Wednesday, 3 June 2009

എന്റെ ഹ്രിദയം..






നോഹരമായിരുന്നു എന്റെ ഹ്രിദയം
ഒരു പളുങ്കുശില്പം പോലെ
സ്നേഹമാകുന്ന പ്രകാശത്തില്‍-
അതു വെട്ടിത്തിളങ്ങിയിരുന്നു
ഒടുവില്‍ ഞാന്‍ സ്നേഹം-
പകുത്തു നല്‍കിയവരാല്‍ത്തന്നെ
അതു വലിച്ചെറിയപ്പെട്ടു
പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം-
കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു
ആര്‍ക്കോ വേണ്ടി......
ആരുടെയോ വരവും പ്രതീക്ഷിച്ചു.
പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-
ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി
തറയില്‍ ചിതറിക്കിടന്നു
കടന്നു വന്നവരാല്‍ പിന്നെയും-
നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.
അപ്പോഴും കരഞ്ഞില്ല-
കണ്ണുകള്‍ തുളുമ്പിയില്ല
പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും
തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-
ആര്‍ക്കുവേണം.....
വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.
വെരും ഒരുന്നാള്‍ ആരെങ്കിലും
ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍
അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും
ഈ വഴി വെരുന്നവര്‍ക്കായി-
അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി
അവസാനമിടിപ്പ് നില്‍ക്കും വരെയും......
butterfly,deep

14 comments:

  1. പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും
    തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-
    ആര്‍ക്കുവേണം.....
    വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.

    കൊള്ളാം മാഷെ

    ReplyDelete
  2. പ്രീയപ്പെട്ട കണ്ണനുണ്ണി...
    ഹ്രിദയമല്ലെ മാഷെ ..
    മറ്റാരു കളഞ്ഞാലും
    നമുക്കു കളയാന്‍ പറ്റുമൊ?
    അഭിപ്രായത്തിനു നന്ദി..
    സ്നെഹപൂര്‍വ്വം..
    ദീപ്........

    ReplyDelete
  3. "വെരും ഒരുന്നാള്‍ ആരെങ്കിലും."
    പ്രതീക്ഷയോടെ കാത്തിരിക്കു...
    വരാതിരിക്കില്ല.

    ReplyDelete
  4. പഞ്ചാരക്കുട്ടാ,
    ഹ്രിദയം അല്ല ഹൃദയം
    അതോ മനുപൂര്‍വ്വമാണോ?
    കൊള്ളാട്ടോ

    ReplyDelete
  5. എഴുത്ത് കൊള്ളാം. അരുണ്‍ പറഞ്ഞത് ശ്രദ്ധിയ്ക്കുക... ഹൃദയം എന്നതാണ് ശരി

    (ഹൃദയം = hr^dayam)

    ReplyDelete
  6. പ്രീയപ്പെട്ട മുക്കുറ്റി..
    മുക്കുറ്റിക്കരിയുമോ...?
    എല്ലാരും വെരും ...എടുക്കും പിന്നെയും കളഞ്ഞിട്ടു പോകും..
    പിന്നെന്തു ചെയയാന്‍...
    ആശംസകള്‍ക്കു നന്ദി...
    സ്നേഹപൂര്‍വ്വം...
    ദീപ്......

    ReplyDelete
  7. പ്രീയപ്പെട്ട അരുണ്‍...
    ഞാന്‍ ഹൃദയം എന്നു എഴുതി പോസ്റ്റ് ചെയിതപ്പോള്‍
    “ഹ” കാണുന്നില്ല..അതുകൊണ്ട്..പിന്നെ ഇങനെ പോസ്റ്റ് ചെയിതു..
    അഭിപ്രായത്തിനു നന്ദി..
    സ്നേഹപൂര്‍വ്വം...
    ദീപ്........

    ReplyDelete
  8. പ്രീയപ്പെട്ട...ശ്രീ
    അഭിപ്രായത്തിനു നന്ദി..
    ഹൃദയം ഞാന്‍ സെരിയാക്കിന്നുണ്ട് കേട്ടോ..
    സ്നേഹപൂര്‍വ്വം...
    ദീപ്.....

    ReplyDelete
  9. ആത്മപ്രശംസയോടെയാണ് ആരംഭമെങ്കിലും, കൊള്ളാം..കവിത നന്നായീ‍രിക്കുന്നു.

    ReplyDelete
  10. പ്രീയപ്പെട്ട കെ കെ എസ്......
    നേരത്തെ എങ്ങനെ ഇരുന്നു എന്നു അറിയാത്തവര്‍
    അറിയട്ടെ എന്നു കരുതി..
    അഭിപ്രായത്തിനു നന്ദി...
    സ്നേഹപൂര്‍വ്വം...
    ദീപ്...

    ReplyDelete
  11. DEAR DEEP,
    amma says-''self experience?really touching and well expressed''.
    anu says,''you closed your eyes when the hands adorned with bangles came to pick up the broken pieces and join them''.still blaming?
    really bad!cheer up!it's going to rain heavily............jealous?
    sasneham,
    anu

    ReplyDelete
  12. dear anu..
    i know amma never say like this...
    but i like u r comments....
    i know its these words are comming frm ur heart.....
    thank anu....
    with love ,
    DeeP....

    ReplyDelete
  13. വെരും ഒരുന്നാള്‍ ആരെങ്കിലും
    ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍
    അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും
    ഈ വഴി വെരുന്നവര്‍ക്കായി-
    അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി
    അവസാനമിടിപ്പ് നില്‍ക്കും വരെയും......

    ReplyDelete
  14. http://www.google.com/transliterate/indic/Malayalam

    ഇതുപയോഗിച്ചാല്‍ പ്രയാസമില്ലാതെ അക്ഷരത്തെറ്റില്ലാതെ ടൈപ്പാം...:)

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected