ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ഇതു പ്രണയമോ...?

എന്നോ ഒരിക്കല്‍ എന്‍ ഇടനെഞ്ചില്‍-
കോറിയിട്ടോരാമുഖം
ജാലകചില്ലിന്‍ പിന്നിലൊളിക്കുന്നുവോ...


വളയുടെ കിലുക്കവും കൊലുസിന്‍ കൊഞ്ചലും
അലിഞ്ഞില്ലാതാകുന്നുവോ....


പെയിതു വീണ മഴനൂലില്‍-
അവലുടെ മുടിയിലെ കാച്ചെണ്ണ മണം


പെയ്തു വീഴുന്ന പാല്‍ നിലാവില്‍-
അവളുടെ മന്തസ്മിതത്തിന്‍ പ്രകാശം


പീലിനീര്‍ത്തിയാടുന്ന മയില്‍-
കൊഴിയുന്ന പീലികള്‍ അറിയാറുണ്ടോ..


വീശിയടിക്കുന്ന കാറ്റില്‍ -
കൊഴിയുന്ന പൂവുകള്‍ കരയാറുണ്ടോ...


വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
സൂര്യകാന്തി പൂവുകള്‍ക്ക് പരിഭവമോ...


ചന്ദ്രികയെ പ്രണയിച്ച ആമ്പല്‍ പൂവിനു-
പ്രഭാതങ്ങളെ വെറുക്കാനാകുമോ.....


ഒഴുക്കില്‍ വീണ ഇലപോലെ-
തീരം തേടി ഒഴുകുന്നു ഞാന്‍


ഇതു പ്രണയമോ.......!!
എന്റെ മനസ്സ് മേഘങ്ങളില്‍ കൂടുകൂട്ടുന്നു


butterfly,deep

6 comments:

anupama on 2009, സെപ്റ്റംബർ 6 9:40 AM പറഞ്ഞു...

dear deep,
another beautiful post from u!it's really romantic!hey,this is love!the love bug has bitten you.:)but are there bugs in dubai?
anyways tell your bro to read out the post to your parents so that they can start searching the kachiyenna for you.:)
the lines are simply wonderful!if she reads this,she will reach you soon.:)
i'm really happy that you write the posts regularly.who inspired you,yaar?
have a wonderful day ahead.....
sasneham,
chechie

കുമാരന്‍ | kumaran on 2009, സെപ്റ്റംബർ 6 4:07 PM പറഞ്ഞു...

വീശിയടിക്കുന്ന കാറ്റില്‍ -
കൊഴിയുന്ന പൂവുകള്‍ കരയാറുണ്ടോ...


മനോരഹമായ പ്രയോഗങ്ങൾ.

അനൂപ്‌ കോതനല്ലൂര്‍ on 2009, സെപ്റ്റംബർ 6 8:50 PM പറഞ്ഞു...

എന്തോക്കെയാണോ പ്രണയം അതൊക്കെ ആയിരിക്കാം
പ്രണയം അല്ലെ

shaijukottathala on 2009, സെപ്റ്റംബർ 9 2:45 PM പറഞ്ഞു...

വായിക്കുന്നുണ്ട്

അരുണ്‍ കായംകുളം on 2009, സെപ്റ്റംബർ 9 10:23 PM പറഞ്ഞു...

ശരിയാ, പ്രണയമാ
നല്ല വരികളാട്ടോ

അജ്ഞാതന്‍ പറഞ്ഞു...

Its nice ......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template