Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Saturday, 21 August 2010

എന്റെ ഓണം..











മലാളോടൊത്തൊരു ബാല്യകാലം
ഓര്‍മ്മയിലെന്നും ഓണക്കാലം

തെച്ചിയും തുമ്പയും തേടിയിറങ്ങിയ-
നിന്നേക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ ഓണം

തോടിയില്‍ പാറിയ തുമ്പികളോടൊത്ത്-
ഓടി നടന്നൊരാ ഓണക്കാലം

നീയെന്‍ കാതില്‍ മൂളീയ-
പാട്ടുകളാണെന്റെ ഓണപ്പാട്ട്

അന്നു നീ കൂട്ടരോടൊത്താടിയ -
തിരുവാതിരച്ചുവടൂകള്‍ ഇന്നും കണ്ണില്‍

നിന്‍ മടിയില്‍ തലചായ്ച്ചുറങ്ങിയ
ഉത്രാട രാത്രിക്കിതെന്തു ഭംഗി

അന്നു നീ പാവാട തുമ്പില്‍ പൊതിഞ്ഞെടുത്ത-
ഉപ്പേരി തിന്നുവാനിന്നും മോഹം

തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-
പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം

ഒന്നു ചേര്‍ന്നു നാം ഇട്ടൊരാ പൂക്കളത്തിനു-
ആയിരം മഴവില്ലിന്‍ നിറമഴക്

ഒരിക്കല്‍ക്കൂടി നിന്‍ മടിയില്‍ തലചായിച്ചു-
തിരുവോണം പുലരുവാന്‍ മോഹം

നിന്‍ സാമിപ്യമാണെനികെന്നുമോണം-
എന്‍ അരികത്തണയൂ ഈ തിരുവോണനാളില്‍



ആവണീമാസത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം….
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാര്‍ന്ന
ഓണാശംസകള്‍….
butterfly,deep

ഓണക്കാലം...
















ഞ്ഞക്കര്‍ക്കിടകത്തിന്‍ വ്യധകളകറ്റി
ഐശ്വര്യവുമായി ചിങ്ങം പിറന്നു..

ഓണപ്പക്ഷികള്‍ പാറിനടന്നു
ഓണത്തിന്‍ കഥ പാടി നടന്നു

നന്മയുടെ വെണ്മ വാരി വിതറി
തുമ്പപ്പൂക്കള്‍ കണ്ണു തുറന്നു

തൊടിയില്‍ വിരിഞ്ഞ പൂവുകളില്‍..
തുള്ളിപ്പറക്കുന്നു ഓണത്തുമ്പികള്‍

അത്തം പിറന്നു മുറ്റം നിറഞ്ഞു
ത്രിക്കാക്കരയപ്പനു എഴുന്നള്ളത്തു..

പൂവിളിപാടി പൂക്കളിറുക്കാന്‍-
കുട്ടികള്‍ വട്ടികളുമായി ഇറങ്ങി

തുമ്പ പിച്ചി മുക്കുറ്റി തെച്ചി-
പൂവുകള്‍ കൊണ്ട് വട്ടി നിറഞ്ഞു

നാട്ടില്‍ പുലികളിറങ്ങി പിറകെ-
അവയെ പിടിക്കാന്‍ വേട്ടക്കാരും

ഓണത്തല്ലും വള്ളം കളിയും-
ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും
ഓണത്തപ്പനു കാഴ്ചകളായി

മാവേലി മന്നനെ വരവേല്‍ക്കാനായി-
തിരുവോണം പുലര്‍നു പൂക്കള്‍ വിടര്‍ന്നു
പുത്തനണിഞ്ഞു പൂക്കളമിട്ടു

പച്ചടി കിച്ചടി അവിയലി തോരന്‍ തീയല്‍-
തൊട്ടു നാവില്‍ വെയിക്കാന്‍ അച്ചാറുകളും..

പഴം പപ്പടം ഉപ്പേരികളും
തുമ്പപ്പൂ നിറമുള്ള കുത്തരിച്ചോറും
പരിപ്പു സാമ്പാര്‍ മോരു കറിയും
പായസ രാജന്‍ അടപ്രധമനും
എല്ലാം ചേര്‍നൊരു ഓണ സദ്യയും

ഇതു മലയാളിയുടെ സ്വന്തം നന്മയുടെ ഓണം
കേരളത്തിന്‍ സ്വന്തം ദേശിയോത്സവം

കള്ളവും ചതിയും പൊള്ളത്തരവുമൊഴിഞ്ഞ-
സമത്വസുന്ദര നാടിന്റെ ഓര്‍മ്മയുടെ ഓണം..

butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected