Showing posts with label deepcupid. Show all posts
Showing posts with label deepcupid. Show all posts

Saturday, 21 August 2010

എന്റെ ഓണം..











മലാളോടൊത്തൊരു ബാല്യകാലം
ഓര്‍മ്മയിലെന്നും ഓണക്കാലം

തെച്ചിയും തുമ്പയും തേടിയിറങ്ങിയ-
നിന്നേക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ ഓണം

തോടിയില്‍ പാറിയ തുമ്പികളോടൊത്ത്-
ഓടി നടന്നൊരാ ഓണക്കാലം

നീയെന്‍ കാതില്‍ മൂളീയ-
പാട്ടുകളാണെന്റെ ഓണപ്പാട്ട്

അന്നു നീ കൂട്ടരോടൊത്താടിയ -
തിരുവാതിരച്ചുവടൂകള്‍ ഇന്നും കണ്ണില്‍

നിന്‍ മടിയില്‍ തലചായ്ച്ചുറങ്ങിയ
ഉത്രാട രാത്രിക്കിതെന്തു ഭംഗി

അന്നു നീ പാവാട തുമ്പില്‍ പൊതിഞ്ഞെടുത്ത-
ഉപ്പേരി തിന്നുവാനിന്നും മോഹം

തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-
പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം

ഒന്നു ചേര്‍ന്നു നാം ഇട്ടൊരാ പൂക്കളത്തിനു-
ആയിരം മഴവില്ലിന്‍ നിറമഴക്

ഒരിക്കല്‍ക്കൂടി നിന്‍ മടിയില്‍ തലചായിച്ചു-
തിരുവോണം പുലരുവാന്‍ മോഹം

നിന്‍ സാമിപ്യമാണെനികെന്നുമോണം-
എന്‍ അരികത്തണയൂ ഈ തിരുവോണനാളില്‍



ആവണീമാസത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം….
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാര്‍ന്ന
ഓണാശംസകള്‍….
butterfly,deep

Friday, 18 September 2009

പുലര്‍കാലം


















കിഴക്കു സൂര്യനുദിക്കുന്നു, നാണം കൊണ്ടുതുടുത്ത-
പെണ്ണിന്‍ കവിളിലെ അരുണിമ കടമെടുത്തുകോണ്ട്


അകലെ നിന്നും ഒഴുകിയെത്തുന്ന സുപ്രഭാതകൃതികള്‍-
എന്നും പുലര്‍ച്ചെ എന്നെ ഉണര്‍ത്തുന്നു


കാലിലണിഞ്ഞ കൊലുസിന്‍ കൊഞ്ചലുമായി-
പുഴപ്പെണ്ണ്‍ ഓടിയൊഴുകുന്നു


ഓളം വെട്ടിയോഴുകുന്ന പുഴയില്‍ -
ഒഴുകി നീങ്ങുന്ന കടലാസു വഞ്ചികള്‍


ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ട ബാല്യം പോലെ
അതിങ്ങനെ ഒഴുകി അകലുന്നു


കൂമ്പി നിന്ന താമരകള്‍ തന്റെ പ്രിയനെ കാണാന്‍-
പതുക്കെ മിഴി തുറന്നു


കായല്‍ കാറ്റേറ്റ് ചാഞ്ഞ തെങ്ങോലയില്‍-
കൂടു കൂട്ടാന്‍ വെമ്പുന്ന കുരുവികള്‍


മലയാളി പെണ്ണിന്‍ മനസ്സു പോലെ-
തട്ടിത്തടഞ്ഞ് ചിലപ്പോള്‍ പറ്റിച്ചേര്‍ന്ന്
കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടികള്‍


ഊറിക്കൂടിയ പുലര്‍മഞ്ഞ് തുള്ളിയില്‍ -
മുഖം നോക്കി മിനുക്കുന്ന സൂര്യന്‍


വാഴകയ്യില്‍ വന്നിരുന്ന് ഒളികണ്ണിട്ടു നോക്കി-
വിരുന്നു വിളിക്കുന്ന കാക്കച്ചി


വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവുകള്‍ തോറും-
മൂളിപ്പാട്ടുമായി പാറി നടക്കും വണ്ടുകള്‍


കോട മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി-
കുളികഴിഞ്ഞു പട്ടുടുത്ത സുന്ദരിയെപ്പോലെ


ഹാ..!! എത്ര സുന്ദരമാണീ പുലരികള്‍
ഇനിയൊരു ജന്മമുണ്ടെങ്കില്‍-
ഈ ഭൂവില്‍ വന്നു പിറക്കാന്‍ മോഹം
നറു പുലരികള്‍ നുകരുവാന്‍ മോഹം

Friday, 11 September 2009

ഓണ്‍ലെന്‍ പ്രണയം














ഴിതെറ്റി എന്റെ ഇന്‍ബോക്സില്‍-
വന്നണഞ്ഞ സ്നേഹമാണു നീ..


പിന്നെ ഒരു പുഞ്ചിരിയുമായി-
സ്ക്രീനില്‍ പോപ് അപ് ചെയുന്ന-
ചാറ്റിങ് മെസ്സേജുകളായി.


എന്റെ ഇന്‍ബോക്സില്‍ നീ അയച്ച മെയിലുകളിലെ-
വര്‍ണ്ണങ്ങള്‍ കോണ്ട് ഞാന്‍ സ്ക്രീനില്‍ മഴവില്ലുതീര്‍ത്തു


ചാറ്റിങ് ബോക്സില്‍ വന്നു തെളിയുന്ന-
നിന്റെ ഗുഡ് മോര്‍ണിങ് മെസ്സേഗുകള്‍-
എന്റെ ദിവസങ്ങളീല്‍ ഊര്‍ജ്ജം നിറയ്ക്കുന്നു


പിന്നെ ദിവസം മുഴുവനും കൂടെയിരുന്ന്-
എന്റെ ചിന്തകള്‍ക്ക് നി ഉണര്‍വേകുന്നു


ഒരിക്കലും കണ്ടിട്ടില്ലാത്ത സുന്ദരി-
നിന്‍ വാക്കുകളില്‍ കൂടീ അറിയുന്നു നിന്നെ ഞാന്‍


എന്റെ മൌസ് പോയിന്ററില്‍ക്കൂടി-
നിന്‍ ശ്വാസോശ്ചാസത്തിന്‍ താളമറിയിന്നു


ഓരോ രാത്രികളിലും എന്നെ തനിച്ചാക്കി-
പിരിയുമ്പോള്‍ നീയേകുന്ന ഗുഡ് നെറ്റ് വിഷസുകള്‍
എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളാകുന്നു


ഒരു ബ്രോഡ് ബാന്റ് കണക്ഷന്റെ വേഗതയില്‍-
നീയെന്‍ സിരകളില്‍ നിറയുന്നു


എന്റെ ലാപ് ടോപ്പിന്റെ വാള്‍പേപ്പറുകളീല്‍-
ഓരോന്നിലും നിന്‍ മുഖം ഞാന്‍ കാണുന്നു


നീ ടെപ്പ് ചെയിത ഓരോ വാചകങ്ങളും-
കവിതകളായി ഞാന്‍ സൂക്ഷിക്കുന്നു
നീ അരികിലെത്തുമ്പോള്‍ നിനക്കായി പാടാന്‍..

Friday, 4 September 2009

ഇതു പ്രണയമോ...?





















ന്നോ ഒരിക്കല്‍ എന്‍ ഇടനെഞ്ചില്‍-
കോറിയിട്ടോരാമുഖം
ജാലകചില്ലിന്‍ പിന്നിലൊളിക്കുന്നുവോ...


വളയുടെ കിലുക്കവും കൊലുസിന്‍ കൊഞ്ചലും
അലിഞ്ഞില്ലാതാകുന്നുവോ....


പെയിതു വീണ മഴനൂലില്‍-
അവലുടെ മുടിയിലെ കാച്ചെണ്ണ മണം


പെയ്തു വീഴുന്ന പാല്‍ നിലാവില്‍-
അവളുടെ മന്തസ്മിതത്തിന്‍ പ്രകാശം


പീലിനീര്‍ത്തിയാടുന്ന മയില്‍-
കൊഴിയുന്ന പീലികള്‍ അറിയാറുണ്ടോ..


വീശിയടിക്കുന്ന കാറ്റില്‍ -
കൊഴിയുന്ന പൂവുകള്‍ കരയാറുണ്ടോ...


വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
സൂര്യകാന്തി പൂവുകള്‍ക്ക് പരിഭവമോ...


ചന്ദ്രികയെ പ്രണയിച്ച ആമ്പല്‍ പൂവിനു-
പ്രഭാതങ്ങളെ വെറുക്കാനാകുമോ.....


ഒഴുക്കില്‍ വീണ ഇലപോലെ-
തീരം തേടി ഒഴുകുന്നു ഞാന്‍


ഇതു പ്രണയമോ.......!!
എന്റെ മനസ്സ് മേഘങ്ങളില്‍ കൂടുകൂട്ടുന്നു


butterfly,deep

Wednesday, 5 August 2009

ഓര്‍മ്മകളിലെ ബാല്യം



ചിതറിവീണ കുന്നിക്കുരുക്കള്‍ പോലെ-
ഓര്‍മ്മകളിലെവിടെയോ.. ബാല്യവും.
മഴ പെയിതൊഴിഞ്ഞ സന്ധ്യയില്‍-
തെങ്ങോലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന-
മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും

കൂട്ടര്‍ക്കൊപ്പം മാമ്പഴം പറക്കാനോടിയതും
മാ‍മ്പഴക്കറ ഉടുപ്പില്‍ പുരണ്ട്-
പിന്നെ അമ്മയുടെ മുന്‍പില്‍ തലകുനിച്ചു നിന്നതും
അമ്മ ഈര്‍ക്കില്‍ കൊണ്ട് എന്റെ-
തുടയില്‍ ചുവന്ന പാടുകള്‍ തീര്‍ത്തതും
അവള്‍ അയല്‍ക്കാരി എന്‍ കളിക്കൂട്ടുകാരി
നോക്കിനിന്നതിനാല്‍ കരയാതെ നിന്നതും
അവളുടെ കണ്ണുകള്‍ നിറഞ്ഞതും പിന്നെ-
പാതി കടിച്ച തേന്‍പഴം കളഞ്ഞിട്ടൊടിയതും

രാത്രികളില്‍ താഴെ വയലുകളില്‍-
തവളകള്‍ രാഗലയം തീര്‍ക്കുന്നതു കേട്ടു പെടിച്ച്-
മാമന്റെ നെഞ്ചിലോട്ടിക്കിടന്നു ഉറങ്ങിയതും
പിന്നെപ്പുലര്‍ച്ചെ പറയാതെ പതിവുമ്മതരാതെ-
മാമന്‍ കോളേജില്‍ പോയപ്പോള്‍ പിണങ്ങിയിരുന്നതും

പിന്നെ നീ അക്ഷരം പടിക്കെന്നോതി അപ്പൂപ്പന്‍-
അയലത്തെ ആശാന്റെ അടുത്ത് എന്നെ കൊണ്ടാക്കിയതും
രാവിലെ തേന്‍ തേടിനടക്കുന്ന തുമ്പിയെ-
പ്പിടിക്കാന്‍ പറ്റാതെ കണ്ണുനിറഞ്ഞതും
ആശാന്‍ കൈ പിടിച്ചു മണലില്‍ വരച്ച-
അക്ഷരവഴിയില്‍ ഉറുമ്പിനെ പിടിച്ചിട്ട്-
അവയെ അക്ഷരം പടിപ്പിച്ചതും

പിന്നെ കയ്യിലെ മസ്സിലിന്റെ കരുത്തില്‍ -
അയലത്തെ ചേട്ടനെ ഗുസ്തിക്കയി വിളിച്ച്തും
മലര്‍ത്തിയടിച്ചിട്ടു കയ്ക്കരുത്തോര്‍ത്ത് തുള്ളിച്ചാടിയതും

