Saturday, 6 June 2009

അമ്മേ മാപ്പ്


നമ്മളെല്ലാം മരണത്തിലേക്കു തള്ളി വിട്ടുകൊണ്ടിരിക്കുന്ന്
ഭൂമിയുടെ ആയുസിനായി
പ്രാര്‍ധിക്കാം ....ഒന്നു ചേരാം


ണ്ണടച്ചാല്‍ ആ തേങ്ങല്‍...
കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു
ഇഞ്ചിഞ്ചായി മരണം കാര്‍ന്നു തിന്നുന്ന-
ഒരമ്മയുടെ ദയക്കായുള്ള നിലവിളി.
മക്കളെ സ്നേഹിച്ച്തിനു-
തന്റ് എല്ലാം നല്‍കിയതിനു
സ്വന്തം മക്കള്‍ തന്നെ നല്‍കിയ ശിക്ഷ
ഹൃദയമുള്ള ആരും ഇതു കാണുന്നില്ലെ..?
ആരും കേള്‍ക്കുന്നില്ലേ ഈ തേങ്ങല്‍..?
ഈ അമ്മ അല്പം ശുധവായു ശ്വസിക്കട്ടെ...
വിഷവാതകങ്ങള്‍ പുറന്തള്ളുന്നതു ഒന്നു നിര്‍ത്തു
ഒരു നിമിഷത്തേക്കെങ്കിലും ആശ്വസിക്കട്ടെ
ജെന്മംതന്ന അമ്മയ്ക്കുവേണ്ടി ഇതെങ്കിലും ചെയിതുകൂടെ?
സ്വന്തം മക്കളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി..
സ്വയം നീറുന്നോരമ്മ.
കറ്റില്‍ പറന്നു നിന്നിരുന്ന-
ആ നീളന്‍ മുടിയിഴകള്‍ ഇപ്പോള്‍-
കൊടും ചൂടില്‍ കത്തിയെരിയുന്നു.
ഭൂമിയുടെ അവകാശികള്‍-
പ്രാണനായി പരക്കം പായുന്നു
ശുഭ്രവസ്ത്ര ധാരികളായഹിമഗിരികള്‍-
ഉരുകി പ്രളയം തീര്‍ക്കുന്നു
നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍-
വിളറി വെളുത്ത് വിണ്ടു കീറി കിടക്കുന്നു.
മക്കള്‍ അമ്മയുടെ വസ്ത്രങ്ങള്‍ ഉരുഞ്ഞുമാറ്റി-
അവിടെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ തീര്‍ക്കുന്നു.
ഒന്നു മനസ്സിലാക്കു.. അമ്മയുടെ കിതപ്പില്‍ –
തകര്‍ന്നു നിലം പൊത്താവുന്നതെയുള്ളു ഇവയെല്ലാം.
അല്പമെങ്കില്‍ സ്നേഹം തിരികെ നല്‍കൂ-
സന്തോഷിക്കട്ടെ അമ്മ ഒരു ദിനമെങ്കിലും-
ചെയിത പാപങ്ങള്‍ക്ക് പരിഹാരമാവില്ലെങ്കിലും.
ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍ –
ഭൂമിയുടെ ആയുസിനായി-
നമ്മുടെ അമ്മയുടെ ജീവനായി......
butterfly,deep

14 comments:

  1. നന്നായി...
    ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ആരെങ്കിലും ഒക്കെ ഇങ്ങനെ ഓര്‍ക്കുന്നുണ്ടല്ലോ?
    വലിയ കാര്യം തന്നെ

    ReplyDelete
  3. ശുധവായു
    എന്നത് ശുദ്ധ വായു എന്നും
    ജെന്മംതന്ന എന്നത്
    ജന്മം തന്ന എന്നും
    ചെയിതുകൂടെ? എന്നത്
    ചെയ്തു കൂടെ എന്നും...


    എന്റമ്മോ...എത്രയാ അക്ഷരത്തെറ്റുകള്‍...ദീപു..
    അതൊക്കെ ഒന്ന് തിരുത്താമോ..?
    കവിത നല്ലതാണ്. അക്ഷരത്തെറ്റുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു...

    ReplyDelete
  4. അത് ഇത്രയും ഒപ്പിച്ചത് എന്തു കഷ്ടപ്പാട്‌ സഹിച്ചു ആണെന്ന് അവനു മാത്രമേ അറിയൂ ....
    ഉള്ളടക്കം നന്നായി .... ഇനിയും എഴുതുക...

    ReplyDelete
  5. DEAR DEEP,
    very nice and the apt topic!you know it better living in the desert.
    i appreciate your thoughtful mind that cares for the environment.hey,when you come down,please plant a sapling!
    happy blogging!
    sasneham,
    anu

    ReplyDelete
  6. hai dearest...anu....
    all credits to u dear....
    bcos u give the beautyful theam....
    thnk u a lot ....
    snehapoorvvam........
    DeeP....

    ReplyDelete
  7. ഹായി സ്നേഹ..
    ഇവിടെ വന്നതിനും വായിച്ചതിനും നന്ദി..
    സ്നേഹപൂര്‍വ്വം...
    ദീപ്...

    ReplyDelete
  8. ഇത്തരം ചിന്തകള്‍ പുസ്തകത്താളുകളിള്‍ മാത്രമായി ഒതുങ്ങിക്കൂടുന്നുവോ........
    നിസ്സഹായതയോടെ.

    ReplyDelete
  9. ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍
    ഭൂമിയുടെ ആയുസിനായി,
    നമ്മുടെ അമ്മയുടെ ജീവനായി....

    ReplyDelete
  10. കൊള്ളാം പഞ്ചാരക്കുട്ടാ....

    ഭൂമിയില്‍ ഒരു ചോണനുറുമ്പായെങ്കിലും പഞ്ചാര നുകരാന്‍ അവസരം ലഭിച്ചവന്‍ ഭാഗ്യവാന്‍...!

    ഇനി വരാനുള്ളവര്‍ക്കായി നമുക്ക് വിലപിക്കയെങ്കിലും ചെയ്യാം!

    ReplyDelete
  11. നല്ല തീം. ഭൂമിക്കൊരു ചരമഗീതം ഓര്‍മ വന്നു. ഞാന്‍ കുറിച്ച് വെച്ച അക്ഷരത്തെറ്റൊക്കെ നമ്മുടെ സുഹൃത്ത്‌ മുകളില്‍ പറഞ്ഞു.

    ReplyDelete
  12. ഈ ഭൂമി നമ്മുക്ക് പാരമ്പര്യമായി കിട്ടിയതല്ല, മറിച്ച് വരും തലമുറയില്‍ നിന്നും നാം കടമെടുത്തതാണ്. അതിനു കുഴപ്പം വരാതെ സുക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയും. ഭൂമി അമ്മക്ക് വേണ്ടി കരയാന്‍ നമ്മുക്ക്‌ ഇനിയും കണ്ണുനീര്‍ വേണോ ?

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected