
പൊഴിയുമെന്നറിഞു കൊണ്ട് വിരിയുന്ന പുഴ്പങള്‍ പോലെ ..
ഞാന്‍ ആഗ്രഹിക്കുന്നു..
ആഗ്രഹങള്‍ സ്വപ്നങള്ക്കു വഴിമാറൂന്നു..
സ്വപ്നങള്‍ മൊഹങള്‍ക്കും .....
ചിറകറ്റു വീഴുന്ന മൊഹങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍
എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് .............
ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..............
വേദനകള്‍ അത് ഉള്ളില്‍ ഒളിപ്പിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു .
എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ സ്വപ്നങള്‍ ത്യജിച്ചിട്ടേയുള്ളു ..
ഇപ്പൊള്‍ ഇതാ അവള്‍ക്കുവേണ്ടിയും ... !!!
എനിക്ക് എന്‍റെ പ്രണയത്തോട് നീതി പാലിച്ചെ മതിയാകൂ...
ഒരു പക്ഷെ അത് ഇങനെ തെളിയിക്കാനാകും എന്‍റെ നിയൊഗം.....................