
എനിക്കുണ്ടൊരു പൂന്തോട്ടം...
ഒരുപാടു ചെടികളും..
തണലുകള്‍ നല്‍കാന്‍ മരങ്ങളുമുള്ള-
മനോഹരമായ പൂന്തോപ്പ്.
കിളികള്‍ ചേക്കേറി കൂടുകൂട്ടി
ഇണക്കിളികള്‍ മുട്ടിയിരുന്ന്-
പ്രണയ ഗാനങ്ങള്‍ പാടി
രാക്കുയില്‍ തന്റിണയെ കാണാത്ത-
വേദനിയില്‍ ഉറക്കെപ്പാടി
അത് രാത്രിയുടെ അന്ധതിയില്‍-
അലയടിച്ചിരുന്നു. മറുപാട്ടിനായി...
എങ്കിലും ഈ പൂവാടിയില്‍-
പൂക്കള്‍ വിടര്‍ന്നിരുന്നില്ല
അല്ലെങ്കില്‍ വിടരുന്ന പൂക്കള്‍-
ആരൊക്കെയോ, മൊഷ്ടിച്ചിരുന്നു
ഒടുവില്‍ എന്റെ പനിനീര്‍ച്ചെടിയും-
മൊട്ടിട്ടു.... പതുക്കെ കണ്ണുതുറന്നു.
ആ പൂവിനെ ഞാന്‍ ഇമചിമ്മാതെ നോക്കിനിന്നു
ആ പൂവ് എന്നോട് ചോദിച്ചു...
“എന്തേ എന്നെ നൊക്കി നില്‍ക്കുന്നെ?”
ഞാന്‍ ചിരിച്ചുകൊണ്ട് പൂവിനോട് പറഞ്ഞു
“ഞാന്‍ എന്റെ ഹൃദയം കാണുന്നു”
പൂവിന്റെ കണ്ണുകള്‍ വിടര്‍ന്നു
തഴുകിപ്പോയ ഇളംകാറ്റില്‍ പതുക്കെ തലയാട്ടി
“നീ എനിക്ക് എത്രമാത്രം പ്രീയപ്പെട്ടതെന്നു അറിയുമൊ”
ഞാന്‍ വീണ്ടും ചോദിച്ചു..?
“എന്നെ ആരെങ്കിലും പൊട്ടിച്ചെടുത്താലോ?”
പൂവിന്റെ കണ്ണുകളീല്‍ ആകാംഷ...
ഞാന്‍ ചോദിച്ചു... “നീ പോകുമൊ....?”
പൂവ് മിണ്ടിയില്ല.........
കുയിലുകള്‍ പാടിക്കൊണ്ടേയിരുന്നു...
മറുപാട്ടിനായി കാതോര്‍ത്തിരുന്നു......