Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, 14 February 2023

നിനക്കായി എൻ പ്രണയം...

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും എൻ്റെ പ്രണയദിന ആശംസകള്‍


നിനക്കായി എൻ പ്രണയം


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവില്ലുപോലെ..

പുല്‍നാമ്പുകളില്‍ ഊറിയൂറയുന്ന -
പുലർമഞ്ഞു തുള്ളിപോലെ..

പനിനീര്‍ ദളങ്ങളില്‍ അടരാൻ -
വെമ്പുന്ന മഴതുള്ളിപോലെ.....

ഏകാന്തതയില്‍ അകലെ  -
അലിയുന്ന പാട്ടിന്‍ ശകലം പോലെ....

എവിടെനിന്നോ എത്തി തഴുകി ഒഴുകി-
എങ്ങോ മറയുന്ന കാറ്റിൻ കുളിരുപോലെ...

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ!

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ -
പൂത്തുലഞ്ഞപോലെ ..

ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചേർന്നലിഞ്ഞ പോലെ..

നിലാവോളിച്ച രാവില്‍ താരകൾ -
ഒന്നായി വിണ്ണിൽ തെളിഞ്ഞപോലെ ...

പല ജന്മങ്ങളായ് ഞാന്‍ കരുതിയൊരെൻ  -
പ്രെണയമത്രെയും നിനക്കായ്‌ ഏകുന്നു...

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനീർതുള്ളിയിൽ 
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്കടിപ്പിച്ചു..

ഒരു വർഷമായി എന്നിൽ-
പെയ്യ്തൊഴിയുവാൻ നിന്നെയും കാത്ത് 

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
കോടമഞ്ഞില്‍ കൈകൾ കോര്‍ത്ത്‌ നടക്കാം 

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്നൊരാ പൂക്കൾ 
ഒക്കെയും നിനക്കായ്‌ ഏകും ഞാന്‍.

deep

Wednesday, 5 October 2011

മോഹം



മോഹങ്ങള്‍ എനിക്ക് ദുഃഖമാണ്  ഭയമാണ് ,
കുസൃതിയായ  ശലഭത്തെ പോലെ
വര്‍ണ്ണം വിതറി പറന്നടുക്കും

എനിക്ക് ചുറ്റും നറനിലാവ്  പരത്തും
മാറോട് ചേര്‍ക്കാന്‍ കൈ നീട്ടി അണയുമ്പോള്‍ -
കുസൃതി നീ ചെറു ചിരിയുമായി അകലുവതെന്തേ ..!!

എനികുമുണ്ടൊരു ഹൃദയം, ചെറു ചൂടുള്ള –
മിടിക്കുന്ന ചെറു ഹൃദയം
എന്നും കണ്ണിരിന്‍ ഉപ്പാണ് എന്‍ -
ഹൃദയ രക്തത്തിന്

മോഹമൊരു അപ്പൂപ്പന്‍ താടി പോലെ
തട്ടി തടഞ്ഞു .. പോങ്ങിപ്പറന്നു ..
ഒടുവിലൊരു ചെറു തെന്നലില്‍ ..
അകലേയ്ക്കെവിടെയോ .....?

അപ്പോഴൊക്കെയും നീ അറിയിന്നുവോ ..?
നിന്നെ മോഹിച്ച ഒരു ചെറു –
ഹൃത്തിന്‍  വിങ്ങല്‍
കണ്ണിലെ നനവ്‌ ...

എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം

സാരമില്ല .. അതെന്റെ കരളിലെ മുറിവി –
ലൂറുന്ന രുധിരത്തില്‍  അലിഞ്ഞു കൊള്ളും

എന് കണ്ണുകളിലെ രക്തശ്ച്ചവി മാഞ്ഞിരിക്കുന്നു
ചുണ്ടുകള്‍ വിണ്ടു കീറുന്നു
രക്തം വറ്റിയ കവിളുകളോട്ടി വിളറിടുന്നു
ഇടറുന്ന കാലുകള്‍ക്കവസാനം –
ചോനനുറുമ്പുകള്‍  വരി നിരയുന്നു ..

അപ്പൊഴും മോഹം വേട്ടയാടിയ
ഈ കൊച്ചു ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും ....

Saturday, 10 September 2011

ജീവിതം...




ഞെട്ടറ്റടര്‍ന്നു മണ്ണില്‍ പതിച്ചൊരാ പുഷ്പം പോല്‍,
നില്‍പ്പൂ വിജനമാം വഴിവക്കില്‍ എകനായി ഞാന്‍..
ഇളംകാറ്റ് തഴുകുന്ന മരച്ചില്ലയില്‍
കളിപറഞിരിക്കുന്നു ഇണക്കുരുവികള്‍..
അറിയാതെ നിറഞൊരീ കണ്ണില്‍ നിന്നും..
ഒരു ചുടുനീര്‍കണം മണ്ണില്‍ പതിച്ചു.
അവള്‍ തട്ടിയെറിഞൊരീ പൂക്കളൊക്കെയും...
മണ്ണില്‍ ചിതറിയ രക്തതുള്ളികള്‍ പോലെ..
വാടുകയില്ലാ പൂക്കളൊരിക്കലും
എന്റെ ഹ്രിദയം തുടിക്കുന്നതീ പൂക്കളില്‍ കൂടി...
പിന്തിരിഞ്ഞു നടന്നൂഞാന്‍ ഹ്രിദയശൂന്യനായി
മുന്നിലെന്‍ ജീവിതം ആഴക്കടല്‍ പോലെ.......
butterfly,deep

Tuesday, 6 September 2011

അവസ്ഥ..




തോ സ്വപ്നമായി

മനസ്സിന്‍ അടിത്തട്ടില്‍
നീറിപ്പുകയുന്ന
ചുടുനീര്‍ കനലായി
പൊയ്പ്പോയ ജന്മത്തിന്‍
വീട്ടാക്കടങള്‍തന്‍ ഭാണ്ടങള്‍ പേറുന്ന
വിധിതന്‍ കോലമായി
മര്‍ത്യര്‍ പരസ്പരം
അറിയാത്തോരീ ലോകത്തിന്‍
വിഴുപ്പുകള്‍ പേറി
നാംഅലയുന്നതെന്തിനോ.......
butterfly,deep

എവിടെ നീ...?


ന്റെ സമയഘടികാരം നിശ്ചലമാണു

നിന്റെ സാമിപ്യം ഇല്ലാതെ
നിശ്ചലമാണെനിക്കീ ലോ‍കംനിര്‍ജ്ജീവമായിരിക്കുന്നു എന്റെ മൊഹങളും സ്വപ്നങളും
ആരോ ചലിപ്പിക്കും പാവയേപ്പോലെ ഞാന്‍
ഈ മണലാരണ്യത്തില്‍
ദിക്കുകളറിയാതെ ദൂരമറിയാതെ
മരുപ്പച്ച് തേടി അലയുന്നു
മണല്‍ത്തരികള്‍ എന്റെ കാലടിയില്‍ പെട്ട് ഞെരുങ്ങുന്ന രോദനം
ചെവിയില്‍ അലയടിച്ചു കൊണ്ടിരുന്നു...

butterfly,deep

Sunday, 8 August 2010

പാഴ്വാക്ക് ..!!




ത് വാക്ക്‌ വെറുമൊരു പാഴ്വാക്ക്ഓര്‍മ്മയുടെ ദളങ്ങള്‍ വാടിക്കൊഴിയുംമ്പോള്‍ -രുധിരങ്ങളിലറിയാതെ ഉതിരുന്ന വാക്ക്‌
നിമിഷങ്ങള്‍ നാഴിക വിനാഴിക തോറുംമധുരം പുരട്ടിയ വിഷമുള്ള വാക്കുകള്‍
അമ്മയുടെ മുലയില്‍ നിന്നുമൂറിയ മാധുര്യംകയ്യ്പ്പാക്കി മാറ്റിയ ചെന്നിനായകത്തിന്‍ -രുചിയാണ് പാഴ്വാക്കുകള്‍ക്കെന്നു....!!
നീറിപ്പുകയുന്ന ചവറുകൂനയുടെ ഗന്ധം-വമിക്കുന്ന രാഷ്ട്രിയ പകര്‍ച്ചകളുടെ-ആയുധമീ പാഴ്വാക്കുകള്‍
അമ്മെ ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നുപാലൂട്ടി താരാട്ടി എന്നെ ഞാനാക്കിയ-അമ്മെ.. ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു
വൃദ്ധ സദനത്തിന്‍ ജനലഴികളില്‍തട്ടിച്ചിതറുന്ന കണ്ണുനിരിനുംചെന്നി നായകത്തിന്‍ കയ്പ്പോ..?
തെരുവിന്റെ ഇരുളുകളില്‍, കവറുകളില്‍-പോതിഞ്ഞെറിയുന്ന പൊക്കിള്‍ കോടികളില്‍-നിന്നുമൂറുന്ന ചോരക്കും നിറം കറുപ്പോ ..?
അതിനുമുന്ടാം കഥകള്‍ അനവധി ..ശയ്യയില്‍ കാതില്‍ മൊഴിഞ്ഞ -മാധുര്യമേറിയ പാഴ്വാക്കിന്‍ കഥകള്‍
വാക്കുകള്‍ ഹൃദയങ്ങളില്‍ നിന്നുമാകാതെ വരുമ്പോള്‍പൂവിന് സുഗന്ധം നഷ്ടമാകുന്നത് പോലെ ..
വാക്കുകള്‍ പാഴ്വാക്കുകള്‍ഇരുളില്‍ മുഴങ്ങുന്ന വെറും ശബ്ദങ്ങള്‍ ...ഇടിമുഴക്കങ്ങളായി ശൂന്യതയില്‍ലയിക്കുന്ന വെറും ശബ്ദങ്ങള്‍ ...

Friday, 9 October 2009

പുലര്‍കാല സ്വപ്നം ....

















ടവപ്പാതി ഇടവഴിയിലെകനായി
മഴയുടെ മൃതിയില്‍ ചവിട്ടിനടക്കവേ...


പൂത്ത വാകമരങ്ങള്‍ കാവല്‍നില്‍ക്കുന്ന വഴിയില്‍
പെയ്തുവീണമഴയില്‍ അലിയവേ...


നിറവര്‍ണ്ണക്കുടയുമായി എന്‍ ചാരത്തണഞ്ഞവള്‍
എന്‍ വിറയാര്‍ന്ന കരങ്ങള്‍ തന്‍ മാറത്തു ചേര്‍ത്തവള്‍


കവിളില്‍ത്തങ്ങിയ മഴത്തുള്ളികളെ..
ചുണ്ടുകളാലൊപ്പി ചുടുമുത്തമായി


എന്നെ മതി മറന്നു പുണര്‍ന്നു നെഞ്ചില്‍ തലചാരി
പൂത്തുലഞ്ഞ മുല്ലവല്ലി പോലെ....


കുടയില്‍ തട്ടിമാറിയൊഴുകുന്ന വെള്ളം...
ചുറ്റും വലയം തീര്‍ത്തു....


നാണം കൊണ്ട് കവിള്‍തുടുത്ത പൂവുകള്‍
തലതാഴ്ത്തി നില്‍ക്കുന്നു വഴിവക്കുകള്‍ തോറും


വിരലിനാല്‍ കൂന്തലില്‍ തഴുകി ഞാന്‍
തമ്പുരുവില്‍ ശ്രുതിമീട്ടും പോലെ...


പതിയെ ഒരു മൂടല്‍മഞ്ഞിലെല്ലാമലിഞ്ഞു-
കൂടെയീ പുലര്‍കാല സ്വപ്നവും
butterfly,deep

Friday, 18 September 2009

പുലര്‍കാലം


















കിഴക്കു സൂര്യനുദിക്കുന്നു, നാണം കൊണ്ടുതുടുത്ത-
പെണ്ണിന്‍ കവിളിലെ അരുണിമ കടമെടുത്തുകോണ്ട്


അകലെ നിന്നും ഒഴുകിയെത്തുന്ന സുപ്രഭാതകൃതികള്‍-
എന്നും പുലര്‍ച്ചെ എന്നെ ഉണര്‍ത്തുന്നു


കാലിലണിഞ്ഞ കൊലുസിന്‍ കൊഞ്ചലുമായി-
പുഴപ്പെണ്ണ്‍ ഓടിയൊഴുകുന്നു


ഓളം വെട്ടിയോഴുകുന്ന പുഴയില്‍ -
ഒഴുകി നീങ്ങുന്ന കടലാസു വഞ്ചികള്‍


ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ട ബാല്യം പോലെ
അതിങ്ങനെ ഒഴുകി അകലുന്നു


കൂമ്പി നിന്ന താമരകള്‍ തന്റെ പ്രിയനെ കാണാന്‍-
പതുക്കെ മിഴി തുറന്നു


കായല്‍ കാറ്റേറ്റ് ചാഞ്ഞ തെങ്ങോലയില്‍-
കൂടു കൂട്ടാന്‍ വെമ്പുന്ന കുരുവികള്‍


മലയാളി പെണ്ണിന്‍ മനസ്സു പോലെ-
തട്ടിത്തടഞ്ഞ് ചിലപ്പോള്‍ പറ്റിച്ചേര്‍ന്ന്
കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടികള്‍


ഊറിക്കൂടിയ പുലര്‍മഞ്ഞ് തുള്ളിയില്‍ -
മുഖം നോക്കി മിനുക്കുന്ന സൂര്യന്‍


വാഴകയ്യില്‍ വന്നിരുന്ന് ഒളികണ്ണിട്ടു നോക്കി-
വിരുന്നു വിളിക്കുന്ന കാക്കച്ചി


വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവുകള്‍ തോറും-
മൂളിപ്പാട്ടുമായി പാറി നടക്കും വണ്ടുകള്‍


കോട മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി-
കുളികഴിഞ്ഞു പട്ടുടുത്ത സുന്ദരിയെപ്പോലെ


ഹാ..!! എത്ര സുന്ദരമാണീ പുലരികള്‍
ഇനിയൊരു ജന്മമുണ്ടെങ്കില്‍-
ഈ ഭൂവില്‍ വന്നു പിറക്കാന്‍ മോഹം
നറു പുലരികള്‍ നുകരുവാന്‍ മോഹം

Friday, 4 September 2009

ഇതു പ്രണയമോ...?





















ന്നോ ഒരിക്കല്‍ എന്‍ ഇടനെഞ്ചില്‍-
കോറിയിട്ടോരാമുഖം
ജാലകചില്ലിന്‍ പിന്നിലൊളിക്കുന്നുവോ...


വളയുടെ കിലുക്കവും കൊലുസിന്‍ കൊഞ്ചലും
അലിഞ്ഞില്ലാതാകുന്നുവോ....


പെയിതു വീണ മഴനൂലില്‍-
അവലുടെ മുടിയിലെ കാച്ചെണ്ണ മണം


പെയ്തു വീഴുന്ന പാല്‍ നിലാവില്‍-
അവളുടെ മന്തസ്മിതത്തിന്‍ പ്രകാശം


പീലിനീര്‍ത്തിയാടുന്ന മയില്‍-
കൊഴിയുന്ന പീലികള്‍ അറിയാറുണ്ടോ..


വീശിയടിക്കുന്ന കാറ്റില്‍ -
കൊഴിയുന്ന പൂവുകള്‍ കരയാറുണ്ടോ...


വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
സൂര്യകാന്തി പൂവുകള്‍ക്ക് പരിഭവമോ...


ചന്ദ്രികയെ പ്രണയിച്ച ആമ്പല്‍ പൂവിനു-
പ്രഭാതങ്ങളെ വെറുക്കാനാകുമോ.....


ഒഴുക്കില്‍ വീണ ഇലപോലെ-
തീരം തേടി ഒഴുകുന്നു ഞാന്‍


ഇതു പ്രണയമോ.......!!
എന്റെ മനസ്സ് മേഘങ്ങളില്‍ കൂടുകൂട്ടുന്നു


butterfly,deep

Wednesday, 5 August 2009

ഓര്‍മ്മകളിലെ ബാല്യം



ചിതറിവീണ കുന്നിക്കുരുക്കള്‍ പോലെ-
ഓര്‍മ്മകളിലെവിടെയോ.. ബാല്യവും.
മഴ പെയിതൊഴിഞ്ഞ സന്ധ്യയില്‍-
തെങ്ങോലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന-
മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും

കൂട്ടര്‍ക്കൊപ്പം മാമ്പഴം പറക്കാനോടിയതും
മാ‍മ്പഴക്കറ ഉടുപ്പില്‍ പുരണ്ട്-
പിന്നെ അമ്മയുടെ മുന്‍പില്‍ തലകുനിച്ചു നിന്നതും
അമ്മ ഈര്‍ക്കില്‍ കൊണ്ട് എന്റെ-
തുടയില്‍ ചുവന്ന പാടുകള്‍ തീര്‍ത്തതും
അവള്‍ അയല്‍ക്കാരി എന്‍ കളിക്കൂട്ടുകാരി
നോക്കിനിന്നതിനാല്‍ കരയാതെ നിന്നതും
അവളുടെ കണ്ണുകള്‍ നിറഞ്ഞതും പിന്നെ-
പാതി കടിച്ച തേന്‍പഴം കളഞ്ഞിട്ടൊടിയതും

രാത്രികളില്‍ താഴെ വയലുകളില്‍-
തവളകള്‍ രാഗലയം തീര്‍ക്കുന്നതു കേട്ടു പെടിച്ച്-
മാമന്റെ നെഞ്ചിലോട്ടിക്കിടന്നു ഉറങ്ങിയതും
പിന്നെപ്പുലര്‍ച്ചെ പറയാതെ പതിവുമ്മതരാതെ-
മാമന്‍ കോളേജില്‍ പോയപ്പോള്‍ പിണങ്ങിയിരുന്നതും

പിന്നെ നീ അക്ഷരം പടിക്കെന്നോതി അപ്പൂപ്പന്‍-
അയലത്തെ ആശാന്റെ അടുത്ത് എന്നെ കൊണ്ടാക്കിയതും
രാവിലെ തേന്‍ തേടിനടക്കുന്ന തുമ്പിയെ-
പ്പിടിക്കാന്‍ പറ്റാതെ കണ്ണുനിറഞ്ഞതും
ആശാന്‍ കൈ പിടിച്ചു മണലില്‍ വരച്ച-
അക്ഷരവഴിയില്‍ ഉറുമ്പിനെ പിടിച്ചിട്ട്-
അവയെ അക്ഷരം പടിപ്പിച്ചതും

പിന്നെ കയ്യിലെ മസ്സിലിന്റെ കരുത്തില്‍ -
അയലത്തെ ചേട്ടനെ ഗുസ്തിക്കയി വിളിച്ച്തും
മലര്‍ത്തിയടിച്ചിട്ടു കയ്ക്കരുത്തോര്‍ത്ത് തുള്ളിച്ചാടിയതും

പിന്നെയൊരുനാള്‍ കുഞ്ഞമ്മ എന്‍ കൈ പിടിച്ച്-
പള്ളിക്കുടത്തില്‍ കോണ്ടുചെന്നു വിട്ടതും
കുഞ്ഞമ്മ തിരിഞ്ഞു നടന്നപ്പോള്‍ -
ക്ലാസ് മുറിയില്‍ നിന്നു പൊട്ടിക്കരഞ്ഞതും
മുമ്പേ കരഞ്ഞു കണ്ണുകലങ്ങിയവര്‍-
എന്നെ നോക്കി കളീയാക്കിച്ചിരിച്ചതും
ടീച്ചര്‍ എന്നെ നീണ്ട മുടിയുള്ള-
വട്ടക്കണ്ണു കാരിയുടെ അടുത്തു കൊണ്ടിരുത്തിയതും

സ്കൂള്‍ മുറ്റത്തു പോഴിഞ്ഞ നെല്ലിക്ക പറക്കാന്‍-
ടീച്ചര്‍ കാണാതെ ജനലു വഴി ചാടിയതും
പിന്നെ സ്കൂള്‍ വിട്ടു വെരുമ്പോള്‍ കൂട്ടരൊത്ത്-
തോട്ടിലിറങ്ങി പരല്‍മീന്‍ പിടിച്ചതും

അങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കാന്‍-
ഓര്‍മ്മകള്‍ ഒരുപാടു..
ഒഴുകി ഒടുവില്‍ കടലില്‍ ചേര്‍ന്ന നദിപോലെ-
തിരികെക്കിട്ടില്ലാ ബാല്യമൊരിക്കലും..
ഇതാണെന്റെ വേദനയും....
butterfly,deep

Sunday, 2 August 2009

പൂക്കാന് കൊതിക്കുന്ന പൂന്തോട്ടം...










ണയെ തേടും കുയിലിനെപ്പോലെ-
പാടി നടന്നു ഞാന് തെരുവുകള് തോറും..
ദിക്കറിയാതെ ദിനമറിയാതെ-
വിശപ്പും ദാഹവുമൊന്നുമറിയാതെ
നീണ്ടുവളര്‍ന്ന മുടിയില്കുരുത്ത-
ജടയുടെ ഭാരവുമായി ഞാന്നിന്നു
തൊടിയില്നട്ട ചെമ്പകത്തിന്വഴി-
പലകുറി വന്നു വസന്തവും
എന്നിട്ടും തളിര്‍ത്തില്ല മൊട്ടിട്ടുമില്ല
പൂമ്പാറ്റകള്പോലും വരാതെയായി
വെള്ളം തൂകി....തൂകി സൂക്ഷിച്ചൊരു
പനിനീര്‍ച്ചെടിയും പൂവിട്ടില്ല
എന്തേ വിടരാത്തു പൂക്കള് -
തൊടിയില്എന്തേവരാത്തു പൂമ്പാറ്റകള്
ആരെന്നറിയാത്തൊരെന്പ്രീയസഖിയുടെ-
കാല്‍പ്പാടുകള് മണ്ണില് പതിയാഞ്ഞിട്ടോ..
പൊട്ടിച്ചിരിക്കുന്നവളുടെ പാദസ്വരത്തിന്-
കലപില ശബ്ദം കേള്‍ക്കാഞ്ഞിട്ടോ..
അതോ അവളുടെ കൈ കൊണ്ടു-
വെള്ളം തൂകി നനക്കാഞ്ഞീട്ടോ..
അന്നുതുടങ്ങിയാത്ര ഞാന്ഏകനായി
അവളെ തേടുന്ന ജീവിതയാത്ര....
ചെംമ്പകത്തില്‍ ഒരു പൂ വിടരാനായി
butterfly,deep

Saturday, 6 June 2009

അമ്മേ മാപ്പ്


നമ്മളെല്ലാം മരണത്തിലേക്കു തള്ളി വിട്ടുകൊണ്ടിരിക്കുന്ന്
ഭൂമിയുടെ ആയുസിനായി
പ്രാര്‍ധിക്കാം ....ഒന്നു ചേരാം


ണ്ണടച്ചാല്‍ ആ തേങ്ങല്‍...
കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു
ഇഞ്ചിഞ്ചായി മരണം കാര്‍ന്നു തിന്നുന്ന-
ഒരമ്മയുടെ ദയക്കായുള്ള നിലവിളി.
മക്കളെ സ്നേഹിച്ച്തിനു-
തന്റ് എല്ലാം നല്‍കിയതിനു
സ്വന്തം മക്കള്‍ തന്നെ നല്‍കിയ ശിക്ഷ
ഹൃദയമുള്ള ആരും ഇതു കാണുന്നില്ലെ..?
ആരും കേള്‍ക്കുന്നില്ലേ ഈ തേങ്ങല്‍..?
ഈ അമ്മ അല്പം ശുധവായു ശ്വസിക്കട്ടെ...
വിഷവാതകങ്ങള്‍ പുറന്തള്ളുന്നതു ഒന്നു നിര്‍ത്തു
ഒരു നിമിഷത്തേക്കെങ്കിലും ആശ്വസിക്കട്ടെ
ജെന്മംതന്ന അമ്മയ്ക്കുവേണ്ടി ഇതെങ്കിലും ചെയിതുകൂടെ?
സ്വന്തം മക്കളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി..
സ്വയം നീറുന്നോരമ്മ.
കറ്റില്‍ പറന്നു നിന്നിരുന്ന-
ആ നീളന്‍ മുടിയിഴകള്‍ ഇപ്പോള്‍-
കൊടും ചൂടില്‍ കത്തിയെരിയുന്നു.
ഭൂമിയുടെ അവകാശികള്‍-
പ്രാണനായി പരക്കം പായുന്നു
ശുഭ്രവസ്ത്ര ധാരികളായഹിമഗിരികള്‍-
ഉരുകി പ്രളയം തീര്‍ക്കുന്നു
നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍-
വിളറി വെളുത്ത് വിണ്ടു കീറി കിടക്കുന്നു.
മക്കള്‍ അമ്മയുടെ വസ്ത്രങ്ങള്‍ ഉരുഞ്ഞുമാറ്റി-
അവിടെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ തീര്‍ക്കുന്നു.
ഒന്നു മനസ്സിലാക്കു.. അമ്മയുടെ കിതപ്പില്‍ –
തകര്‍ന്നു നിലം പൊത്താവുന്നതെയുള്ളു ഇവയെല്ലാം.
അല്പമെങ്കില്‍ സ്നേഹം തിരികെ നല്‍കൂ-
സന്തോഷിക്കട്ടെ അമ്മ ഒരു ദിനമെങ്കിലും-
ചെയിത പാപങ്ങള്‍ക്ക് പരിഹാരമാവില്ലെങ്കിലും.
ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍ –
ഭൂമിയുടെ ആയുസിനായി-
നമ്മുടെ അമ്മയുടെ ജീവനായി......
butterfly,deep

Wednesday, 3 June 2009

എന്റെ ഹ്രിദയം..






നോഹരമായിരുന്നു എന്റെ ഹ്രിദയം
ഒരു പളുങ്കുശില്പം പോലെ
സ്നേഹമാകുന്ന പ്രകാശത്തില്‍-
അതു വെട്ടിത്തിളങ്ങിയിരുന്നു
ഒടുവില്‍ ഞാന്‍ സ്നേഹം-
പകുത്തു നല്‍കിയവരാല്‍ത്തന്നെ
അതു വലിച്ചെറിയപ്പെട്ടു
പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം-
കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു
ആര്‍ക്കോ വേണ്ടി......
ആരുടെയോ വരവും പ്രതീക്ഷിച്ചു.
പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-
ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി
തറയില്‍ ചിതറിക്കിടന്നു
കടന്നു വന്നവരാല്‍ പിന്നെയും-
നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.
അപ്പോഴും കരഞ്ഞില്ല-
കണ്ണുകള്‍ തുളുമ്പിയില്ല
പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും
തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-
ആര്‍ക്കുവേണം.....
വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.
വെരും ഒരുന്നാള്‍ ആരെങ്കിലും
ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍
അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും
ഈ വഴി വെരുന്നവര്‍ക്കായി-
അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി
അവസാനമിടിപ്പ് നില്‍ക്കും വരെയും......
butterfly,deep

Sunday, 31 May 2009

എന്റെ സൌഹൃദം




അറിഞ്ഞോ അറിയാതെയോ.. 
എന്റെ സുഹ്രത്തുക്കളായവര്‍ക്കും..

പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും..
ഈ സുഹ്രത്തിന്റെ ആത്മസമര്‍പ്പണം





ഞാന്‍ വെറുമൊരു കടല്‍ചിപ്പി.
അവഗണനയാകുന്ന മണല്‍ത്തരി-
മനസ്സിന്‍ ഭിത്തിയെ കീറിമുറിച്ച്പ്പോഴും
ആത്മാര്‍ധതയില്‍ മിനുക്കിയെടുത്ത-
മുത്താണ് എന്റെ സൌഹ്രദം
വെള്ളത്തില്‍ ഉണ്ടായ ഓളങ്ങള്‍ പോലെ
അകന്നകന്നു അലിഞ്ഞില്ലാതാകുന്നു
ഒരു കുഞ്ഞിന്റെ മനസ്സുമായി-
വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു.
അങ്ങനെ എത്രയെത്ര ഓളങ്ങള്‍
പിന്നെയും ഓളങ്ങല്‍ തീര്‍ക്കാന്‍
ജെലപ്പരപ്പു മാത്രം ബാക്കി
ആത്മാര്‍ഥസൌഹ്രദം എന്ന പൂവിന്റിതള്‍-
പലതവണ വാടിക്കൊഴിയുന്നതു കണ്ടുഞാന്‍
മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാല്‍-
കാഴ്ചകള്‍ക്കപ്പുറത്തുനിന്നുമെത്താം സൌഹ്രദം
എങ്കിലും സത്യം ചെയിതു തെളിയിക്കേണ്ടി വെരുമ്പോള്‍-
പച്ചമാംസത്തില്‍ ഇരുമ്പിറങ്ങുന്നതു പോലെ
വിങ്ങി വിതുമ്പിടുന്നെന്‍ മനം-
നിറഞ്ഞിടുന്നു കണ്ണുകളറിയാതെ
വീണ്ടും പൂക്കള്‍ വാടിത്തുടങ്ങുന്നുവോ..?
തിരിച്ചറിയാതെ പോകുന്നൊ എന്‍ സൌഹ്രദം
മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-
തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected