Thursday, 4 June 2009

എന്റെ പൂന്തോട്ടം






നിക്കുണ്ടൊരു പൂന്തോട്ടം...
ഒരുപാടു ചെടികളും..
തണലുകള്‍ നല്‍കാന്‍ മരങ്ങളുമുള്ള-
മനോഹരമായ പൂന്തോപ്പ്.
കിളികള്‍ ചേക്കേറി കൂടുകൂട്ടി
ഇണക്കിളികള്‍ മുട്ടിയിരുന്ന്-
പ്രണയ ഗാനങ്ങള്‍ പാടി
രാക്കുയില്‍ തന്റിണയെ കാണാത്ത-
വേദനിയില്‍ ഉറക്കെപ്പാടി
അത് രാത്രിയുടെ അന്ധതിയില്‍-
അലയടിച്ചിരുന്നു. മറുപാട്ടിനായി...
എങ്കിലും ഈ പൂവാടിയില്‍-
പൂക്കള്‍ വിടര്‍ന്നിരുന്നില്ല
അല്ലെങ്കില്‍ വിടരുന്ന പൂക്കള്‍-
ആരൊക്കെയോ, മൊഷ്ടിച്ചിരുന്നു
ഒടുവില്‍ എന്റെ പനിനീര്‍ച്ചെടിയും-
മൊട്ടിട്ടു.... പതുക്കെ കണ്ണുതുറന്നു.
ആ പൂവിനെ ഞാന്‍ ഇമചിമ്മാതെ നോക്കിനിന്നു
ആ പൂവ് എന്നോട് ചോദിച്ചു...
“എന്തേ എന്നെ നൊക്കി നില്‍ക്കുന്നെ?”
ഞാന്‍ ചിരിച്ചുകൊണ്ട് പൂവിനോട് പറഞ്ഞു
“ഞാന്‍ എന്റെ ഹൃദയം കാണുന്നു”
പൂവിന്റെ കണ്ണുകള്‍ വിടര്‍ന്നു
തഴുകിപ്പോയ ഇളംകാറ്റില്‍ പതുക്കെ തലയാട്ടി
“നീ എനിക്ക് എത്രമാത്രം പ്രീയപ്പെട്ടതെന്നു അറിയുമൊ”
ഞാന്‍ വീണ്ടും ചോദിച്ചു..?
“എന്നെ ആരെങ്കിലും പൊട്ടിച്ചെടുത്താലോ?”
പൂവിന്റെ കണ്ണുകളീല്‍ ആകാംഷ...
ഞാന്‍ ചോദിച്ചു... “നീ പോകുമൊ....?”
പൂവ് മിണ്ടിയില്ല.........
കുയിലുകള്‍ പാടിക്കൊണ്ടേയിരുന്നു...
മറുപാട്ടിനായി കാതോര്‍ത്തിരുന്നു......
butterfly,deep

10 comments:

  1. dear deep,
    so touching and my eyes are wet!hey,so fast,the broken pieces are joined?
    why someone else should pluck your rose?keep it with you if you see your heart in it!
    but you are not listening to the song.............''jaham dekho,tera chehara..........''
    engineyanu marubhumiyil kavithkal undakunnathu?
    oru chembanir pooviruthu,neeyomane,
    enthe enikku nalkiyilla............?
    happy blogging!
    sasneham,
    anu

    ReplyDelete
  2. പ്രീയപ്പെട്ട അനു....
    ഇതു വെറും ഒരു ചെമ്പനീര്‍ പൂവല്ല...
    അതെന്റെ ഹൃദയമാണു....
    അതു വേണ്ടിയ ആള്‍ക്ക് അതെടുക്കാം...
    ഇനി ഞാന്‍ കൊടുത്തിട്ടു ആ ആളു മേടിച്ചില്ലെങ്കിലോ...
    അതു കൊണ്ടാണു....
    നന്ദി സ്നേഹം പങ്കുവെച്ചതിനു.....
    സ്നേഹപൂര്‍വ്വം....
    ദീപ്.........

    ReplyDelete
  3. ദീപേ,
    ഒരു പഞ്ചാരക്കുട്ടന്‍ തന്നെ

    ReplyDelete
  4. nannaayittundu kavitha... :) :)

    ReplyDelete
  5. ..പുഴയെപ്പറ്റി എഴുതിയ കവിത വളരെ നന്നായിരുന്നു..
    ഇനിയും അങ്ങനെ ഉള്ളത് പ്രതീക്ഷിച്ചാണ് ഇവിടെ വരുന്നത്...
    ഇങ്ങനെ നിരാശപ്പെടുത്തരുത്‌...

    ReplyDelete
  6. ഹായി അരുണ്‍..,
    അല്പം പഞ്ചാര്‍ ഇല്ലാത്തതു ആരാണു..
    അഭിപ്രായത്തിനു നന്ദി..
    സ്നേഹപൂര്‍വ്വം..
    ദീപ്...

    ReplyDelete
  7. ഹായി അപര്‍ണ്ണ,
    അഭിപ്രായത്തിനു നന്ദി.
    സ്നെഹപൂര്‍വ്വം..
    ദീപ്....

    ReplyDelete
  8. പ്രീയപ്പെട്ട.. hanllalath...,
    എനിക്കും അങ്ങനെ ആണു..
    പക്ഷെ കവിത എന്നൊക്കെ ഉള്ളതു മനസില്‍ നീന്നു വെരുന്നതല്ലെ...
    ഇന്നലെ ഇങ്ങനെ ഒരു കവിത എഴുതുമെന്നൊ പോസ്റ്റ് ചെയുമെന്നൊ..ഞാന്‍ വിചാരിച്ചിരുന്നില്ല....
    ഇന്നലാത്തെ എന്റെ മനസ്സു ഒരാള്‍ കടം കൊണ്ടിരുന്നു..
    ഇതു അയാളുടെ കവിതയാണു...
    എന്റെ പ്രീയ സുഹൃത്തിന്റെ...
    സ്നെഹപൂര്‍വ്വം...
    ദീപ്..........

    ReplyDelete
  9. കവിത ഈസ് നോട്ട് ബാഡ്..ഇടക്കൊന്നു ബ്ലഡ് സുഗർ നോക്കണം..

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected