Tuesday, 14 February 2023

നിനക്കായി എൻ പ്രണയം...

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും എൻ്റെ പ്രണയദിന ആശംസകള്‍


നിനക്കായി എൻ പ്രണയം


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവില്ലുപോലെ..

പുല്‍നാമ്പുകളില്‍ ഊറിയൂറയുന്ന -
പുലർമഞ്ഞു തുള്ളിപോലെ..

പനിനീര്‍ ദളങ്ങളില്‍ അടരാൻ -
വെമ്പുന്ന മഴതുള്ളിപോലെ.....

ഏകാന്തതയില്‍ അകലെ  -
അലിയുന്ന പാട്ടിന്‍ ശകലം പോലെ....

എവിടെനിന്നോ എത്തി തഴുകി ഒഴുകി-
എങ്ങോ മറയുന്ന കാറ്റിൻ കുളിരുപോലെ...

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ!

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ -
പൂത്തുലഞ്ഞപോലെ ..

ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചേർന്നലിഞ്ഞ പോലെ..

നിലാവോളിച്ച രാവില്‍ താരകൾ -
ഒന്നായി വിണ്ണിൽ തെളിഞ്ഞപോലെ ...

പല ജന്മങ്ങളായ് ഞാന്‍ കരുതിയൊരെൻ  -
പ്രെണയമത്രെയും നിനക്കായ്‌ ഏകുന്നു...

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനീർതുള്ളിയിൽ 
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്കടിപ്പിച്ചു..

ഒരു വർഷമായി എന്നിൽ-
പെയ്യ്തൊഴിയുവാൻ നിന്നെയും കാത്ത് 

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
കോടമഞ്ഞില്‍ കൈകൾ കോര്‍ത്ത്‌ നടക്കാം 

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്നൊരാ പൂക്കൾ 
ഒക്കെയും നിനക്കായ്‌ ഏകും ഞാന്‍.

deep

12 comments:

  1. Dear Deep,
    Happy birthday,dear brothrer!May God Bless You to have many more!Many Many Happy Returns Of The Day!
    Happy Valentine's Day!So lucky,yaar,your birthday falls on the great day of love!
    Today's post is really romantic and touching!when you meet er for the first time,you must give the print out along with the red rose.!
    By the way,did you call Achan and Amma seeking their blessings?
    so,where is the party tonight?:)
    hope and pray your dream girl joins you before teh next V-DAY!
    Wishing you a day filled with love and happienss,
    Sasneham,
    Chechie

    ReplyDelete
  2. എല്ലാ കമിതാക്കള്‍ക്കും പ്രണയദിനാശംസകള്‍.

    ReplyDelete
  3. very verygud............
    this a gud one which wil remember us about the purity of true love........

    ReplyDelete
  4. പ്രിയപ്പെട്ട ദീപു
    പ്രണയത്തിന്റെ കാല്‍പനിക ഭാവങ്ങള്‍ നഷ്ടപ്പെട്ട, മനസിലാക്കാന്‍ കഴിയാത്ത പുതിയ തലമുറകള്‍ക്ക് താങ്കളുടെ ഈ വരികള്‍ മനസിലായെന്നു വരില്ല. എങ്കിലും എഴുതുക ആരെങ്കിലും ഒക്കെ ആ ഭാവങ്ങള്‍.. ആ ഭാവനകള്‍.. കണ്ടെതുന്നെങ്കില്‍ താങ്കള്‍ക്ക് സന്തോഷിക്കാം..

    ആശംസകളോടെ
    അനില്‍
    anikurup@gmail.com

    ReplyDelete
  5. കൊള്ളാം ആശംസകള്‍....

    ReplyDelete
  6. Happy Birthday :)))
    I hope you had a fantastic day ....

    Anya :)

    ReplyDelete
  7. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  8. കൊതിക്കുംപോലെ കൊളുത്തുവാനും

    കൊളുത്തിയാല്‍ കെടുത്താനും ആവാത്ത

    അഗ്നിയാണ് പ്രണയം

    ReplyDelete
  9. avalodu parayanakate ninte pranayam

    ReplyDelete
  10. ഓരോന്നിനും ഓരോ സമയം ഇല്ലേ അജ്ഞാതെ .....

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected