Monday, 20 September 2010

ചോദ്യവും ഉത്തരവും.......!!!!!!




ന്തോ...............

ഞാന്‍ പരിഭ്രമിച്ചു ചുറ്റും നോക്കി.......!!

ആരൊ വിളീച്ചതുപൊലെ.....

എന്‍റെ പരിഭ്രമം കണ്ടിട്ടാവണം ഭൂമിയുടെ മാറില്‍ തല ചായിക്കാന്‍ തുടങിയ സൂര്യന്‍

ചുവന്ന തുടുത്ത മുഖവുമായി എന്നെ തുറിച്ചു നൊക്കുന്നുണ്ടായിരുന്നു.......
തുളുമ്പി ഒഴുകിയ വെള്ളം പോലെ

ആ അരുണ വര്‍ണം ആകാശത്തിന്‍റെ അതിരുകളില്‍ ചായം തേല്ക്കുന്നു ........
എന്തായിരുന്നു ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ..?

ഞാന്‍ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും ചപ്പുകള്‍ വലിച്ചിട്ടു തിരയാന്‍ തുടങി .......!!!!!

എല്ലാം കുറേ ചീഞ്ഞ ചൊദ്യങള്‍ മാത്രം.......
എവിടെ ..?
ഞാന്‍ തിരയുന്ന ഉത്തരം..!!!!!!

എന്നെ ഞാനാക്കി മാറ്റുവാനുള്ള ......

എന്‍റെ ജീവിതത്തിനു അര്‍ഥമുണ്ടാക്കാനുള്ള ആ ഉത്തരം.....

ഇനി ഒരു പ്രാവശ്യം കൂടി ..?

വയ്യ... ഞാനും ഒരു മനുഷ്യനല്ലേ..?

എനിക്കും ജീവിക്കണ്ടെ ?

അതൊ..?

എല്ലാവരും എന്നെ പോലെ അര്‍ഥമില്ലാത്ത ചൊദ്യത്തിന്‍റെ കിട്ടാത്ത ഉത്തരവും തേടി അലയുന്നവരാനൊ..? അങനെ അല്ലെങ്കില്‍ പിന്നെ ഞാന്‍ മാത്രം എന്തുകൊണ്ട് ഇങനെ ......................................

എല്ലാവരുടെയും അവസാനം, മരണമല്ലെ കാത്തിരിക്കുന്നതു..?
ഹ ഹ ഹ ............................
പിന്നെയും കുറെ ഉത്തരമില്ലാ ചൊദ്യങള്‍ ഹ.....ഹ.....ഹ ......................
അല്ലയൊ ഉത്തരങ്ങളെ നിങ്ങളെവിടെ ....?

നിങ്ങളെ
തടഞ്ഞു വെച്ചിരിക്കുന്നതാര്..?
പ്രപഞ്ച സ്രിഷ്ടാവായ ഈശ്വരനൊ....?
ചോദ്യങളുടെ എണ്ണം കൂടുന്നതല്ലാതെ....

എനിക്ക് നിങളെ കണ്ടെത്താനകുനില്ലല്ലൊ!!!!!!!!!!!!!!!
അതോ......

നിങ്ങളായീരുന്നൊ എന്നെ വിളിച്ചത്.....
എവിടെ .........എവിടെ ..... ?

ഏക സാക്ഷിയായിരുന്ന സൂര്യന്‍....
വീണ്ടും ഞാന്‍ ഏകനായി.......
രാത്രി തന്‍റെ കറുത്ത കരിമ്പടം പതുക്കെ വലിച്ചിട്ടു തുടഞി......
കരിമ്പടത്തിന്‍റെ.... ഉള്ളീലായിട്ടുകൂടി..... എനിക്കു തണുക്കുന്നു.......

ഹ ഹ.... എങനെ തണുക്കാതിരിക്കും

കരിമ്പടം നിറയെ ഓട്ടകള്‍ ...
അതിലൂടെ അരിച്ചിറങ്ങുന്ന നുറുങ്ങുവെട്ടം
പകല്‍ സൂര്യന്‍റെ കണ്ണു വെട്ടിച്ചു നടക്കുന്ന ഉത്തരങള്‍

രാത്രിയില്‍ ഇരുട്ടിന്‍റെ മറപറ്റി ഓട്ടകളിലൂടെ...പുറത്തു ചാടുന്നു.......

അവര്‍ രെക്ഷപെട്ടിരിക്കുന്നു ...

എന്നെന്നേക്കുമായ് ബാക്കി കുറെ ഉത്തരം കിട്ടാത്ത കുറെ ചൊദ്യങള്‍ മാത്രം.......
ഹേ വിഡ്ഡീകളേ....

നിങള്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു......
നിങ്ങള്‍ അലഞ്ഞു കൊണ്ടിരിക്കും .....
ജീവനെന്തെന്നു അറിയാതെ...................
ജീവിതം ഏന്തെന്ന് അറിയാതെ...................
കലിയുഗ അശ്വത്ഥാമാക്കള്‍ ആണു നാം .........

കലിയുഗ അശ്വത്ഥാമാക്കള്‍ .....
butterfly,deep

14 comments:

  1. പഞ്ചാരകുട്ടാ... എന്താ പറ്റിയെ ? നാദ് അല്‍ ശേബയില്‍ ചൂട് വീണ്ടും കൂടിയോ ?

    ReplyDelete
  2. പോസ്റ്റിനുള്ള കമന്റ്‌ ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?

    http://enikkuthonniyathuitha.blogspot.com/

    ആശംസകളോടെ


    കൊച്ചുരവി

    ReplyDelete
  3. ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ അലഞ്ഞു ജീവിക്കുന്ന മനുഷ്യന് കിട്ടുന്ന ഉത്തരങ്ങളൊന്നും അവനെ ത്രിപ്തനാക്കുകയില്ല എന്നതാണ് സത്യം
    gud work...congrats

    ReplyDelete
  4. ഇതിന് ഉത്തരമുണ്ടൊ?
    അല്ല, ഉത്തരം ഉണ്ട്.
    പക്ഷെ,,കര്യമുണ്ടൊ..?
    ഉണ്ട് അത് മനസിലാക്കുന്നവര്‍ക്ക്

    ചോദ്യങ്ങള്‍ ചോദിക്കാനും, ഉത്തരങ്ങള്‍ നിഷേധിക്കാനും എളുപ്പം...!!

    ReplyDelete
  5. [im]http://2.bp.blogspot.com/_Yg6kWGLzrQM/TQ6Ii-mLV5I/AAAAAAAAAjU/GX8O61cVmfo/s1600/merry20christmas.jpg[/im]

    ReplyDelete
  6. [im]http://t1.gstatic.com/images?q=tbn:y_SRX7OrkNh42M:http://www.clubpenguinhero.com/wp-content/uploads/2008/12/happychristmas.jpg&t=1[/im]

    ReplyDelete
  7. ഈ ബ്ലോഗ് സെയ്‌വ് ചെയ്തതിനുശേഷം വായിച്ചു പഠിക്കട്ടെ,

    ReplyDelete
  8. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ട്, അതിന്റെയെല്ലും പുറകെ പോയാല്‍ പിന്നീട് നമ്മളോട് ആളുകള്‍ ചോദിച്ചു തുടങ്ങും , കിലുക്കത്തില്‍ രേവതി യോട് ലാലേട്ടന്‍ ചോദിച്ച പോലെ " വട്ടാണല്ലേ "

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected