
അവള്‍ വെരുന്നു ഇരുണ്ട് -
നില്‍ക്കുന്ന ആകാശത്തില്‍
ഏഴു വര്‍ണ്ണങ്ങള്‍ വിരിയിച്ച്.
വരണ്ട മണ്ണില്‍ നിന്നും പുതു മണമുയര്‍ത്താന്‍
വെയിലിന്റെ ചൂടില്‍ തളര്‍ന്ന്-
മണ്ണില്‍ ചേര്‍ന്നുറങ്ങുന്ന ചെടികളെ ഉണര്‍ത്താന്‍.
ഇവളാണു എന്റെ ഒരേ ഒരു പ്രെണയിനി
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു-
പരസ്പരം പറയാത്ത കഥകളില്ല-
പടാത്ത ഗാനങ്ങളില്ല.
അവളുടെ തണുത്ത കൈകളാല്‍
എന്നെ തൊടാന്‍ നോക്കും
ഞാന്‍ ഒഴിഞ്ഞു മാറിയാല്‍
അവള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കും
മറ്റുചിലപ്പോള്‍ അവള്‍ക്കായി നിന്നു കൊടുക്കും
അപ്പോള്‍ അവള്‍ ഒരു കുഞ്ഞിനെയെന്നപോലെ-
എന്നെ ഉമ്മകള്‍ കൊണ്ട് മൂടും
എന്നും അവള്‍ എനിക്കു കൂട്ടായിരുന്നു
എന്റെ ദുഖത്തിലും സന്തോഷത്തിലും
ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും-
ചിലപ്പോള്‍ പൊട്ടിച്ചിരിക്കും
രാത്രികളില്‍ താരാട്ടു പാട്ടുമായി കൂട്ടിരിക്കും
അവളില്‍ പലരും ഒഴിക്കിവിട്ട-
കടലാസു വഞ്ചികളുടെ കഥ പറയും
ഇപ്പോള്‍ അവള്‍ എന്നില്‍ നിന്നും-
വളരെ അകലെയാണു
ഒരു പക്ഷെ എന്നെ അന്വെഷിക്കുന്നുണ്ടാകും
പുതിയ കഥ പറയുവാന്‍-
പ്രണയമഴയില്‍ എന്നെ നനയ്ക്കാന്‍
കേള്‍ക്കുന്നുണ്ടാവുമൊ?
ഈ മരുഭൂവില്‍ നിന്നുള്ള തേങ്ങല്‍
ഒരു പക്ഷെ അവളും കരയുകയായിരിക്കും
എനിക്കു വേണ്ടി പെയ്യുകയായിരിക്കും
മുടി അഴിച്ചിട്ട് ചിലങ്കകള്‍ കെട്ടി-
ആടി തിമിര്‍ക്കുകയാവും
എന്റെ കാല്‍പ്പാടുകള്‍ തേടി-
കുതിച്ചൊഴുകുകയാവും
ഞാന്‍ വെരും നിന്നില്‍ അലിയാന്‍-
നിന്നെ പുണരാന്‍...
നിന്നെ മാത്രം...