Wednesday, 27 May 2009

പ്രണയ മഴ





വള്‍ വെരുന്നു ഇരുണ്ട് -
നില്‍ക്കുന്ന ആകാശത്തില്‍
ഏഴു വര്‍ണ്ണങ്ങള്‍ വിരിയിച്ച്.
വരണ്ട മണ്ണില്‍ നിന്നും പുതു മണമുയര്‍ത്താന്‍
വെയിലിന്റെ ചൂടില്‍ തളര്‍ന്ന്-
മണ്ണില്‍ ചേര്‍ന്നുറങ്ങുന്ന ചെടികളെ ഉണര്‍ത്താന്‍.
ഇവളാണു എന്റെ ഒരേ ഒരു പ്രെണയിനി
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു-
പരസ്പരം പറയാത്ത കഥകളില്ല-
പടാത്ത ഗാനങ്ങളില്ല.
അവളുടെ തണുത്ത കൈകളാല്‍
എന്നെ തൊടാന്‍ നോക്കും
ഞാന്‍ ഒഴിഞ്ഞു മാറിയാല്‍
അവള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കും
മറ്റുചിലപ്പോള്‍ അവള്‍ക്കായി നിന്നു കൊടുക്കും
അപ്പോള്‍ അവള്‍ ഒരു കുഞ്ഞിനെയെന്നപോലെ-
എന്നെ ഉമ്മകള്‍ കൊണ്ട് മൂടും
എന്നും അവള്‍ എനിക്കു കൂട്ടായിരുന്നു
എന്റെ ദുഖത്തിലും സന്തോഷത്തിലും
ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും-
ചിലപ്പോള്‍ പൊട്ടിച്ചിരിക്കും
രാത്രികളില്‍ താരാട്ടു പാട്ടുമായി കൂട്ടിരിക്കും
അവളില്‍ പലരും ഒഴിക്കിവിട്ട-
കടലാസു വഞ്ചികളുടെ കഥ പറയും
ഇപ്പോള്‍ അവള്‍ എന്നില്‍ നിന്നും-
വളരെ അകലെയാണു
ഒരു പക്ഷെ എന്നെ അന്വെഷിക്കുന്നുണ്ടാകും
പുതിയ കഥ പറയുവാന്‍-
പ്രണയമഴയില്‍ എന്നെ നനയ്ക്കാന്‍
കേള്‍ക്കുന്നുണ്ടാവുമൊ?
ഈ മരുഭൂവില്‍ നിന്നുള്ള തേങ്ങല്‍
ഒരു പക്ഷെ അവളും കരയുകയായിരിക്കും
എനിക്കു വേണ്ടി പെയ്യുകയായിരിക്കും
മുടി അഴിച്ചിട്ട് ചിലങ്കകള്‍ കെട്ടി-
ആടി തിമിര്‍ക്കുകയാവും
എന്റെ കാല്‍പ്പാടുകള്‍ തേടി-
കുതിച്ചൊഴുകുകയാവും
ഞാന്‍ വെരും നിന്നില്‍ അലിയാന്‍-
നിന്നെ പുണരാന്‍...
നിന്നെ മാത്രം...
butterfly,deep

6 comments:

  1. dear deep,
    my amma said-''nice imagination''.
    let her hug others till you come,we were waoting for her soooooooo long.
    real romantic thoughts in the heat of the desert!WOW!hearty congrats.....
    she will be still available,when you come.......keep writing.let's enjoy!
    sasneham,
    anu

    ReplyDelete
  2. അല്പം കൂടെ നന്നാക്കി എഴുതൂ..

    ഞാന്‍ പൈങ്കിളി എന്ന് വിളിച്ചാല്‍........?!
    ഇല്ലേല്‍ വേണ്ട...അങ്ങനെ വിളിക്കുന്നില്ല... :)

    ReplyDelete
  3. കറുപ്പില്‍ വെളുപ്പ് വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കി, കവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല
    :(

    ReplyDelete
  4. പ്രണയമായതു കൊണ്ടാവാം അല്പം നീണ്ടു പോയത്.

    ReplyDelete
  5. pranaya sankal pagal kollammmmmmm mmmoooooooonnnneeeeeeeee

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected