വെള്ളിവെളിച്ചം നിറഞ്ഞരാവില്‍-
കൈകോര്‍ത്തു നടന്നതും
ആകാശത്തെ നക്ഷത്രങ്ങള്‍ സാക്ഷിയായി
കെട്ടിപ്പുണര്‍ന്നതും
ഡിസംബറിന്റെ തണുത്തരാവില്‍-
ഒരു പുതപ്പിനുള്ളില്‍ അലുഞ്ഞതും
എല്ലാം.. എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ?!
എന്റെ മാറില്‍ വീണ നഖക്ഷതം ഉണങ്ങും മുന്‍പേ..
കിടക്കയില്‍ പൊഴിഞ്ഞ മുല്ല മൊട്ടുകള്‍ -
വാടും മുന്‍പെ.....അവന്‍....
പകുത്തെടുത്ത് പിന്നെയും ബാക്കിയായ-
പാലില്‍ ഉറുമ്പുകള്‍ ആത്മാഹൂതി നടത്തുന്നു.
സീമന്തരേഖയില്‍ അവന്‍ ചാര്‍ത്തിയ കുങ്കുമം
എന്തിന്റെയോ ബാക്കിപത്രം പോലെ പടര്‍ന്നിരുന്നു.
ഇന്നലെ അവന്‍ ചാര്‍ത്തിയ താലിക്കു-
അപ്പോള്‍ ഇത്ര ഭാരമുണ്ടായിരുന്നില്ല....
let it be a dream and dreams are more beautiful than realities.a thali should n't be heavy for asumangali.............
ReplyDeleteliving and reliving dreams,
sasneham,
anu
ആയിരിക്കാം അനു പക്ഷെ ഇതു താലി ഭാരമായ ഒരുകൂട്ടം സ്ത്രീകള്‍ ഉണ്ട് ഇതു അവര്‍ക്കുവേണ്ടിയാണു
ReplyDeleteനല്ല വരികള്‍..
ReplyDeleteപക്ഷെ വരികള്‍ക്ക് ഉപരി ഇഷ്ടപെട്ടത് ചിത്രമാണ്..
ഒരുപാട് convey ചെയ്യുന്ന ചിത്രം
താലി ഭാരമായ ഒത്തിരി സ്ത്രീകള്‍ ഉണ്ട്...ആ നോവിലെക്ക് രണ്ടിറ്റു കണ്ണുനീര്‍... നന്നായി.ഒപ്പം നല്ല ചിത്രം.
ReplyDelete