Friday 9 May 2008

വഴിയോരക്കാഴ്ചകള്‍................




ന്ന് ഒരു ബുധനാഴ്ച, പതിവുപൊലെ ഞാന്‍ ക്ലസ്സിനു പൊകുന്നു... എന്നും എനിക്കായി ഒഴിച്ചിട്ടിരിക്കാറുള്ള സീറ്റ് ഇന്നും കിട്ടി ... ബസ്സിന്‍റെ ജനലരികിലിരുന്നുകൊണ്ടുള്ള യാത്ര എനിക്ക് എന്നും ഹരമാണ്..... 
പുറകിലേക്ക് ഓടിയൊളിക്കുന്ന മരങളും വീടുകളും ഒരു കുട്ടിയെപ്പോലെ ഇന്നും ഞാന്‍ നോക്കി ഇരിക്കാറുണ്ട് ....

അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ യാദ്രിശ്ചികമായി ഞങളുടെ കണ്ണുകള്‍ തമ്മിലിടഞൂ എന്തുകോണ്ടെന്നറിയില്ല അവള്‍ നോട്ടം മാറ്റിക്കളഞു.. അതൊട്ട് ഞാന്‍ അവളെ ശ്രെധിക്കുവാന്‍ തുടങി ........ അവള്‍ക്കായ് ഒരല്‍പം സ്ഥലം എന്‍റെ മനസ്സിന്‍റെ കോണില്‍ ഞാനൊഴിച്ചിട്ടു ... 
എന്‍റെ പ്രണയം തുറന്നു പറയുന്നതിന്‍റെ ആദ്യ പടിയായി ഞാന്‍ അവളെ പരിചയപ്പെട്ടു അവളൂടെ സംസാരം എന്നെ വള്രെയധിക്മാകര്‍ഷിച്ചു.......... അതുകൊണ്ട്തന്നെ അവളുമായി സംസാരിക്കാന്‍ ഞാന്‍ മനപ്പൂര്‍വം അവസരങള്‍ സ്രിഷ്ടിച്ചു ...............
അവസാനം പല അമ്പലങളുടെയും പള്ളികളുടെയും വഞ്ചികളില്‍ നിക്ഷെപിച്ച നാണയത്തുട്ടില്‍ നിന്നുണ്ടായ ധൈര്യത്തിന്‍റെ പുറത്ത് എന്‍റെ ഹ്രിദയം അവള്‍ക്കു മുന്‍പില്‍ തുറക്കുവാന്‍ തീരുമാനിച്ചു...........

വളരെ അധികം സ്വപ്നങള്‍ താലോലിച്ച ആ രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ .. പതിവിലും നേരത്തെ ഞാന്‍ വീട്ടില്‍നിന്നും ഇറങി........ അവള്‍ ബസ്സ് ഇറങുന്ന സ്ഥലത്ത് കാത്തുനിന്നു .. ഒരു ധൈര്യത്തിനായി ഞാന്‍ വലതുകൈയ്യില്‍ പൂജിച്ചു കെട്ടിയ ചരടില്‍ ഇടയ്ക്കിടെ പിടിക്കുന്നുണ്ട് .... ഒടുവില്‍ എന്‍റെ കാത്തുനില്പ്പിന് വിരാമമിട്ടുകൊണ്ട് അവള്‍ ‍ബസ്സില്‍ വന്നിറങി ...
അവളുടെ മുഖഭാവത്തില്‍ നിന്നും എന്തോ എന്നോട് പരയാനുണ്ടെന്ന് മനസ്സിലായി.. ഞാന്‍ അത് തുറന്ന് ചോദിക്കുകയും ചെയ്തു.. മടിച്ചുമടിച്ചാണെങ്കിലും അവള്‍ എന്നോട് അവളുടെ പ്രണയം തുറന്നു പറഞു ............... പക്ഷെ ആ പ്രണയകഥയിലെ നായകന്‍ ഒരിക്കലും ഞാന്‍ ആയിരുന്നില്ല.!!!!!!!!!!
എന്‍റെ മനസ്സിലെ മലര്‍ വാടിയിലെ പുഷ്പങള്‍ പെട്ടന്നു കടന്നു വന്ന വേനലിലെന്നപൊലെ വാടിക്കൊഴിയാന്‍ തുടങിയിരുന്നു........................ അവളറിയാതെ...................
butterfly,deep

പ്രാര്‍ഥന......



ഞാന്‍ എകനാണ് ....., 
ഇതു പൂര്‍ണമായും ശെരിയല്ല ...കാരണം എനിക്ക് സ്വപ്നങള്‍ കൂട്ടുണ്ട് .. ഈപ്പോള്‍ എന്‍റെ സുഹൃത്തും കാമൂകീയൂം എല്ലാം സ്വപ്നമാണ് ... എന്നെ സ്വപ്നം കാണാന്‍ പടിപ്പിച്ചത് അവളാണ് ................ ഓ...............അവളെകുറിച്ച് ഞാന്‍ ഒന്നും പറഞില്ല അല്ലെ...? ....ഇനിയിപ്പൊള്‍ പറയുന്നതെന്തിന്.. എങ്കിലും പറയാം.............. 
 വെനലിന്‍റെ കാഠിന്യം കുറയ്ക്കാന്‍ പെയ്യുന്ന മഴയാണവള്‍ ................ 
 വസന്തത്തില്‍ .. പുഷ്പങളുടെ മത്തു പിടിപ്പിക്കുന്ന മധുമണം കവരുന്ന ഇളം തെന്നലാണവള്‍ ...... ശരത്കാല പ്രഭാത്ത്തില്‍ പുല്നാമ്പുകളില്‍ ഉറഞു കൂടുന്ന മഞുതുള്ളിയാണവള്‍ ....
എന്‍റെ ഹ്രിദയത്തുടുപ്പിന്‍റെ താളമാണവള്‍ ..
എന്‍റെ ജീവന്‍റെ ജീവനാണവള്‍ ............



കാലം എന്നെ കൊന്ണ്ട് ഒരു കോമാളിയുടെ വേഷം കെട്ടിച്ചിരിക്കുന്നു .. 
 മറ്റുള്ളവര്ക്കു കണ്ടു ചിരിക്കാന്‍ ..... 
 അല്ലെങ്കില്‍ എന്തിനാണഅവള്‍ ആര്‍ക്കും അസൂയ ഊണ്ടാക്കുന്ന തരത്തിലുള്ള ഞങളുടെ പ്രണയത്തിന് ചരമഗീതമെഴുതിപൊയത് .. 
അത്ര പെട്ടന്ന് വെരുക്കാന്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് ..? 
 ഒന്നറിയാം അവളെന്‍റെ ഓരൊ ശ്വാസോച്ഛ്വാസത്തിലും നിറഞുനിന്നിരുന്നു എനികവളെ മറക്കാന്‍ കഴിയുന്നില്ല ...!! എങ്കിലും ഞാന്‍ ശ്രെമിക്കുന്നു അവള്ക്കൂവെണ്ടീ ,,, അവലേ ഞാന്‍ സ്‌നേഹിച്ചു പൊയതിന്‍റെ പെരില്‍മാത്രം ...



എന്നും അവളുടെ ഇഷ്ടാനിഷ്ടങളായിരുന്നു എന്‍റെയും എന്നിട്ടും..!!!!!!!!!!!!!!!!!
പൊകട്ടെ സ്വതന്ത്രമായ ഈ ലോകത്തിന്‍റെ ‍അതിര്‍‌വരമ്പുകള്‍ തേടി അവള്‍ പറക്കട്ടെ ... അവള്ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും ........ അവള്ക്കു വേണ്ടീ മാത്രം................................

butterfly,deep

എന്‍റെ ദുഖം...................


ജീ
വിതമെന്ന സൂര്യന്‍റെ തീജ്വലകളേറ്റു തളര്‍ന്നു വീഴുവാന്‍ തുടങിയ യെന്നെ സ്നെഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവള്‍ .......

വേച്ചു.... വേച്ചു.... പൊകുന്ന ചുവടുകളില്‍ താളം തെറ്റി വീഴാതിരിക്കുവാനായി അവള്‍ താങായി ...
.അമ്മയുടെ മാറില്‍ തല ചായിച്ചുറങുന്ന കുഞിനെപ്പൊലെ എറ്റവും വിശ്വാസത്തൊടെ ഞാന്‍ അവളുടെ തൊളില്‍ തല ചായിച്ചിരുന്നു........
ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവള്‍ നടന്നു.... മന്ത്ര0 കാതിലൊതി... സ്നേഹത്തിന്‍റെ ഉര്ജ്ജം പകര്‍ന്നുനല്കി ..ഇടറാതെ മണ്ണില്‍ നടക്കാന്‍ പഠിപ്പിച്ചു


സ്നേഹത്തിന്‍റെ ആകാശത്തില്‍ ഉയരങള്‍ തേടി പരുന്തിനെപ്പൊലെ പാറിപ്പറന്നു ഞാന്‍....ഉയരഞള്‍ വെട്ടിപ്പിടിക്കാന്‍ അവള്‍ കാതില്‍ ചൊല്ലി ഉയരങളില്‍ അവള്‍ കൂട്ടാകുമെന്നൊതി......


ഒടുവില്‍ ആകാശത്തെ നക്ഷത്രങള്‍ അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തില്ചെന്നു തിരിഞു നൊക്കുമ്പൊള്‍ .!!!!!!!!!!!!!!!!!!! അവള്‍..?


അവള്‍ പൊയി മറഞു..യാത്രപൊലും ചോദിക്കാതെ... എന്‍റെ ഹൃദയവുമായി.............

ചോരയൊലിക്കുന്ന ശരീരവുമയി എന്‍റെ ഹൃദയം തേടി ഞാന്‍ അലഞു ........

ഒടുവില്‍ ആ മാംസപിണ്ഡം തെരുവുപട്ടികള്‍ കടിച്ചു പറിക്കന്നതു ഞാന്‍ കണ്ടു................... അവയുടെ മുഖത്തു നിന്നും ചോരത്തിള്ളീകള്‍ ഇറ്റിറ്റു വീഴുന്നുണ്ട് .........


എന്‍റെ ഇട നെന്ചിലെ തുടുപ്പുകള്‍ അത്രെയും അവക്കായ് നല്ക്കിയ ഞാന്‍........???????


ഞാന്‍ മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ...... സ്നേഹം എന്തെന്ന് അറിയാതെ.................................................

butterfly,deep

സ്നേഹം............



നിക്ക് നിന്നൊടുള്ള സ്നേഹം..
അത് പറയാതെ ഒളിപ്പിക്കുമ്പൊള്‍ ..
ചുട്ടുപ്പഴുത്ത കാരിരുമ്പ് പൊലെ .
അതെന്‍റെ ഹ്രിദയഭിത്തിയെ തുളയ്ക്കുന്നു.....
നിന്നെ കണ്ട അന്നു ഞാന്‍ അറിഞു ...
ജെന്മാന്ന്തരങളൊളം നീളുന്ന ആത്മബെന്ധം..
പ്രായം നല്കിയ ചാപല്യമല്ല എന്‍റെ പ്രണയം..
നിനക്കയി കരുതിയ സ്വത്താണെന്‍റെ പ്രണയം..
അറിയുന്നു നിന്നെ എന്‍.. ആത്മസഖി.....
കരുതുന്നു നിന്നെ എന്‍ ജീവനായി ..
നിന്‍റെ സ്നേഹത്തിനായി കാത്തിരിക്കും.
വേഴാമ്പലാണിനിയെന്‍റെ ജന്‍മം..............

butterfly,deep

പ്രണയപ്രണയലേഖനം................


പ്രി
യപ്പെട്ട........................
മറക്കാന്‍ നീ പറഞു പക്ഷെ എനിക്ക് കഴിയുന്നില്ല , എന്‍റെ പ്രെതീക്ഷകള്‍ എല്ലാം തെറ്റിയിരിക്കുന്നു ............ എന്നാണ് എന്‍റെ പ്രെതീക്ഷയും കണക്കുകൂട്ടലുകളും തെറ്റാതിരുന്നിട്ടുള്ളത് .............. എങ്കിലും വേദന തോന്നിയില്ല ആശിച്ചാലല്ലെ നിരാശയുണ്ടാകു .. ഞാന്‍ ഇപ്പൊള്‍ ഒറ്റപ്പെടലിന്‍റെ ഗൃഹാതുരത്വം അനുഭവിക്കുകയാണ്
എന്‍റെ സ്വപ്ന ലൊകത്തെ നിലാവായിരുന്നു നീ .. പറഞിട്ടും പറഞിട്ടും തീരാത്ത് വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചു വെച്ച് നീ എന്നെ മൊഹിപ്പിക്കാന്‍ പഠിപ്പീച്ചു ..... അരളിമരത്തിലെ ശലഭക്കൂടുകാട്ടി കാട്ടി നീ എന്‍റെ സ്വപ്നങള്‍ക്ക് പൊട്ടിവിടരാത്ത ശലഭക്കൂട്ടിലെ മ്നോഹരമായ പൂമ്പാറ്റയുടെ നിറങള്‍ പകരുമ്പൊള്‍ ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ . സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ച നിനക്ക് എന്‍റെ ഹ്രീദയം നിറഞ നന്ദി....... പക്ഷെ ഇപ്പൊള്‍ എന്‍റെ സ്വപ്നങള്‍ക്ക് നിറങള്‍ നഷ്ടപ്പെടുന്നത് ഞാന്‍ അറിയുന്നു ...
കൊഴിഞു പൊകുന്ന മയിപ്പീലിത്തുണ്ട് പോലെ എന്‍റെ സ്വപ്നവും കൊഴിഞു പൊവുകയാണ് .. നീലക്കുറിഞികള്‍ പൂവിടാത്ത താഴ്വരയിലെ ഏകാന്തതയില്‍ നിന്നാണ് ഞാനിത് കുറിക്കുന്നത്... നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ... ആശ്വസിപ്പിച്ചിരുന്നു... സ്നേഹം കൊണ്ടും ശാസനകൊണ്ടും...
പൊലിഞുപൊയ ഒരു നക്ഷത്രത്തിളക്കമായി ഞാന്‍ നിന്നെ മരക്കട്ടെ കൊഴിയുന്ന ഇന്നലെകളെക്കുറിച്ച് ഓര്‍ക്കാതെ , വിടരുന്ന നാളകളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറക്കുന്ന നിനക്ക് സര്‍വ്വമംഗളങളും നേര്‍ന്നുകൊണ്ട് ....................
നിന്‍റെ.......... മാത്രം.................

butterfly,deep

പ്രണയസ്വപ്നം...............

ടുവില്‍ അവള്‍ വന്നു......................

എന്‍റെ നൊമ്പരങള്‍ക്കും പരിഭവങള്‍ക്കും അവസാനമേകി..


വെനല്‍ കാലത്തിന്‍റെ അനസാനം പെയ്യുന്ന പുതുമഴ പൊലെ...


വാട്ക്കരിഞു ഇലകള്‍ കൊഴിഞു നിന്ന മരങളില്‍ -
തളിരിലകള്‍ പ്രത്യഷപ്പെട്ടു തുടങി .....
അവയുടെ കൊമ്പുകളില്‍ കുയിലുകള്‍ ചേക്കേറി..
അവ ആരുടെയൊ പ്രണയകഥ മധുരമായി പടാന്‍ തുടങി....


ആ പാട്ടു കേട്ടു ഒഴുകിയെത്തിയ മന്തമാരുതനില്‍ ..
മരചില്ലകള്‍ ല്‍താ‍ളത്തില്‍ ആടി..............
ഒരിക്കലും പൂക്കാതിരുന്ന വാകമരത്തില്‍...
പ്രണയത്തിന്‍റെ ചുവപ്പു നിറമാര്‍ന്ന പൂക്കള്‍ വിടര്‍ന്നു
അവ ഞങള്‍ക്കായി മണ്ണീല്‍ ...
ചുവന്ന പരവതാനി വിരിച്ചു..................

butterfly,deep

പ്രീയപ്പെട്ട ............



പ്രീയപ്പെട്ട ............
ഇരുണ്ട് നില്ക്കൂന്ന ഈ പ്രഭാതത്തില്‍ മഴയുടെ സംഗീതം അകമ്പടീയായീ
മേഘകീറുകളിലൂറടെ അരിച്ചിറങുന്ന സൂര്യകിരണങളെ സാക്ഷി നിര്‍ത്തി
എന്‍റെ ഉള്ളീലുള്ള പ്രണയത്തിന്‍റെ അവസാന ഉറവയും നിനക്കു നല്‍കികൊണ്ട്
നിനക്കായി കുറിക്കട്ടെ .......
നിന്‍റെ മനസ്സ് എന്നില്‍ നിന്നും അകലുകയനൊ?
സങ്കല്പ്പിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ നീ എന്നില്‍ നിന്നും അകലുന്നതെന്തിന് ......?
പൊയി മറഞ കാലത്തില്‍ പറ്റിയ എല്ലാ തെറ്റിനും
എന്‍റെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഞാന്‍ മാപ്പു ചൊദിക്കുന്നു ...
ഒരു മിന്നാമിനുങിന്‍റെ നുറുങു വെട്ടത്തൊളം നീ തന്ന സ്നേഹം
എന്‍റെ മനസ്സിന്‍റെ മണീചെപ്പില്‍ ഞാന്‍ കാത്തുവെയ്ക്കും .......
പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി തുണ്ട് പോലെ...!!!!!!!
ഒടുവില്‍ അതു നിനക്കു വേണ്ടി പെറ്റുപെരുകും ....
ഒടുവില്‍ എന്‍റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാനാകാതെ
അവയുടെ വേരുകള്‍ എന്‍റെ ഹൃദയഭിത്തിയില്‍ ആഴ്ന്നിറങ്ങും....
അങനെ ഏറ്റുവാങ്ങാന്‍ ആളില്ലാത്ത ഏതൊരു പ്രണയത്തെയും പോലെയും
എന്‍റെ ജീവനും ..............
അറിയുക നീ, ഞാന്‍ ചെയ്ത ഒരേ ഒരു തെറ്റ്
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നതു മാത്രമായിരിക്കും......
എങ്കിലും ഞാന്‍ സന്തുഷ്ടനാണ്......
കാപട്ട്യങള്‍ നിറഞ്ഞ ലോകത്ത് സ്നേഹിക്കാന്‍ കഴിയുന്നതില്‍ .....
എന്‍റെ സ്വപ്നങളും ആഗ്രഹങളും എല്ലാം മരുഭൂമിയിലെ മരുപ്പച്ചപൊലെ അകലുമ്പോള്‍......
എന്നെ സ്നെഹിക്കാന്‍ പഠിപ്പിച്ച ദൈവങളെ നിങള്ക്കു ഞാന്‍ നന്ദി പറയുന്നതെങനെ......?
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected