
വെള്ളിവെളിച്ചം നിറഞ്ഞരാവില്‍-
കൈകോര്‍ത്തു നടന്നതും
ആകാശത്തെ നക്ഷത്രങ്ങള്‍ സാക്ഷിയായി
കെട്ടിപ്പുണര്‍ന്നതും
ഡിസംബറിന്റെ തണുത്തരാവില്‍-
ഒരു പുതപ്പിനുള്ളില്‍ അലുഞ്ഞതും
എല്ലാം.. എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ?!
എന്റെ മാറില്‍ വീണ നഖക്ഷതം ഉണങ്ങും മുന്‍പേ..
കിടക്കയില്‍ പൊഴിഞ്ഞ മുല്ല മൊട്ടുകള്‍ -
വാടും മുന്‍പെ.....അവന്‍....
പകുത്തെടുത്ത് പിന്നെയും ബാക്കിയായ-
പാലില്‍ ഉറുമ്പുകള്‍ ആത്മാഹൂതി നടത്തുന്നു.
സീമന്തരേഖയില്‍ അവന്‍ ചാര്‍ത്തിയ കുങ്കുമം
എന്തിന്റെയോ ബാക്കിപത്രം പോലെ പടര്‍ന്നിരുന്നു.
ഇന്നലെ അവന്‍ ചാര്‍ത്തിയ താലിക്കു-
അപ്പോള്‍ ഇത്ര ഭാരമുണ്ടായിരുന്നില്ല....