. അതൊട്ട് ഞാന്‍ അവളെ ശ്രെധിക്കുവാന്‍ തുടങി ........ അവള്‍ക്കായ് ഒരല്‍പം സ്ഥലം എന്‍റെ മനസ്സിന്‍റെ കോണില്‍ ഞാനൊഴിച്ചിട്ടു ... എന്‍റെ പ്രണയം തുറന്നു പറയുന്നതിന്‍റെ ആദ്യ പടിയായി ഞാന്‍ അവളെ പരിചയപ്പെട്ടു അവളൂടെ സംസാരം എന്നെ വള്രെയധിക്മാകര്‍ഷിച്ചു.......... അതുകൊണ്ട്തന്നെ അവളുമായി സംസാരിക്കാന്‍ ഞാന്‍ മനപ്പൂര്‍വം അവസരങള്‍ സ്രിഷ്ടിച്ചു ...............
അവസാനം പല അമ്പലങളുടെയും പള്ളികളുടെയും വഞ്ചികളില്‍ നിക്ഷെപിച്ച നാണയത്തുട്ടില്‍ നിന്നുണ്ടായ ധൈര്യത്തിന്‍റെ പുറത്ത് എന്‍റെ ഹ്രിദയം അവള്‍ക്കു മുന്‍പില്‍ തുറക്കുവാന്‍ തീരുമാനിച്ചു...........

വളരെ അധികം സ്വപ്നങള്‍ താലോലിച്ച ആ രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ .. പതിവിലും നേരത്തെ ഞാന്‍ വീട്ടില്‍നിന്നും ഇറങി........ അവള്‍ ബസ്സ് ഇറങുന്ന സ്ഥലത്ത് കാത്തുനിന്നു .. ഒരു ധൈര്യത്തിനായി ഞാന്‍ വലതുകൈയ്യില്‍ പൂജിച്ചു കെട്ടിയ ചരടില്‍ ഇടയ്ക്കിടെ പിടിക്കുന്നുണ്ട് .... ഒടുവില്‍ എന്‍റെ കാത്തുനില്പ്പിന് വിരാമമിട്ടുകൊണ്ട് അവള്‍ ‍ബസ്സില്‍ വന്നിറങി ...
അവളുടെ മുഖഭാവത്തില്‍ നിന്നും എന്തോ എന്നോട് പരയാനുണ്ടെന്ന് മനസ്സിലായി.. ഞാന്‍ അത് തുറന്ന് ചോദിക്കുകയും ചെയ്തു.. മടിച്ചുമടിച്ചാണെങ്കിലും അവള്‍ എന്നോട് അവളുടെ പ്രണയം തുറന്നു പറഞു ............... പക്ഷെ ആ പ്രണയകഥയിലെ നായകന്‍ ഒരിക്കലും ഞാന്‍ ആയിരുന്നില്ല.!!!!!!!!!!
എന്‍റെ മനസ്സിലെ മലര്‍ വാടിയിലെ പുഷ്പങള്‍ പെട്ടന്നു കടന്നു വന്ന വേനലിലെന്നപൊലെ വാടിക്കൊഴിയാന്‍ തുടങിയിരുന്നു........................ അവളറിയാതെ...................

പ്രാര്‍ഥന......


ഞാന്‍ എകനാണ് ....., ഇതു പൂര്‍ണമായും ശെരിയല്ല ...കാരണം എനിക്ക് സ്വപ്നങള്‍ കൂട്ടുണ്ട് .. ഈപ്പോള്‍ എന്‍റെ സുഹൃത്തും കാമൂകീയൂം എല്ലാം സ്വപ്നമാണ് ... എന്നെ സ്വപ്നം കാണാന്‍ പടിപ്പിച്ചത് അവളാണ് ................ ഓ.......................... അവളെകുറിച്ച് ഞാന്‍ ഒന്നും പറഞില്ല അല്ലെ...? ....ഇനിയിപ്പൊള്‍ പറയുന്നതെന്തിന്.. എങ്കിലും പറയാം.............. വെനലിന്‍റെ കാഠിന്യം കുറയ്ക്കാന്‍ പെയ്യുന്ന മഴയാണവള്‍ ................ വസന്തത്തില്‍ .. പുഷ്പങളുടെ മത്തു പിടിപ്പിക്കുന്ന മധുമണം കവരുന്ന ഇളം തെന്നലാണവള്‍ ...... ശരത്കാല പ്രഭാത്ത്തില്‍ പുല്നാമ്പുകളില്‍ ഉറഞു കൂടുന്ന മഞുതുള്ളിയാണവള്‍ ....എന്‍റെ ഹ്രിദയത്തുടുപ്പിന്‍റെ താളമാണവള്‍ ..എന്‍റെ ജീവന്‍റെ ജീവനാണവള്‍ ............


കാലം എന്നെ കൊന്ണ്ട് ഒരു കോമാളിയുടെ വേഷം കെട്ടിച്ചിരിക്കുന്നു .. മറ്റുള്ളവര്ക്കു കണ്ടു ചിരിക്കാന്‍ ..... അല്ലെങ്കില്‍ എന്തിനാണഅവള്‍ ആര്‍ക്കും അസൂയ ഊണ്ടാക്കുന്ന തരത്തിലുള്ള ഞങളുടെ പ്രണയത്തിന് ചരമഗീതമെഴുതിപൊയത് .. അത്ര പെട്ടന്ന് വെരുക്കാന്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് ..? ഒന്നറിയാം അവളെന്‍റെ ഓരൊ ശ്വാസോച്ഛ്വാസത്തിലും നിറഞുനിന്നിരുന്നു എനികവളെ മറക്കാന്‍ കഴിയുന്നില്ല ...!! എങ്കിലും ഞാന്‍ ശ്രെമിക്കുന്നു അവള്ക്കൂവെണ്ടീ ,,, അവലേ ഞാന്‍ സ്‌നേഹിച്ചു പൊയതിന്‍റെ പെരില്‍മാത്രം ...


എന്നും അവളുടെ ഇഷ്ടാനിഷ്ടങളായിരുന്നു എന്‍റെയും എന്നിട്ടും..!!!!!!!!!!!!!!!!!
പൊകട്ടെ സ്വതന്ത്രമായ ഈ ലോകത്തിന്‍റെ ‍അതിര്‍‌വരമ്പുകള്‍ തേടി അവള്‍ പറക്കട്ടെ ... അവള്ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും ........ അവള്ക്കു വേണ്ടീ മാത്രം................................

യാത്ര.....


ഞാന്‍ നടന്നുകൊണ്ടിരിക്കുകയാണ് ........ മണികൂറുകളായ്.., കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ..... നിര്‍ത്താതെയുള്ള തിരയുടെ പാട്ടുകേട്ട്......

പടിഞാറന്‍ ചക്രവാളത്തില്‍ ... കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടീരുന്നു....


ചെം ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചരുവിലൂടെ പക്ഷികള്‍ എങൊട്ടൊ പറന്നു പോയിക്കൊണ്ടിരുന്നു...

ഞാനും ഒരു യാത്രയിലാണ്... പക്ഷെ ഒരു വെത്യാസം മാത്രം എനിക്കു ലഷ്യമില്ല ...ചേക്കേറാന്‍ കൂടുകളില്ല...... ഞാനും ഈ കടല്തീരത്തെ മണല്‍ത്തരിപൊലെ അനാധന്‍...


രാത്രികള്‍... എന്‍റെ യാത്രയെ മുടക്കിക്കൊണ്ടിരുന്നു .......... രാത്രിയില്‍ ആകാശത്തേക്കു നൊക്കി മലര്‍ന്നു കിടക്കും..... ആത്മാക്കള്‍ നക്ഷത്രങളായീ പുനര്‍ജനിച്ച് ...എന്നെ നൊക്കി ചിരിക്കും ........മാറീ മാറീ വെരുന്ന വൃധി ക്ഷെയങള്‍ ഒരിക്കലും ഷീണിപ്പിക്കാത്ത അമ്പിളിമാമനെകാണാം.....

എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ .....
സുഖ ദുഖങളെ കുരിച്ചുള്ള പരാതിയില്ല പരിഭവമില്ല........................

എപ്പൊഴൊ ഉറക്കം തന്‍റെ ഇന്ദ്രജാലം കൊന്ണ്ടെന്നെ ഉറക്കി .....ഞാന്‍ ഇപ്പൊല്‍ മരിച്ചു കിടക്കുകയാണ്..അതെ ഓരൊ ഉറക്കവും ഓരൊ മരണമാണ് ............... നിശബ്ദതയുടെ ആഴങളില്‍ ഇരുളിന്‍റെ കാണാക്കയങളില്‍ ഊളയിട്ട് ലക്‍ഷ്യബോധമില്ലാതെ.................

സൂര്യന്‍റെ ആദ്യ കിരണങള്‍ എന്നെ തഴുകിയുണര്‍ത്തി ......

ഞങള്‍ ഒരുമിച്ചു നട്ക്കാന്‍ തുടങി പ്രഭാതത്തില്‍ നിന്നും പ്രദൊഷത്തിലെക്കുള്ള ദൂരം...

ജ്ന്മാന്ദരങളായീ ഞങ്ങള്‍ ഇങനെയാണ് ..ഓരൊ പ്രഭാതത്തിലും ഞങള്‍ ഒത്തു ചേരുന്നു സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി പിരിയുവാന്‍........................................................

എന്‍റെ ദുഖം...................


ജീവിതമെന്ന സൂര്യന്‍റെ തീജ്വലകളേറ്റു തളര്‍ന്നു വീഴുവാന്‍ തുടങിയ യെന്നെ സ്നെഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവള്‍ .......

വേച്ചു.... വേച്ചു.... പൊകുന്ന ചുവടുകളില്‍ താളം തെറ്റി വീഴാതിരിക്കുവാനായി അവള്‍ താങായി ...

.അമ്മയുടെ മാറില്‍ തല ചായിച്ചുറങുന്ന കുഞിനെപ്പൊലെ എറ്റവും വിശ്വാസത്തൊടെ ഞാന്‍ അവളുടെ തൊളില്‍ തല ചായിച്ചിരുന്നു........
ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവള്‍ നടന്നു.... മന്ത്ര0 കാതിലൊതി... സ്നേഹത്തിന്‍റെ ഉര്ജ്ജം പകര്‍ന്നുനല്കി ..ഇടറാതെ മണ്ണില്‍ നടക്കാന്‍ പഠിപ്പിച്ചു


സ്നേഹത്തിന്‍റെ ആകാശത്തില്‍ ഉയരങള്‍ തേടി പരുന്തിനെപ്പൊലെ പാറിപ്പറന്നു ഞാന്‍....ഉയരഞള്‍ വെട്ടിപ്പിടിക്കാന്‍ അവള്‍ കാതില്‍ ചൊല്ലി ഉയരങളില്‍ അവള്‍ കൂട്ടാകുമെന്നൊതി......


ഒടുവില്‍ ആകാശത്തെ നക്ഷത്രങള്‍ അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തില്ചെന്നു തിരിഞു നൊക്കുമ്പൊള്‍ .!!!!!!!!!!!!!!!!!!! അവള്‍..?


അവള്‍ പൊയി മറഞു..യാത്രപൊലും ചോദിക്കാതെ... എന്‍റെ ഹൃദയവുമായി.............

ചോരയൊലിക്കുന്ന ശരീരവുമയി എന്‍റെ ഹൃദയം തേടി ഞാന്‍ അലഞു ........


ഒടുവില്‍ ആ മാംസപിണ്ഡം തെരുവുപട്ടികള്‍ കടിച്ചു പറിക്കന്നതു ഞാന്‍ കണ്ടു................... അവയുടെ മുഖത്തു നിന്നും ചോരത്തിള്ളീകള്‍ ഇറ്റിറ്റു വീഴുന്നുണ്ട് .........


എന്‍റെ ഇട നെന്ചിലെ തുടുപ്പുകള്‍ അത്രെയും അവക്കായ് നല്ക്കിയ ഞാന്‍........???????


ഞാന്‍ മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ...... സ്നേഹം എന്തെന്ന് അറിയാതെ.................................................

സ്നേഹം............


എനിക്ക് നിന്നൊടുള്ള സ്നേഹം..
അത് പറയാതെ ഒളിപ്പിക്കുമ്പൊള്‍ ..
ചുട്ടുപ്പഴുത്ത കാരിരുമ്പ് പൊലെ .
അതെന്‍റെ ഹ്രിദയഭിത്തിയെ തുളയ്ക്കുന്നു.....
നിന്നെ കണ്ട അന്നു ഞാന്‍ അറിഞു ...
ജെന്മാന്ന്തരങളൊളം നീളുന്ന ആത്മബെന്ധം..
പ്രായം നല്കിയ ചാപല്യമല്ല എന്‍റെ പ്രണയം..
നിനക്കയി കരുതിയ സ്വത്താണെന്‍റെ പ്രണയം..
അറിയുന്നു നിന്നെ എന്‍.. ആത്മസഖി.....
കരുതുന്നു നിന്നെ എന്‍ ജീവനായി ..
നിന്‍റെ സ്നേഹത്തിനായി കാത്തിരിക്കും.
വേഴാമ്പലാണിനിയെന്‍റെ ജന്‍മം..............

പ്രണയപ്രണയലേഖനം................


പ്രിയപ്പെട്ട........................
മറക്കാന്‍ നീ പറഞു പക്ഷെ എനിക്ക് കഴിയുന്നില്ല , എന്‍റെ പ്രെതീക്ഷകള്‍ എല്ലാം തെറ്റിയിരിക്കുന്നു ............ എന്നാണ് എന്‍റെ പ്രെതീക്ഷയും കണക്കുകൂട്ടലുകളും തെറ്റാതിരുന്നിട്ടുള്ളത് .............. എങ്കിലും വേദന തോന്നിയില്ല ആശിച്ചാലല്ലെ നിരാശയുണ്ടാകു .. ഞാന്‍ ഇപ്പൊള്‍ ഒറ്റപ്പെടലിന്‍റെ ഗൃഹാതുരത്വം അനുഭവിക്കുകയാണ്
എന്‍റെ സ്വപ്ന ലൊകത്തെ നിലാവായിരുന്നു നീ .. പറഞിട്ടും പറഞിട്ടും തീരാത്ത് വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചു വെച്ച് നീ എന്നെ മൊഹിപ്പിക്കാന്‍ പഠിപ്പീച്ചു ..... അരളിമരത്തിലെ ശലഭക്കൂടുകാട്ടി കാട്ടി നീ എന്‍റെ സ്വപ്നങള്‍ക്ക് പൊട്ടിവിടരാത്ത ശലഭക്കൂട്ടിലെ മ്നോഹരമായ പൂമ്പാറ്റയുടെ നിറങള്‍ പകരുമ്പൊള്‍ ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ . സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ച നിനക്ക് എന്‍റെ ഹ്രീദയം നിറഞ നന്ദി....... പക്ഷെ ഇപ്പൊള്‍ എന്‍റെ സ്വപ്നങള്‍ക്ക് നിറങള്‍ നഷ്ടപ്പെടുന്നത് ഞാന്‍ അറിയുന്നു ...
കൊഴിഞു പൊകുന്ന മയിപ്പീലിത്തുണ്ട് പോലെ എന്‍റെ സ്വപ്നവും കൊഴിഞു പൊവുകയാണ് .. നീലക്കുറിഞികള്‍ പൂവിടാത്ത താഴ്വരയിലെ ഏകാന്തതയില്‍ നിന്നാണ് ഞാനിത് കുറിക്കുന്നത്... നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ... ആശ്വസിപ്പിച്ചിരുന്നു... സ്നേഹം കൊണ്ടും ശാസനകൊണ്ടും...
പൊലിഞുപൊയ ഒരു നക്ഷത്രത്തിളക്കമായി ഞാന്‍ നിന്നെ മരക്കട്ടെ കൊഴിയുന്ന ഇന്നലെകളെക്കുറിച്ച് ഓര്‍ക്കാതെ , വിടരുന്ന നാളകളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറക്കുന്ന നിനക്ക് സര്‍വ്വമംഗളങളും നേര്‍ന്നുകൊണ്ട് ....................
നിന്‍റെ.......... മാത്രം.................

പ്രണയസ്വപ്നം...............

ഒടുവില്‍ അവള്‍ വന്നു......................


എന്‍റെ നൊമ്പരങള്‍ക്കും പരിഭവങള്‍ക്കും അവസാനമേകി..


വെനല്‍ കാലത്തിന്‍റെ അനസാനം പെയ്യുന്ന പുതുമഴ പൊലെ...


വാട്ക്കരിഞു ഇലകള്‍ കൊഴിഞു നിന്ന മരങളില്‍ -
തളിരിലകള്‍ പ്രത്യഷപ്പെട്ടു തുടങി .....
അവയുടെ കൊമ്പുകളില്‍ കുയിലുകള്‍ ചേക്കേറി..
അവ ആരുടെയൊ പ്രണയകഥ മധുരമായി പടാന്‍ തുടങി....


ആ പാട്ടു കേട്ടു ഒഴുകിയെത്തിയ മന്തമാരുതനില്‍ ..
മരചില്ലകള്‍ ല്‍താ‍ളത്തില്‍ ആടി..............
ഒരിക്കലും പൂക്കാതിരുന്ന വാകമരത്തില്‍...
പ്രണയത്തിന്‍റെ ചുവപ്പു നിറമാര്‍ന്ന പൂക്കള്‍ വിടര്‍ന്നു
അവ ഞങള്‍ക്കായി മണ്ണീല്‍ ...
ചുവന്ന പരവതാനി വിരിച്ചു..................

ചോദ്യവും ഉത്തരവും.......!!!!!!



എന്തോ...............

ഞാന്‍ പരിഭ്രമിച്ചു ചുറ്റും നോക്കി.......!!

ആരൊ വിളീച്ചതുപൊലെ.....

എന്‍റെ പരിഭ്രമം കണ്ടിട്ടാവണം ഭൂമിയുടെ മാറില്‍ തല ചായിക്കാന്‍ തുടങിയ സൂര്യന്‍

ചുവന്ന തുടുത്ത മുഖവുമായി എന്നെ തുറിച്ചു നൊക്കുന്നുണ്ടായിരുന്നു.......
തുളുമ്പി ഒഴുകിയ വെള്ളം പോലെ

ആ അരുണ വര്‍ണം ആകാശത്തിന്‍റെ അതിരുകളില്‍ ചായം തേല്ക്കുന്നു ........
എന്തായിരുന്നു ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ..?

ഞാന്‍ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും ചപ്പുകള്‍ വലിച്ചിട്ടു തിരയാന്‍ തുടങി .......!!!!!

എല്ലാം കുറേ ചീഞ്ഞ ചൊദ്യങള്‍ മാത്രം.......
എവിടെ ..? ഞാന്‍ തിരയുന്ന ഉത്തരം..!!!!!!

എന്നെ ഞാനാക്കി മാറ്റുവാനുള്ള ......

എന്‍റെ ജീവിതത്തിനു അര്‍ഥമുണ്ടാക്കാനുള്ള ആ ഉത്തരം.....

ഇനി ഒരു പ്രാവശ്യം കൂടി ..?

വയ്യ... ഞാനും ഒരു മനുഷ്യനല്ലേ..?

എനിക്കും ജീവിക്കണ്ടെ ?

അതൊ..?

എല്ലാവരും എന്നെ പോലെ അര്‍ഥമില്ലാത്ത ചൊദ്യത്തിന്‍റെ കിട്ടാത്ത ഉത്തരവും തേടി അലയുന്നവരാനൊ..? അങനെ അല്ലെങ്കില്‍ പിന്നെ ഞാന്‍ മാത്രം എന്തുകൊണ്ട് ഇങനെ ......................................

എല്ലാവരുടെയും അവസാനം, മരണമല്ലെ കാത്തിരിക്കുന്നതു..?
ഹ ഹ ഹ ............................
പിന്നെയും കുറെ ഉത്തരമില്ലാ ചൊദ്യങള്‍ ഹ.....ഹ.....ഹ ......................
അല്ലയൊ ഉത്തരങളെ നിഞളെവിടെ ....?

നിങളെ തടഞു വെച്ചിരിക്കുന്നതാര്..?
പ്രപഞ്ച സ്രിഷ്ടാവായ ഈശ്വരനൊ....?
ചോദ്യങളുടെ എണ്ണം കൂടുന്നതല്ലാതെ....

എനിക്ക് നിങളെ കണ്ടെത്താനകുനില്ലല്ലൊ!!!!!!!!!!!!!!!
അതോ......

നിങ്ങളായീരുന്നൊ എന്നെ വിളിച്ചത്.....
എവിടെ .........എവിടെ ..... ?

ഏക സാക്ഷിയായിരുന്ന സൂര്യന്‍....
വീണ്ടും ഞാന്‍ ഏകനായി.......
രാത്രി തന്‍റെ കറുത്ത കരിമ്പടം പതുക്കെ വലിച്ചിട്ടു തുടഞി......
കരിമ്പടത്തിന്‍റെ.... ഉള്ളീലായിട്ടുകൂടി..... എനിക്കു തണുക്കുന്നു.......

ഹ ഹ.... എങനെ തണുക്കാതിരിക്കും

കരിമ്പടം നിറയെ ഓട്ടകള്‍ ...
പകല്‍ സൂര്യന്‍റെ കണ്ണു വെട്ടിച്ചു നടക്കുന്ന ഉത്തരങള്‍

രാത്രിയില്‍ ഇരുട്ടിന്‍റെ മറപറ്റി ഓട്ടകളിലൂടെ...പുറത്തു ചാടുന്നു.......

അവര്‍ രെക്ഷപെട്ടിരിക്കുന്നു ...

എന്നെന്നേക്കുമായ് ബാക്കി കുറെ ഉത്തരം കിട്ടാത്ത കുറെ ചൊദ്യങള്‍ മാത്രം.......
ഹേ വിഡ്ഡീകളേ....

നിങള്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു......
നിങള്‍ അലഞു കൊണ്ടിരിക്കും .....
ജീവനെന്തെന്നു അറിയാതെ...................
ജീവിതം ഏന്തെന്ന് അറിയാതെ...................
കലിയുഗ അശ്വത്ഥാമാക്കള്‍ ആണു നാം .........

കലിയുഗ അശ്വത്ഥാമാക്കള്‍ .....

പ്രീയപ്പെട്ട ............


പ്രീയപ്പെട്ട ............
ഇരുണ്ട് നില്ക്കൂന്ന ഈ പ്രഭാതത്തില്‍ മഴയുടെ സംഗീതം അകമ്പടീയായീ
മേഘകീറുകളിലൂറടെ അരിച്ചിറങുന്ന സൂര്യകിരണങളെ സാക്ഷി നിര്‍ത്തി
എന്‍റെ ഉള്ളീലുള്ള പ്രണയത്തിന്‍റെ അവസാന ഉറവയും നിനക്കു നല്‍കികൊണ്ട്
നിനക്കായി കുറിക്കട്ടെ .......
നിന്‍റെ മനസ്സ് എന്നില്‍ നിന്നും അകലുകയനൊ?
സങ്കല്പ്പിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ നീ എന്നില്‍ നിന്നും അകലുന്നതെന്തിന് ......?
പൊയി മറഞ കാലത്തില്‍ പറ്റിയ എല്ലാ തെറ്റിനും
എന്‍റെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഞാന്‍ മാപ്പു ചൊദിക്കുന്നു ...
ഒരു മിന്നാമിനുങിന്‍റെ നുറുങു വെട്ടത്തൊളം നീ തന്ന സ്നേഹം
എന്‍റെ മനസ്സിന്‍റെ മണീചെപ്പില്‍ ഞാന്‍ കാത്തുവെയ്ക്കും .......
പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി തുണ്ട് പോലെ...!!!!!!!
ഒടുവില്‍ അതു നിനക്കു വേണ്ടി പെറ്റുപെരുകും ....
ഒടുവില്‍ എന്‍റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാനാകാതെ
അവയുടെ വേരുകള്‍ എന്‍റെ ഹൃദയഭിത്തിയില്‍ ആഴ്ന്നിറങ്ങും....
അങനെ ഏറ്റുവാങ്ങാന്‍ ആളില്ലാത്ത ഏതൊരു പ്രണയത്തെയും പോലെയും
എന്‍റെ ജീവനും ..............
അറിയുക നീ, ഞാന്‍ ചെയ്ത ഒരേ ഒരു തെറ്റ്
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നതു മാത്രമായിരിക്കും......
എങ്കിലും ഞാന്‍ സന്തുഷ്ടനാണ്......
കാപട്ട്യങള്‍ നിറഞ്ഞ ലോകത്ത് സ്നേഹിക്കാന്‍ കഴിയുന്നതില്‍ .....
എന്‍റെ സ്വപ്നങളും ആഗ്രഹങളും എല്ലാം മരുഭൂമിയിലെ മരുപ്പച്ചപൊലെ അകലുമ്പോള്‍......
എന്നെ സ്നെഹിക്കാന്‍ പഠിപ്പിച്ച ദൈവങളെ നിങള്ക്കു ഞാന്‍ നന്ദി പറയുന്നതെങനെ......?

Saturday, April 26, 2008

കാത്തിരിപ്പ്............................



ഇടവപ്പാതിയുടെ ഇടിമുഴക്കത്തിപ്പൊട്ടിമുളക്കുന്ന കൂണുകള്‍ പോലെ ..
ഡീസംബറിന്‍റെ ഈ തണുത്ത പ്രഭാതത്തില്‍ ആഗ്രഹങള്‍
മനസ്സിന്‍റെ സമാധിയില്‍ നിന്നും പുറത്തു വെരുന്നു.........
അവ ചിത്ര ശലഭങള്‍ പോലെ മൊഹത്തിന്‍റെ അതിര്‍‌വരമ്പുകള്‍ കടന്ന് പറന്നകലുന്നു................
തണുപ്പ് സൂചിപൊലെ തുളച്ചുകയറിയപ്പൊള്‍
പുതപ്പിനുള്ളിലെക്ക് ചുരുണ്ട് കയറിയ എന്നെ വീട്ട് ഉറക്കം പൊയിക്കഴിഞിരിക്കും ...
പിന്നെ നിശയുടെ ബാക്കിയുള്ള യാമങളില്‍ എന്‍റെ കൂട്ടിനായ് സ്വപ്നങള്‍ വന്നെത്തും..
ആ സ്വപ്നങളില്‍ ഒക്കെയും ഒരു അവ്യെക്ത്മായ മുഖം ഞാന്‍ കാണുന്നു ......
ആ അവ്യെതയാണ് എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതും..............
ആ മുഖം ആള്‍കൂട്ടത്തി്നിടയില്‍ ഞാന്‍ തിരഞുകൊണ്ടീരിക്കുന്നു ..!!!!
കണ്ടെത്താമെന്ന പ്രെതിക്ഷയോടെ.....................
എന്‍റെ സ്വപ്ന സുന്ദരി നീ എവിടെ..?

നിയൊഗം...........



പൊഴിയുമെന്നറിഞു കൊണ്ട് വിരിയുന്ന പുഴ്പങള്‍ പോലെ ..
ഞാന്‍ ആഗ്രഹിക്കുന്നു..
ആഗ്രഹങള്‍ സ്വപ്നങള്ക്കു വഴിമാറൂന്നു..
സ്വപ്നങള്‍ മൊഹങള്‍ക്കും .....
ചിറകറ്റു വീഴുന്ന മൊഹങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍
എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് .............
ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..............
വേദനകള്‍ അത് ഉള്ളില്‍ ഒളിപ്പിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു .
എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ സ്വപ്നങള്‍ ത്യജിച്ചിട്ടേയുള്ളു ..
ഇപ്പൊള്‍ ഇതാ അവള്‍ക്കുവേണ്ടിയും ... !!!
എനിക്ക് എന്‍റെ പ്രണയത്തോട് നീതി പാലിച്ചെ മതിയാകൂ...
ഒരു പക്ഷെ അത് ഇങനെ തെളിയിക്കാനാകും എന്‍റെ നിയൊഗം.....................

അനാധന്‍......




പ്രതീക്ഷയുടെ ചിറകിലേറി
ഒരുനല്ല പ്രഭാതം പ്രെതീക്ഷിച്ചു

ഉദയസൂര്യന്‍റെ ചെംകിരണങളെ...
കാര്‍ മേഘങള്‍ മറച്ചിരുന്നു

സ്വപ്നത്തിന്‍ മണ്‍രൂപങള്‍
വിധിയുടെ പെരുമഴയില്‍ ഒലിച്ചുപൊയി..

നില്‍നില്‍പ്പിന്‍ സമരത്തിനിടയില്‍-
വേദനകള്‍ മറന്നുപൊയി

ഒരു സാന്ത്വനത്തിനായി തലോടലിനായി..
മഴയ്ക്കായി പ്രാര്‍ഥിക്കുന്ന വേഴാമ്പല്‍ പൊലെ ..

കൊടും വേനലില്‍ തളര്‍ന്നുപൊയി
ജീവിതത്തില്‍ അവന്‍ തോറ്റുപൊയി ..

അറിയില്ല സ്നേഹമേന്തെന്ന്
അറിയില്ല ബെന്ധുക്കള്‍ ആരെന്ന്....!

ഇവനെന്നും തെരുവിന്‍റെ സന്തതി ....
തെരുവിന്‍റെ സന്തതി എന്നും അനാധന്‍................

സ്നേഹം............



എനിക്ക് നിന്നൊടുള്ള സ്നേഹം..
അത് പറയാതെ ഒളിപ്പിക്കുമ്പൊള്‍ ..

ചുട്ടുപ്പഴുത്ത കാരിരുമ്പ് പൊലെ .
അതെന്‍റെ ഹ്രിദയഭിത്തിയെ തുളയ്ക്കുന്നു.......

നിന്നെ കണ്ട അന്നു ഞാന്‍ അറിഞു ...
ജെന്മാന്ന്തരങളൊളം നീളുന്ന ആത്മബെന്ധം..

പ്രായം നല്കിയ ചാപല്യമല്ല എന്‍റെ പ്രണയം..
നിനക്കയി കരുതിയ സ്വത്താണെന്‍റെ പ്രണയം..

അറിയുന്നു നിന്നെ എന്‍.. ആത്മസഖി............
കരുതുന്നു നിന്നെ എന്‍ ജീവനായി ..

നിന്‍റെ സ്നേഹത്തിനായി കാത്തിരിക്കും-
വേഴാമ്പലാണിനിയെന്‍റെ ജന്‍മം........

വിരഹം...



എന്‍റെ ജീവിതതില്‍ കൂട്ടാകേണ്ടവള്‍
അവള്‍ കൈയെത്താനാകാത്ത ദൂരത്തേക്ക്

യാത്ര പറയാന്‍ കാത്തുനിന്ന വാഴിയൊരങള്‍
യാത്ര പറയാനായി കാത്തുവെച്ച വാക്കൂകള്‍

കണ്ണുനീര്‍ കാഴ്‌ച്ചയെ മറയ്ക്കുന്നു
മനസ്സില്‍ ഒരു നേര്‍ത്ത വിങല്‍

യാത്ര പറയേണ്ട നിമിഷത്തില്‍
വാക്കുകള്‍ പൊയി ഒളീച്ചു ...

മൌനം വാചാലമായ നിമിഷങള്‍
മൌനത്തിനു ആയിരം അര്‍ഥമുണ്ടായ നിമിഷങള്‍..

കണ്ണുകള്‍ നിറഞുതുളൂമ്പീയ നിമിഷങള്‍...
മുഖം തിരിച്ചു നടന്നകന്നു ഞാന്‍

അവള്‍‍ !!!



അവള്‍ എന്‍റെ മനസ്സിന്‍റെ വെദന
നൊമ്പരത്തിന്‍റെ ഒരുപിടി മുളളുകള്‍
വാരി വിതറി അവള്‍ മറഞു.........


സമയം തെറ്റി ഓടൂന്ന കാലത്തിന്‍ വഴിയിലൂടെ ..
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....

അറീയില്ല അവള്‍ ആരെന്ന് ...
നിദ്ര പൊയി ഒളിച്ച രാവുകളില്‍..
നിലാവിന്‍റെ പട്ടൂ പുടവ ചൂടി-
അവളെത്തിയിരുന്നു............

പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍
അവളെ എന്നില്‍ നിന്നുമൊളീപ്പിചു...
ഏ‍ങ്കിലും അവളേ തേടുന്നു ഞാന്‍
അവളാരെന്നറീയതെ.................

ഏങ്കിലും വെറുതെ..........



പൊലിഞൊരു അനുരാഗ നൊമ്പര സ്മൃതിയുദെ
ചൂടീനാല്‍ ഉരുകുന്ന മെഴുകുകൊലം ഞാന്‍

മാരിവില്‍ വര്‍ണ്ണജ്ജാലപ്രഭ പോല്‍ വന്നവള്‍
മാരിവീല്‍ മാഞ്ഞപോല്‍ ഓടി ഒളിച്ചു പൊയി

രാവും പകലും അവളുടെ കാലിലെ -
നൂപുര നാദത്തിനായി ചെവിയൊര്‍ത്തിരുന്നു‍

ഒരുനാളൂം വന്നില്ല ഏന്‍ നിറമിഴിയുടെ ..
നനവുകളോപ്പി പുണര്‍ന്നീടൂവാന്‍

എങ്കിലും വെറുതെ മൊഹിച്ചീദുന്നു ഞാന്‍
അവളെന്നും എന്‍റെതു മാത്രമല്ലേ.............?

എന്‍റെ പ്രണയം...



പ്രണയിക്കുകയായിരുന്നു സഖി നിന്നെ
ഞാന്‍ പോലും അറിയാതെ ...

നിറയുകയായിരുന്നു നീ യെന്‍ ജീവനില്‍
എന്‍ ശ്വസക്കാറ്റുപൊലും അറിയാതെ

എന്‍റെ നാദമായി ഹൃദയതാളമയീ
എന്‍റെ ജീവനയി നീ അലിഞിരുന്നു

എന്‍റെ സ്വപ്നങല്ക്കു നീ ജീവന്‍ നല്‍കി
എന്‍റെ ദുഖങളില്‍ നീ സാന്ദ്വനമായി

നീ എന്‍ സ്വപ്നങളെ മാറൊടൂ പുല്കുമ്പൊള്‍
ഞാന്‍ ആ നിര്‍‌വൃതിയ്യിയില്‍ ലെയിച്ചു..

ആവില്ല ഒരുമാത്ര പൊലും
തനിച്ചീഭൂമിയില്‍

എന്‍റെ ജീവന്‍റെ ജീവനായി
ആരധിപൂ നിന്നെ ഞാന്‍ സഖി............