Showing posts with label സ്നേഹം. Show all posts
Showing posts with label സ്നേഹം. Show all posts

Tuesday, 14 February 2023

നിനക്കായി എൻ പ്രണയം...

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും എൻ്റെ പ്രണയദിന ആശംസകള്‍


നിനക്കായി എൻ പ്രണയം


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവില്ലുപോലെ..

പുല്‍നാമ്പുകളില്‍ ഊറിയൂറയുന്ന -
പുലർമഞ്ഞു തുള്ളിപോലെ..

പനിനീര്‍ ദളങ്ങളില്‍ അടരാൻ -
വെമ്പുന്ന മഴതുള്ളിപോലെ.....

ഏകാന്തതയില്‍ അകലെ  -
അലിയുന്ന പാട്ടിന്‍ ശകലം പോലെ....

എവിടെനിന്നോ എത്തി തഴുകി ഒഴുകി-
എങ്ങോ മറയുന്ന കാറ്റിൻ കുളിരുപോലെ...

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ!

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ -
പൂത്തുലഞ്ഞപോലെ ..

ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചേർന്നലിഞ്ഞ പോലെ..

നിലാവോളിച്ച രാവില്‍ താരകൾ -
ഒന്നായി വിണ്ണിൽ തെളിഞ്ഞപോലെ ...

പല ജന്മങ്ങളായ് ഞാന്‍ കരുതിയൊരെൻ  -
പ്രെണയമത്രെയും നിനക്കായ്‌ ഏകുന്നു...

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനീർതുള്ളിയിൽ 
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്കടിപ്പിച്ചു..

ഒരു വർഷമായി എന്നിൽ-
പെയ്യ്തൊഴിയുവാൻ നിന്നെയും കാത്ത് 

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
കോടമഞ്ഞില്‍ കൈകൾ കോര്‍ത്ത്‌ നടക്കാം 

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്നൊരാ പൂക്കൾ 
ഒക്കെയും നിനക്കായ്‌ ഏകും ഞാന്‍.

deep

Wednesday, 3 June 2009

എന്റെ ഹ്രിദയം..






നോഹരമായിരുന്നു എന്റെ ഹ്രിദയം
ഒരു പളുങ്കുശില്പം പോലെ
സ്നേഹമാകുന്ന പ്രകാശത്തില്‍-
അതു വെട്ടിത്തിളങ്ങിയിരുന്നു
ഒടുവില്‍ ഞാന്‍ സ്നേഹം-
പകുത്തു നല്‍കിയവരാല്‍ത്തന്നെ
അതു വലിച്ചെറിയപ്പെട്ടു
പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം-
കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു
ആര്‍ക്കോ വേണ്ടി......
ആരുടെയോ വരവും പ്രതീക്ഷിച്ചു.
പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-
ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി
തറയില്‍ ചിതറിക്കിടന്നു
കടന്നു വന്നവരാല്‍ പിന്നെയും-
നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.
അപ്പോഴും കരഞ്ഞില്ല-
കണ്ണുകള്‍ തുളുമ്പിയില്ല
പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും
തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-
ആര്‍ക്കുവേണം.....
വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.
വെരും ഒരുന്നാള്‍ ആരെങ്കിലും
ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍
അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും
ഈ വഴി വെരുന്നവര്‍ക്കായി-
അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി
അവസാനമിടിപ്പ് നില്‍ക്കും വരെയും......
butterfly,deep

Monday, 25 May 2009

അനുരാഗപ്പൂക്കള്





റങ്ങാതെ ഉറങ്ങുന്ന രാത്രികളിലും
ഗാഡ്ഡമായി ഉറങ്ങുന്ന പുലര്‍വേളയിലും
എന്‍ കാതുകളില്‍ അലയടിച്ചിരുന്നു –
മണിനൂപുരനാദം
കാതുകളില്‍ മൂളുന്ന താരാട്ട് പാട്ടും
മുടിയിഴകളെ തഴുകുന്ന വളയിട്ട കൈകളും
എന്റെ രാത്രികളെ അനശ്വരമാക്കുന്നു
അവ അകന്നു പോകാതിരിക്കാന്‍
സൂര്യന്‍ ഉണരാതിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി
പുലര്‍ വേളയില്‍ മഞ്ഞിന്‍ കണങ്ങള്‍
എന്നെ നോക്കി ചിരിതൂകിക്കൊണ്ടിരുന്നു
കുസ്രിതി നിറഞ്ഞൊരാമുഖം ഓരോ തുള്ളിയിലും തേടുന്നു ഞാന്‍
രാത്രിയില്‍ എപ്പോഴോ പെയ്ത മഴയുടെ തുള്ളികള്‍-
ഇലകളില്‍ താളം തീര്‍ത്തുകൊണ്ടിരുന്നു
അതോ അതവളുടെ ചിരിയോ...!!!
മുടിയില്‍ തൂകിയ കാച്ചെണ്ണമണം-
ഇളം കാറ്റിനാല്‍ എന്നെ തഴുകിക്കൊണ്ടിരുന്നു
അഴിച്ചിട്ട മുടിയും കിലുങ്ങുന്ന ചിലങ്കയുമായി
എന്റെ ചുറ്റിനും ഒളിച്ചുകളീക്കുന്നു അവള്‍
ഞാന്‍ നട്ടുനനച്ചൊരീ അരിമുല്ലപ്പൂവുകള്‍
അവളുടെ മുടിയില്‍ ഒളിക്കാന്‍ വെമ്പുന്നതു പോലെ!!
കാറ്റിനാല്‍ പൊഴിഞ്ഞ പൂവുകള്‍ എടുത്തു മണത്തപ്പോള്‍
അവളുടെ ഗെന്ധം ഞാനറിഞ്ഞു
അവളുടെ ചൂടാര്‍ന്ന കൈകള്‍ എന്നെ പുണരുന്നതു ഞാനറിഞ്ഞു
അവളെന്റെ നെറ്റിയില്‍ നല്‍കിയ-
ചുംബനത്തിന്‍ സുഖം ഞാനറിയുന്നു
എങ്കിലും അവളാരെന്നറിയാതെ-
എന്റെ ഹ്രിദയം വിങ്ങിവിതുമ്പിടുന്നു..
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected