ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പുലര്‍കാലംകിഴക്കു സൂര്യനുദിക്കുന്നു, നാണം കൊണ്ടുതുടുത്ത-
പെണ്ണിന്‍ കവിളിലെ അരുണിമ കടമെടുത്തുകോണ്ട്


അകലെ നിന്നും ഒഴുകിയെത്തുന്ന സുപ്രഭാതകൃതികള്‍-
എന്നും പുലര്‍ച്ചെ എന്നെ ഉണര്‍ത്തുന്നു


കാലിലണിഞ്ഞ കൊലുസിന്‍ കൊഞ്ചലുമായി-
പുഴപ്പെണ്ണ്‍ ഓടിയൊഴുകുന്നു


ഓളം വെട്ടിയോഴുകുന്ന പുഴയില്‍ -
ഒഴുകി നീങ്ങുന്ന കടലാസു വഞ്ചികള്‍


ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ട ബാല്യം പോലെ
അതിങ്ങനെ ഒഴുകി അകലുന്നു


കൂമ്പി നിന്ന താമരകള്‍ തന്റെ പ്രിയനെ കാണാന്‍-
പതുക്കെ മിഴി തുറന്നു


കായല്‍ കാറ്റേറ്റ് ചാഞ്ഞ തെങ്ങോലയില്‍-
കൂടു കൂട്ടാന്‍ വെമ്പുന്ന കുരുവികള്‍


മലയാളി പെണ്ണിന്‍ മനസ്സു പോലെ-
തട്ടിത്തടഞ്ഞ് ചിലപ്പോള്‍ പറ്റിച്ചേര്‍ന്ന്
കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടികള്‍


ഊറിക്കൂടിയ പുലര്‍മഞ്ഞ് തുള്ളിയില്‍ -
മുഖം നോക്കി മിനുക്കുന്ന സൂര്യന്‍


വാഴകയ്യില്‍ വന്നിരുന്ന് ഒളികണ്ണിട്ടു നോക്കി-
വിരുന്നു വിളിക്കുന്ന കാക്കച്ചി


വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവുകള്‍ തോറും-
മൂളിപ്പാട്ടുമായി പാറി നടക്കും വണ്ടുകള്‍


കോട മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി-
കുളികഴിഞ്ഞു പട്ടുടുത്ത സുന്ദരിയെപ്പോലെ


ഹാ..!! എത്ര സുന്ദരമാണീ പുലരികള്‍
ഇനിയൊരു ജന്മമുണ്ടെങ്കില്‍-
ഈ ഭൂവില്‍ വന്നു പിറക്കാന്‍ മോഹം
നറു പുലരികള്‍ നുകരുവാന്‍ മോഹം

5 comments:

കൂട്ടുകാരന്‍ on 2009, സെപ്റ്റംബർ 21 11:01 PM പറഞ്ഞു...

കൊള്ളാം, ഈ മനോഹര പുലരികള്‍ മലയാളിക്ക് ഇന്ന് അന്ന്യം ആയിക്കൊണ്ടിരിക്കുന്നു

ഷൈജു കോട്ടാത്തല on 2009, സെപ്റ്റംബർ 22 8:27 PM പറഞ്ഞു...

കണ്ണും മനവും
എന്നും ഇങ്ങനെ തുറന്നു തന്നെ ഇരിക്കട്ടെ

space for radio on 2009, സെപ്റ്റംബർ 23 10:45 AM പറഞ്ഞു...

ഹായി കൂട്ടുകാരാ...
ചിലതു കാണാതാകുമ്പോഴാണു കണ്ടതൊക്കെ എത്രമനോഹരമായിരുന്നു എന്നു മനസ്സിലാകുന്നതു...
വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി...

പഞ്ചാരക്കുട്ടന്‍.... on 2009, സെപ്റ്റംബർ 23 10:56 AM പറഞ്ഞു...

ഹായി ഷൈജു..
അതെ സുഹൃത്തെ കണ്ണും മനവും എന്നും തുറന്നിരിക്കണെ എന്നാണു എന്റെയും പ്രാര്‍ധന
അഭിപ്രായത്തിനു നന്ദി
സ്നേഹപൂര്‍വ്വം,,
ദീപ്..

anupama on 2009, സെപ്റ്റംബർ 24 5:58 AM പറഞ്ഞു...

Dear Deep,
very touching lines........really make us the pravasis,miss the hometown!east or west,home is the best.i loved the poem.whose payal is disturbing you,deep?:)
keep writing.Navrathri holidays begin from tomorrow.
happy blogging,
sasneham,
anu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template