Wednesday 5 October 2011

മോഹം



മോഹങ്ങള്‍ എനിക്ക് ദുഃഖമാണ്  ഭയമാണ് ,
കുസൃതിയായ  ശലഭത്തെ പോലെ
വര്‍ണ്ണം വിതറി പറന്നടുക്കും

എനിക്ക് ചുറ്റും നറനിലാവ്  പരത്തും
മാറോട് ചേര്‍ക്കാന്‍ കൈ നീട്ടി അണയുമ്പോള്‍ -
കുസൃതി നീ ചെറു ചിരിയുമായി അകലുവതെന്തേ ..!!

എനികുമുണ്ടൊരു ഹൃദയം, ചെറു ചൂടുള്ള –
മിടിക്കുന്ന ചെറു ഹൃദയം
എന്നും കണ്ണിരിന്‍ ഉപ്പാണ് എന്‍ -
ഹൃദയ രക്തത്തിന്

മോഹമൊരു അപ്പൂപ്പന്‍ താടി പോലെ
തട്ടി തടഞ്ഞു .. പോങ്ങിപ്പറന്നു ..
ഒടുവിലൊരു ചെറു തെന്നലില്‍ ..
അകലേയ്ക്കെവിടെയോ .....?

അപ്പോഴൊക്കെയും നീ അറിയിന്നുവോ ..?
നിന്നെ മോഹിച്ച ഒരു ചെറു –
ഹൃത്തിന്‍  വിങ്ങല്‍
കണ്ണിലെ നനവ്‌ ...

എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം

സാരമില്ല .. അതെന്റെ കരളിലെ മുറിവി –
ലൂറുന്ന രുധിരത്തില്‍  അലിഞ്ഞു കൊള്ളും

എന് കണ്ണുകളിലെ രക്തശ്ച്ചവി മാഞ്ഞിരിക്കുന്നു
ചുണ്ടുകള്‍ വിണ്ടു കീറുന്നു
രക്തം വറ്റിയ കവിളുകളോട്ടി വിളറിടുന്നു
ഇടറുന്ന കാലുകള്‍ക്കവസാനം –
ചോനനുറുമ്പുകള്‍  വരി നിരയുന്നു ..

അപ്പൊഴും മോഹം വേട്ടയാടിയ
ഈ കൊച്ചു ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും ....

Saturday 10 September 2011

ജീവിതം...




ഞെട്ടറ്റടര്‍ന്നു മണ്ണില്‍ പതിച്ചൊരാ പുഷ്പം പോല്‍,
നില്‍പ്പൂ വിജനമാം വഴിവക്കില്‍ എകനായി ഞാന്‍..
ഇളംകാറ്റ് തഴുകുന്ന മരച്ചില്ലയില്‍
കളിപറഞിരിക്കുന്നു ഇണക്കുരുവികള്‍..
അറിയാതെ നിറഞൊരീ കണ്ണില്‍ നിന്നും..
ഒരു ചുടുനീര്‍കണം മണ്ണില്‍ പതിച്ചു.
അവള്‍ തട്ടിയെറിഞൊരീ പൂക്കളൊക്കെയും...
മണ്ണില്‍ ചിതറിയ രക്തതുള്ളികള്‍ പോലെ..
വാടുകയില്ലാ പൂക്കളൊരിക്കലും
എന്റെ ഹ്രിദയം തുടിക്കുന്നതീ പൂക്കളില്‍ കൂടി...
പിന്തിരിഞ്ഞു നടന്നൂഞാന്‍ ഹ്രിദയശൂന്യനായി
മുന്നിലെന്‍ ജീവിതം ആഴക്കടല്‍ പോലെ.......
butterfly,deep

Tuesday 6 September 2011

അവസ്ഥ..




തോ സ്വപ്നമായി

മനസ്സിന്‍ അടിത്തട്ടില്‍
നീറിപ്പുകയുന്ന
ചുടുനീര്‍ കനലായി
പൊയ്പ്പോയ ജന്മത്തിന്‍
വീട്ടാക്കടങള്‍തന്‍ ഭാണ്ടങള്‍ പേറുന്ന
വിധിതന്‍ കോലമായി
മര്‍ത്യര്‍ പരസ്പരം
അറിയാത്തോരീ ലോകത്തിന്‍
വിഴുപ്പുകള്‍ പേറി
നാംഅലയുന്നതെന്തിനോ.......
butterfly,deep

എവിടെ നീ...?


ന്റെ സമയഘടികാരം നിശ്ചലമാണു

നിന്റെ സാമിപ്യം ഇല്ലാതെ
നിശ്ചലമാണെനിക്കീ ലോ‍കംനിര്‍ജ്ജീവമായിരിക്കുന്നു എന്റെ മൊഹങളും സ്വപ്നങളും
ആരോ ചലിപ്പിക്കും പാവയേപ്പോലെ ഞാന്‍
ഈ മണലാരണ്യത്തില്‍
ദിക്കുകളറിയാതെ ദൂരമറിയാതെ
മരുപ്പച്ച് തേടി അലയുന്നു
മണല്‍ത്തരികള്‍ എന്റെ കാലടിയില്‍ പെട്ട് ഞെരുങ്ങുന്ന രോദനം
ചെവിയില്‍ അലയടിച്ചു കൊണ്ടിരുന്നു...

butterfly,deep

Friday 4 February 2011

സൗഹൃദ പൂവിന്

for u my friend






സൗഹൃദത്തിന്റെ ഊഷ്മളതയില്‍ മുങ്ങി 
എന്‍ ഹൃദയ വാതില്‍ മുട്ടിവിളിച്ച 
ചന്ദന മണമുള്ള ഇളം തെന്നാലാണ് 
നീയെന്‍ കൂട്ടുകാരി ...

പെയിതോഴിഞ്ഞ മഴക്കുമപ്പുറം 
കൈകുമ്പിളില്‍ ബാക്കിയായ മഴത്തുള്ളിപോലെ 
എവിടെനിന്നോ വന്ന് എന്നില്‍-
തങ്ങിയ സൌഹൃദത്തുള്ളിയാണ് 
നീയെന്‍ കൂട്ടുകാരി 

മോണിട്ടറില്‍ തെളിയുന്ന 
ചാറ്റിങ്ങ് മെസ്സേജുകള്‍ക്കുംമപ്പുറം 
ഹൃദയത്താളില്‍ കുറിക്കപെട്ട 
വരികളാണ് നീയെന്‍ കൂട്ടുകാരി 

പ്രണയക്കടലില്‍ ദിക്കറിയാതെ 
ഒഴുകിത്തളര്‍ന്ന എന്നിലെക്കെത്തിയ 
സൗഹൃദത്തിന്റെ പച്ചത്തുരിത്താണ് 
നീയെന്‍ കൂട്ടുകാരി 

ഇരവില്‍ ദിശയറിയാന്‍ വാനിലുദിച്ച 
പ്രശോഭിത താരമാണ് നീ 

ആവില്ല മറക്കാന്‍ ജീവനുള്ള കാലം 
ആവില്ലോന്നിനും പിടിച്ചടര്ത്തീടുവാന്‍ 

ജീവനോട് ചെര്‍ക്കപ്പെട്ടാതാണ് നിന്‍ കൂട്ട് 
ഇഷ്ടമാണ് നിന്നെയും നിന്റെ സൗഹൃദവും 

Sunday 9 January 2011

യാത്ര.....


ഞാ
ന്‍ നടന്നുകൊണ്ടിരിക്കുകയാണ് ........
മണികൂറുകളായ്.., കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ..... നിര്‍ത്താതെയുള്ള തിരയുടെ പാട്ടുകേട്ട്......
പടിഞാറന്‍ ചക്രവാളത്തില്‍ ... കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടീരുന്നു....

ചെം ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചരുവിലൂടെ പക്ഷികള്‍ എങൊട്ടൊ പറന്നു പോയിക്കൊണ്ടിരുന്നു...

ഞാനും ഒരു യാത്രയിലാണ്...
പക്ഷെ ഒരു വെത്യാസം മാത്രം എനിക്കു ലഷ്യമില്ല ...ചേക്കേറാന്‍ കൂടുകളില്ല...... ഞാനും ഈ കടല്തീരത്തെ മണല്‍ത്തരിപൊലെ അനാധന്‍...

രാത്രികള്‍... എന്‍റെ യാത്രയെ മുടക്കിക്കൊണ്ടിരുന്നു ..........
രാത്രിയില്‍ ആകാശത്തേക്കു നൊക്കി മലര്‍ന്നു കിടക്കും..... ആത്മാക്കള്‍ നക്ഷത്രങളായീ പുനര്‍ജനിച്ച് ...എന്നെ നൊക്കി ചിരിക്കും ........മാറീ മാറീ വെരുന്ന വൃധി ക്ഷെയങള്‍ ഒരിക്കലും ഷീണിപ്പിക്കാത്ത അമ്പിളിമാമനെകാണാം.....
എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ .....
സുഖ ദുഖങളെ കുരിച്ചുള്ള പരാതിയില്ല പരിഭവമില്ല........................

എപ്പൊഴൊ ഉറക്കം തന്‍റെ ഇന്ദ്രജാലം കൊന്ണ്ടെന്നെ ഉറക്കി .....
ഞാന്‍ ഇപ്പൊല്‍ മരിച്ചു കിടക്കുകയാണ്..അതെ ഓരൊ ഉറക്കവും ഓരൊ മരണമാണ് ............... നിശബ്ദതയുടെ ആഴങളില്‍ ഇരുളിന്‍റെ കാണാക്കയങളില്‍ ഊളയിട്ട് ലക്‍ഷ്യബോധമില്ലാതെ.................
സൂര്യന്‍റെ ആദ്യ കിരണങള്‍ എന്നെ തഴുകിയുണര്‍ത്തി ......
ഞങള്‍ ഒരുമിച്ചു നട്ക്കാന്‍ തുടങി പ്രഭാതത്തില്‍ നിന്നും പ്രദൊഷത്തിലെക്കുള്ള ദൂരം...
ജ്ന്മാന്ദരങളായീ ഞങ്ങള്‍ ഇങനെയാണ് ..ഓരൊ പ്രഭാതത്തിലും ഞങള്‍ ഒത്തു ചേരുന്നു സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി പിരിയുവാന്‍........................................................

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected