നിഴല്പോലെ പിന്തുടര്‍ന്നരികിലെത്തി-
പിറകിലൂടെയെന്‍ കണ്‍കള്‍പൊത്തി
ചെവിയിലോതിയവള്‍ ഞാന്‍ നിന്‍ കൂട്ടുകാരി
എന്റെയുള്ളിലെ എന്നെയറിഞ്ഞവള്‍
കാതങ്ങള്‍ക്കകലെയിരുന്നു പാടുന്നു-
ഞാന്‍ നിന്‍ കൂട്ടുകാരി.
എന്റെ മനസ്സിലെ കാറ്റും കോളും-
ഒരു പുഞ്ചിരിയാലകറ്റിയവള്‍
ഓരോ ദിനങ്ങളും കൂടെനടന്നു-
ഓരോ നിമിഷവും പങ്കുവെച്ചു
എന്നുമെന്നില്‍ വെളിച്ചമായി-
നിറതിരിയിട്ട വിളക്കുപോലെ
അകലയാണെങ്കിലും ആ കുറുമ്പിന്റെ-
ശാസനയുടെ സുഖം ഞാനറിയുന്നു
ഒരമ്മയുടെ വയട്ടില്‍ പിറന്നില്ലെങ്കിലും-
അറിയുന്നു മുജ്ജെന്മ്മബെന്ധം
ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍-
വിധി കരുതിയ നല്ല നിമിഷങ്ങള്‍
നീയെന്‍ കണ്ണാടി.. ഞാന് എന്നെ കാണുന്ന്-
എന്റെ സ്വന്തം പ്രതിഛായ..
പ്രീയ കൂട്ടുകാരി....നന്ദി..
എന്നെ മനസ്സിലാക്കിയതിനു....
എല്ലാം പറയാതെ പറഞ്ഞതിനു...
എലാം പറയാതെ അറിഞ്ഞതിനു....
എല്ലാം പറയാതെ പറഞ്ഞതിനു.........
ReplyDeleteആശംസകള്‍.
പ്രീയ മുക്കുറ്റി,
ReplyDeleteസൌഹ്രിദം അങ്ങനെയാണു....
പറയാതെ പറയുന്നു..
പറയാതെ അറിയുന്നു
സ്നേഹപൂര്‍വ്വം....
ദീപ്............
dear deep,
ReplyDeleteamma says,''sincere and touching lines.very good''.
anu says,''lucky to have a friend who is a sister.it's a beautiful realtion.keep it evergreen''.
a true dedication to a wonderful friend.hearty congrats.
NAZAR NA LAGNA:)
SASNEHAM,
ANU
നന്നായിരിക്കുന്നു:)
ReplyDeleteപ്രീയപ്പെട്ട അനു....
ReplyDeleteസൌഹ്രിദം എപ്പൊഴും മനസ്സുകള്‍ തമ്മിലാണു...
മസസുകള്‍ തമ്മില്‍ എപ്പോള്‍ അറിഞ്ഞുതുടങ്ങുന്നുവൊ..അപ്പോള്‍.
അവിടെ തുടങ്ങുന്നു ഒരു സൌഹ്രിദം.....എന്നെന്നേകുമായി......
ആത്മാര്‍ധമായ അഭിപ്രായത്തിനു നന്ദി...
സ്നേഹപൂര്‍വ്വം...
ദീപ്...........
പ്രീയപ്പെട്ട അരുണ്‍....
ReplyDeleteഅഭിപ്രായത്തിനു നന്ദി
സ്നേഹപൂര്‍വ്വം...
ദീപ്..........
...ഒരമ്മയുടെ വയട്ടില്‍
ReplyDeleteഎന്നത് വയറ്റില്‍ എന്നും
മുജ്ജെന്മ്മബെന്ധം
എന്നത് മുജ്ജന്മ ബന്ധം എന്ന് തിരുത്തുക
എന്റെ സ്വന്തം പ്രതിഛായ..
എന്നിടത്ത് എന്റെ എന്ന് പറഞ്ഞതിനാല്‍ സ്വന്തം എന്നത് അനാവശ്യമാണ്..
ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍-
ഈ പ്രയോഗം ഒരു സുഖമില്ലാത്തത് പോലെ..
(ദേഷ്യം തോന്നല്ലേ..
നിന്നെ ഒരു കവിയാക്കീട്ടു തന്നെ ബാക്കി കാര്യം എന്ന് ഞാനങ്ങ് തീരുമാനിച്ചു..
ഇനിയും അക്ഷരത്തെറ്റുകള്‍ വരുത്തരുത്..പോസ്റ്റ് ചെയ്യും മുമ്പേ വായിച്ചു തിരുത്തുക )