ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2008, മേയ് 9, വെള്ളിയാഴ്‌ച

വഴിയോരക്കാഴ്ചകള്‍................
അന്ന് ഒരു ബുധനാഴ്ച, പതിവുപൊലെ ഞാന്‍ ക്ലസ്സിനു പൊകുന്നു... എന്നും എനിക്കായി ഒഴിച്ചിട്ടിരിക്കാറുള്ള സീറ്റ് ഇന്നും കിട്ടി ... ബസ്സിന്‍റെ ജനലരികിലിരുന്നുകൊണ്ടുള്ള യാത്ര എനിക്ക് എന്നും ഹരമാണ്..... പുറകിലേക്ക് ഓടിയൊളിക്കുന്ന മരങളും വീടുകളും ഒരു കുട്ടിയെപ്പോലെ ഇന്നും ഞാന്‍ നോക്കി ഇരിക്കാറുണ്ട് ....
അന്ന് ആദ്യമായ് ഞാന്‍ അവളെ കണ്ടൂ യാദ്രിശ്ചികമായി ഞങളുടെ കണ്ണുകള്‍ തമ്മിലിടഞൂ എന്തുകോണ്ടെന്നറിയില്ല അവള്‍ നോട്ടം മാറ്റിക്കളഞു.. അതൊട്ട് ഞാന്‍ അവളെ ശ്രെധിക്കുവാന്‍ തുടങി ........ അവള്‍ക്കായ് ഒരല്‍പം സ്ഥലം എന്‍റെ മനസ്സിന്‍റെ കോണില്‍ ഞാനൊഴിച്ചിട്ടു ... എന്‍റെ പ്രണയം തുറന്നു പറയുന്നതിന്‍റെ ആദ്യ പടിയായി ഞാന്‍ അവളെ പരിചയപ്പെട്ടു അവളൂടെ സംസാരം എന്നെ വള്രെയധിക്മാകര്‍ഷിച്ചു.......... അതുകൊണ്ട്തന്നെ അവളുമായി സംസാരിക്കാന്‍ ഞാന്‍ മനപ്പൂര്‍വം അവസരങള്‍ സ്രിഷ്ടിച്ചു ...............
അവസാനം പല അമ്പലങളുടെയും പള്ളികളുടെയും വഞ്ചികളില്‍ നിക്ഷെപിച്ച നാണയത്തുട്ടില്‍ നിന്നുണ്ടായ ധൈര്യത്തിന്‍റെ പുറത്ത് എന്‍റെ ഹ്രിദയം അവള്‍ക്കു മുന്‍പില്‍ തുറക്കുവാന്‍ തീരുമാനിച്ചു...........

വളരെ അധികം സ്വപ്നങള്‍ താലോലിച്ച ആ രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ .. പതിവിലും നേരത്തെ ഞാന്‍ വീട്ടില്‍നിന്നും ഇറങി........ അവള്‍ ബസ്സ് ഇറങുന്ന സ്ഥലത്ത് കാത്തുനിന്നു .. ഒരു ധൈര്യത്തിനായി ഞാന്‍ വലതുകൈയ്യില്‍ പൂജിച്ചു കെട്ടിയ ചരടില്‍ ഇടയ്ക്കിടെ പിടിക്കുന്നുണ്ട് .... ഒടുവില്‍ എന്‍റെ കാത്തുനില്പ്പിന് വിരാമമിട്ടുകൊണ്ട് അവള്‍ ‍ബസ്സില്‍ വന്നിറങി ...
അവളുടെ മുഖഭാവത്തില്‍ നിന്നും എന്തോ എന്നോട് പരയാനുണ്ടെന്ന് മനസ്സിലായി.. ഞാന്‍ അത് തുറന്ന് ചോദിക്കുകയും ചെയ്തു.. മടിച്ചുമടിച്ചാണെങ്കിലും അവള്‍ എന്നോട് അവളുടെ പ്രണയം തുറന്നു പറഞു ............... പക്ഷെ ആ പ്രണയകഥയിലെ നായകന്‍ ഒരിക്കലും ഞാന്‍ ആയിരുന്നില്ല.!!!!!!!!!!
എന്‍റെ മനസ്സിലെ മലര്‍ വാടിയിലെ പുഷ്പങള്‍ പെട്ടന്നു കടന്നു വന്ന വേനലിലെന്നപൊലെ വാടിക്കൊഴിയാന്‍ തുടങിയിരുന്നു........................ അവളറിയാതെ...................
butterfly,deep

4 comments:

ശ്രീഹരി on 2008, ഓഗസ്റ്റ് 20 10:14 AM പറഞ്ഞു...

സാരമില്ല കേട്ടോ.
ഞങ്ങടെ ഭാഷയില്‍(കോളേജ് വിദ്യാര്‍ഥികളുടെ) പറഞ്ഞാല്‍ തേപ്പ് പരിപാടി കാണിച്ചു.
ഹി ഹി.......
പോസ്റ്റ് കൊള്ളാം.
പലര്‍ക്കും ഉള്ള അനുഭവം ആയിരിക്കും ഇത് എന്നെനിക്ക് തോന്നുന്നു.

അര്‍ഷാദ് on 2008, സെപ്റ്റംബർ 2 3:07 PM പറഞ്ഞു...

പഞ്ചാരക്കുട്ടാ ആ വെരിഫികെഷന്‍ എടുതു മാറ്റൂ .... ഇനിയും പൊരട്ടെ നല്ല നല്ല പോസ്റ്റുകള്‍

രമ്യ on 2008, സെപ്റ്റംബർ 13 3:19 PM പറഞ്ഞു...

"വളരെ അധികം സ്വപ്നങള്‍ താലോലിച്ച ആ രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ .. പതിവിലും നേരത്തെ ഞാന്‍ വീട്ടില്‍നിന്നും ഇറങി......." നല്ല വാക്കുകള്‍ നന്നയി വരും പഞ്ചാരക്കുട്ടനും
കുടൂംബത്തിനും ഓണാശംസകള്‍!

anupama on 2009, മേയ് 23 7:26 PM പറഞ്ഞു...

be happy that she has found a friend in you!she could open her heart to you!friendship is abeautiful relation!enjoy!
give a chance to someone to like you.........it may take years..........good luck!
sasneham,
anu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template