Friday, 25 September 2009

പൊക്കിള്‍ക്കോടി...














രു ഹൃദയസ്പന്ദനം മാത്രമായി-
മാംസഭിത്തിക്കുള്ളില്‍ ഏകയായിരുന്നപ്പോഴും

ചുവന്ന ലോകത്തിനപ്പുറമുള്ള-
മുഴക്കമുള്ള ശബ്ദങ്ങള്‍ ഓരോ ഞെട്ടലായപ്പോഴും

അവള്‍ക്ക് ആശ്വാസമായത് -

ആ പോക്കിള്‍ക്കൊടി മാത്രമായിരുന്നു

അവള്‍ക്ക് ജീവന്‍ നല്‍കിയിരുന്ന പൊക്കിള്‍-
ക്കൊടിയില്‍ നിന്ന് ബന്ധങ്ങളുടെ ആദ്യ പാഠങ്ങള്‍ പഠിച്ചു

ആദ്യ ശ്വാസത്തിനൊപ്പം മുറിക്കപ്പെട്ട പൊക്കിള്‍ക്കൊടി-
അവളെ ബന്ധങ്ങള്‍ അറുത്തെറിയാന്‍ പഠിപ്പിച്ചു

ഒടുവില്‍ ഉണങ്ങി വേരോടെ പൊഴിഞ്ഞ പൊക്കിള്‍ക്കൊടി-
അമ്മയെ തള്ളിപ്പറയാന്‍ അവളെ പഠിപ്പിച്ചു

മാതൃബന്ധത്തിന്റെ പരിശുധിയുടെ-
പ്രത്യക്ഷ അടയാളമായ പോക്കിള്‍
ഇന്ന് കാമത്തിന്റെ പ്രതിബിംബമായിരിക്കുന്നു

ആഴം കൂടിവന്ന പൊക്കിള്‍ച്ചുഴിയില്‍-


കാമത്തിന്റെ തിരകള്‍ അവള്‍ ഒളിപ്പിച്ചു വെച്ചു

അവള്‍ക്കുള്ള ഇരകള്‍ ആ ചൂണ്ടക്കോളുത്തും തേടി-
വീണ്ടും വീണ്ടും എത്തിക്കൊണ്ടിരുന്നു


ഒരിക്കല്‍ അവളുടെ അടിവയറിനും ഭാരമേറിവന്നു
അതിനു പതുക്കെ ചലനം വെച്ചു വന്നു

പോക്കിള്‍ബന്ധം അറുത്തെറിഞ്ഞു-

സ്വതന്ത്രയാകാന്‍ വെമ്പും പോലെ
കുഞ്ഞിക്കാലുകള്‍ അവളുടെ വയറില്‍ ചവിട്ടിമെതിച്ചു

പൊക്കിള്‍ കൊടിയില്‍ കത്രികയുടെ വായ അമരുമ്പോള്‍
ആദ്യമായി അവള്‍ തന്റെ അമ്മയെ ഓര്‍ത്തു

മുറിവില്‍ നിന്നും ഊറിയ ഒരുതുള്ളി രക്തം-
തറയില്‍ വീണുചിതറി...

തുളുമ്പിവന്ന കണ്ണുനീര് പതുക്കെ കാഴ്ചയെ മറച്ചു

0 comments:

Post a Comment

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected