Friday, 4 February 2011

സൗഹൃദ പൂവിന്

for u my friend






സൗഹൃദത്തിന്റെ ഊഷ്മളതയില്‍ മുങ്ങി 
എന്‍ ഹൃദയ വാതില്‍ മുട്ടിവിളിച്ച 
ചന്ദന മണമുള്ള ഇളം തെന്നാലാണ് 
നീയെന്‍ കൂട്ടുകാരി ...

പെയിതോഴിഞ്ഞ മഴക്കുമപ്പുറം 
കൈകുമ്പിളില്‍ ബാക്കിയായ മഴത്തുള്ളിപോലെ 
എവിടെനിന്നോ വന്ന് എന്നില്‍-
തങ്ങിയ സൌഹൃദത്തുള്ളിയാണ് 
നീയെന്‍ കൂട്ടുകാരി 

മോണിട്ടറില്‍ തെളിയുന്ന 
ചാറ്റിങ്ങ് മെസ്സേജുകള്‍ക്കുംമപ്പുറം 
ഹൃദയത്താളില്‍ കുറിക്കപെട്ട 
വരികളാണ് നീയെന്‍ കൂട്ടുകാരി 

പ്രണയക്കടലില്‍ ദിക്കറിയാതെ 
ഒഴുകിത്തളര്‍ന്ന എന്നിലെക്കെത്തിയ 
സൗഹൃദത്തിന്റെ പച്ചത്തുരിത്താണ് 
നീയെന്‍ കൂട്ടുകാരി 

ഇരവില്‍ ദിശയറിയാന്‍ വാനിലുദിച്ച 
പ്രശോഭിത താരമാണ് നീ 

ആവില്ല മറക്കാന്‍ ജീവനുള്ള കാലം 
ആവില്ലോന്നിനും പിടിച്ചടര്ത്തീടുവാന്‍ 

ജീവനോട് ചെര്‍ക്കപ്പെട്ടാതാണ് നിന്‍ കൂട്ട് 
ഇഷ്ടമാണ് നിന്നെയും നിന്റെ സൗഹൃദവും 

16 comments:

  1. ഇനിയും എഴുതി തെളിയൂ.....സസ്നേഹം

    ReplyDelete
  2. ഇഷ്ടമാണ് നിന്നെയും നിന്റെ സൗഹൃദവും

    ReplyDelete
  3. [ma]യാത്രികനും മുഹമ്മദിനും നന്ദി [/ma]

    ReplyDelete
  4. .....മഞ്ഞണിഞ്ഞ മാഞ്ചില്ലകള്‍ക്കിടയിലുടെ. നീ എന്ന സൌഹൃദ സുര്യന്‍ ഉദിച്ചു നില്‍ക്കുമ്പോള്‍ .......... ഞാന്‍ എങ്ങനെ ഉണരാതിരിക്കും !!!!!!!

    ReplyDelete
  5. ഇതാര്‍ക്ക് വേണ്ടി എഴുതിയോ, അവളിതു വായിച്ചു കാണുമോ

    ReplyDelete
  6. ഒരു പുതിയ സുഹൃത്തിനെ കളഞ്ഞു കിട്ടി ......
    ഇത് എന്നെ കൊണ്ട് പറഞ്ഞു എഴുതിപ്പിച്ച്ചതാ .....
    അത് കൊണ്ടെന്താ കുറെ നാളുകള്‍ക്ക് ശേഷം ഒരു പോസ്ടിടാന്‍ പറ്റി ...
    അനിസ കമന്റ്സിനു നന്ദി

    ReplyDelete
  7. നന്നായിരിക്കുന്നു..ഇനിയും എഴുതുക എല്ലാവിധ ആശംസകളും

    ReplyDelete
  8. എവിടെനിന്നോ വന്ന് എന്നില്‍-
    തങ്ങിയ..............നന്നായിരിക്കുന്നു ഇനിയും എഴുതുക.

    ReplyDelete
  9. നന്നായിരിക്കുന്നു...എനിക്കിഷ്ടായി....

    ReplyDelete
  10. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
    സസ്നേഹം ... ആഷിക്

    ReplyDelete
  11. "പെയിതോഴിഞ്ഞ മഴക്കുമപ്പുറം
    കൈകുമ്പിളില്‍ ബാക്കിയായ മഴത്തുള്ളിപോലെ
    എവിടെനിന്നോ വന്ന് എന്നില്‍-
    തങ്ങിയ സൌഹൃദത്തുള്ളിയാണ്
    നീയെന്‍ കൂട്ടുകാരി "

    നല്ല വരികളാണല്ലൊ ദീപൂ..കൊള്ളാം...സമയക്കുറവ് എല്ലാറ്ക്കും ഉള്ളതാ..രചനകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്റമിക്കണേ...

    ReplyDelete
  12. [ma]അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി [/ma]

    ReplyDelete
  13. ആ കൂട്ടുകരിക്കും കൂട്ടുകാരനും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .......

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected