
മഴ പെയ്യുന്നു ..
വിണ്ടുകീറിയ മുലക്കണ്ണുകളില്‍-
വീണ്ടും അമ്രുത് നിറക്കുവാന്‍..
പാഞ്ഞടുക്കുന്ന മഴത്തുള്ളികള്‍-
അമ്മയുടെ നിശ്വാസ് വായുവില്‍ത്ത്ട്ടി-
ചിതറുന്നതു കാണാം.
മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു.
എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ-
കണ്ണുനീര്‍ത്തുള്ളികള്‍-
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു.
മഴ കരയുന്നു....
ആരുടെയൊക്കെയോ അശ്രുബിന്തുക്കള്‍
ഏറ്റുവാങ്ങുക്കൊണ്ട്...
അവളുടെ തേങ്ങലുകള്‍ മുഴക്കങ്ങളായി..
ആകാശത്തില്‍ അലയടിച്ചുകൊണ്ടിരുന്നു...