പ്രെത്യാശയുടെ, സ്നെഹത്തിന്റെ
ഒരുനുള്ളു സിന്തൂരം
നിന്‍ നെറുകയില്‍ ചാര്‍ത്താന്‍ എന്നും കൊതിച്ചിരുന്നു ഞാന്‍
കടം കൊണ്ട സ്വപ്നവുമായി ഞാന്‍ നടന്നകലുമ്പോള്‍
ഒരുവട്ടമെങ്കിലും നീ വിളിക്കുമെന്നു കരുതി.
അന്നു നിന്‍ മനസ്സിലെ സ്നേഹം
സൗന്ദര്യം എന്ന അഹങ്കാരം കൊണ്ടു മറക്കപെട്ടിരുന്നു
അരളിമരത്തിലെ സമാധിയില്‍ നിന്നും
വര്‍ണ്ണച്ചിറകുകളുമായി പുറത്തുവെരുന്ന പൂമ്പാറ്റയെ പോലെ-
നീ നിന്റെ അഹങ്കാരമാകുന്ന കൂട്ടില്‍ നിന്നും-
പുറത്തു വന്നു എന്നെ പുണരുമെന്നു പ്രെതീഷിച്ചു.
വിണ്ടമനസ്സുമായി ഞാന്‍ നടന്നകന്നപ്പോള്‍
നിന്റെ കണ്ണു നിറഞോ എന്നെനിക്കറിയില്ല.
നിനക്കായി കരുതിയ ആ ഒരുനുള്ളു കുങ്കുമം-
ഇന്നും ഞാന്‍ സൂക്ഷിക്കുന്നു
ദേവി...... നിനക്കു പകരമായി ആരെയും-
പ്രെതീഷ്ടിക്കാന്‍ എനിക്കു കഴിഞ്ഞില്ല
കൊടും ചൂടില്‍ ഒഴുകി ഇറങ്ങിയ വിയര്‍പ്പുകണം-
എന്റെ കാഴ്ച്ചയെ മറക്കുമ്പോഴും
ബെലം നഷ്ടപ്പെട്ട കാലുകള്‍ ഇടറിയപ്പോഴും
നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്നൂ
ഒരുപാടു കൊതിച്ചു
ചുക്കിച്ചുളിഞ്ഞ ശരീരത്തിലെ
ചുളിയായത്ത മനസ്സും-
നിനക്കായി കരുതിയ ഒരുനുള്ളു സിന്ദൂരവുമാണ്
ഇന്നു എന്നിലെ ശേഷിപ്പ്.
ഇനിയെങ്കിലും എന്നെ ഒന്നു വിളിച്ചുകൂടെ-
നിന്റെ സ്വന്തമെന്ന്...
നിന്റെ മാത്രമെന്നു....