
നിഴല്പോലെ പിന്തുടര്‍ന്നരികിലെത്തി-
പിറകിലൂടെയെന്‍ കണ്‍കള്‍പൊത്തി
ചെവിയിലോതിയവള്‍ ഞാന്‍ നിന്‍ കൂട്ടുകാരി
എന്റെയുള്ളിലെ എന്നെയറിഞ്ഞവള്‍
കാതങ്ങള്‍ക്കകലെയിരുന്നു പാടുന്നു-
ഞാന്‍ നിന്‍ കൂട്ടുകാരി.
എന്റെ മനസ്സിലെ കാറ്റും കോളും-
ഒരു പുഞ്ചിരിയാലകറ്റിയവള്‍
ഓരോ ദിനങ്ങളും കൂടെനടന്നു-
ഓരോ നിമിഷവും പങ്കുവെച്ചു
എന്നുമെന്നില്‍ വെളിച്ചമായി-
നിറതിരിയിട്ട വിളക്കുപോലെ
അകലയാണെങ്കിലും ആ കുറുമ്പിന്റെ-
ശാസനയുടെ സുഖം ഞാനറിയുന്നു
ഒരമ്മയുടെ വയട്ടില്‍ പിറന്നില്ലെങ്കിലും-
അറിയുന്നു മുജ്ജെന്മ്മബെന്ധം
ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍-
വിധി കരുതിയ നല്ല നിമിഷങ്ങള്‍
നീയെന്‍ കണ്ണാടി.. ഞാന് എന്നെ കാണുന്ന്-
എന്റെ സ്വന്തം പ്രതിഛായ..
പ്രീയ കൂട്ടുകാരി....നന്ദി..
എന്നെ മനസ്സിലാക്കിയതിനു....
എല്ലാം പറയാതെ പറഞ്ഞതിനു...
എലാം പറയാതെ അറിഞ്ഞതിനു....