മോഹങ്ങള്‍ എനിക്ക് ദുഃഖമാണ് ഭയമാണ് ,
കുസൃതിയായ ശലഭത്തെ പോലെ
വര്‍ണ്ണം വിതറി പറന്നടുക്കും
എനിക്ക് ചുറ്റും നറനിലാവ് പരത്തും
മാറോട് ചേര്‍ക്കാന്‍ കൈ നീട്ടി അണയുമ്പോള്‍ -
കുസൃതി നീ ചെറു ചിരിയുമായി അകലുവതെന്തേ ..!!
എനികുമുണ്ടൊരു ഹൃദയം, ചെറു ചൂടുള്ള –
മിടിക്കുന്ന ചെറു ഹൃദയം
എന്നും കണ്ണിരിന്‍ ഉപ്പാണ് എന്‍ -
ഹൃദയ രക്തത്തിന്
മോഹമൊരു അപ്പൂപ്പന്‍ താടി പോലെ
തട്ടി തടഞ്ഞു .. പോങ്ങിപ്പറന്നു ..
ഒടുവിലൊരു ചെറു തെന്നലില്‍ ..
അകലേയ്ക്കെവിടെയോ .....?
അപ്പോഴൊക്കെയും നീ അറിയിന്നുവോ ..?
നിന്നെ മോഹിച്ച ഒരു ചെറു –
ഹൃത്തിന്‍ വിങ്ങല്‍
കണ്ണിലെ നനവ് ...
എന്റെ മോഹങ്ങള്‍ക്ക് കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം
സാരമില്ല .. അതെന്റെ കരളിലെ മുറിവി –
ലൂറുന്ന രുധിരത്തില്‍
അലിഞ്ഞു കൊള്ളും
എന് കണ്ണുകളിലെ രക്തശ്ച്ചവി മാഞ്ഞിരിക്കുന്നു
ചുണ്ടുകള്‍ വിണ്ടു കീറുന്നു
രക്തം വറ്റിയ കവിളുകളോട്ടി വിളറിടുന്നു
ഇടറുന്ന കാലുകള്‍ക്കവസാനം –
ചോനനുറുമ്പുകള്‍ വരി
നിരയുന്നു ..
അപ്പൊഴും മോഹം വേട്ടയാടിയ
ഈ കൊച്ചു ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും ....
ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും ....
ReplyDeleteമോഹങ്ങള്‍ മോഹഭംഗങ്ങളാവരുതേ...ഈ മഴത്തുള്ളികള്‍ ആകര്‍ഷകം,അഭിനന്ദനീയം.
ReplyDeleteപ്രിയപ്പെട്ട ദീപു,
ReplyDeleteസുപ്രഭാതം!
മോഹങ്ങള്‍ മഴത്തുള്ളികള്‍ പോലെ മനോഹരമാകട്ടെ !ജീവിതം എപ്പോഴും മനോഹരമാണ്! പുതിയ പ്രതീക്ഷകള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ !
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
nannayittundu...
ReplyDeleteകൊള്ളാം.
ReplyDeleteശുഭാശംസകൾ...
എന്റെ മോഹങ്ങള്‍ക്ക് കടലിന്റെ ആഴമോ ..
ReplyDeleteആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം
എല്ലാം കുട്ടുകര്‍ക്കും ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,എന്റെ
ReplyDeleteസുപ്രഭാതം! നേരുന്നു
സസ്നേഹം,
[ma]എനികുമുണ്ടൊരു ഹൃദയം, ചെറു ചൂടുള്ള –
ReplyDeleteമിടിക്കുന്ന ചെറു ഹൃദയം[/ma]
superb bro
ReplyDeleteകൊള്ളാലോ...
ReplyDeleteനല്ല ബ്ലോഗ്...
കൂടെകൂടുന്നു...
കൊള്ളാലോ ചേട്ടായീ..
ReplyDeleteഒരു നിമിഷത്തേക്ക് നിക്കാ൯ പറഞ്ഞതോണ്ടും ഞാനൊരു പാവമെന്ന് About me യില് കണ്ടോണ്ടും ചുമ്മാ ഒന്ന് കണ്ണോടിക്കാം എന്ന് കരുതിയതാണെ൯റെ തെറ്റ്...
സൂപ്പ൪൪ വരികള്..
കീപ് മൂവ്..
ഇനിയുള്ള വരികള്ക്കായി കൂടെകൂടുന്നു..
പ്രാ൪ത്ഥനയോടെ..
ഓണാശംകളോടെ
ReplyDeleteഇ മധുരം ടീം
ഓണപ്പതിപ്പ് വായിക്കാം
http://emadhuram.icyboards.net/showthread.php?tid=29
ഓണാശംകളോടെ
ReplyDeleteഇ മധുരം ടീം
ഓണപ്പതിപ്പ് വായിക്കാം
here
https://www.facebook.com/BGmatrimonycom/photos/a.602991276400622.1073741827.548057155227368/1071341936232218/?type=3
ReplyDelete