പിന്നെയൊരുനാള്‍ കുഞ്ഞമ്മ എന്‍ കൈ പിടിച്ച്-
പള്ളിക്കുടത്തില്‍ കോണ്ടുചെന്നു വിട്ടതും
കുഞ്ഞമ്മ തിരിഞ്ഞു നടന്നപ്പോള്‍ -
ക്ലാസ് മുറിയില്‍ നിന്നു പൊട്ടിക്കരഞ്ഞതും
മുമ്പേ കരഞ്ഞു കണ്ണുകലങ്ങിയവര്‍-
എന്നെ നോക്കി കളീയാക്കിച്ചിരിച്ചതും
ടീച്ചര്‍ എന്നെ നീണ്ട മുടിയുള്ള-
വട്ടക്കണ്ണു കാരിയുടെ അടുത്തു കൊണ്ടിരുത്തിയതും

സ്കൂള്‍ മുറ്റത്തു പോഴിഞ്ഞ നെല്ലിക്ക പറക്കാന്‍-
ടീച്ചര്‍ കാണാതെ ജനലു വഴി ചാടിയതും
പിന്നെ സ്കൂള്‍ വിട്ടു വെരുമ്പോള്‍ കൂട്ടരൊത്ത്-
തോട്ടിലിറങ്ങി പരല്‍മീന്‍ പിടിച്ചതും

അങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കാന്‍-
ഓര്‍മ്മകള്‍ ഒരുപാടു..
ഒഴുകി ഒടുവില്‍ കടലില്‍ ചേര്‍ന്ന നദിപോലെ-
തിരികെക്കിട്ടില്ലാ ബാല്യമൊരിക്കലും..
ഇതാണെന്റെ വേദനയും....
butterfly,deep

Sunday, 2 August 2009

പൂക്കാന് കൊതിക്കുന്ന പൂന്തോട്ടം...










ണയെ തേടും കുയിലിനെപ്പോലെ-
പാടി നടന്നു ഞാന് തെരുവുകള് തോറും..
ദിക്കറിയാതെ ദിനമറിയാതെ-
വിശപ്പും ദാഹവുമൊന്നുമറിയാതെ
നീണ്ടുവളര്‍ന്ന മുടിയില്കുരുത്ത-
ജടയുടെ ഭാരവുമായി ഞാന്നിന്നു
തൊടിയില്നട്ട ചെമ്പകത്തിന്വഴി-
പലകുറി വന്നു വസന്തവും
എന്നിട്ടും തളിര്‍ത്തില്ല മൊട്ടിട്ടുമില്ല
പൂമ്പാറ്റകള്പോലും വരാതെയായി
വെള്ളം തൂകി....തൂകി സൂക്ഷിച്ചൊരു
പനിനീര്‍ച്ചെടിയും പൂവിട്ടില്ല
എന്തേ വിടരാത്തു പൂക്കള് -
തൊടിയില്എന്തേവരാത്തു പൂമ്പാറ്റകള്
ആരെന്നറിയാത്തൊരെന്പ്രീയസഖിയുടെ-
കാല്‍പ്പാടുകള് മണ്ണില് പതിയാഞ്ഞിട്ടോ..
പൊട്ടിച്ചിരിക്കുന്നവളുടെ പാദസ്വരത്തിന്-
കലപില ശബ്ദം കേള്‍ക്കാഞ്ഞിട്ടോ..
അതോ അവളുടെ കൈ കൊണ്ടു-
വെള്ളം തൂകി നനക്കാഞ്ഞീട്ടോ..
അന്നുതുടങ്ങിയാത്ര ഞാന്ഏകനായി
അവളെ തേടുന്ന ജീവിതയാത്ര....
ചെംമ്പകത്തില്‍ ഒരു പൂ വിടരാനായി
butterfly,deep

Thursday, 28 May 2009

പുഴ





ടി ഒഴുകുന്ന പുഴ
കടലുതേടുന്ന പുഴ
വഹിച്ചിടുന്നു മര്‍ത്യന്‍ പാപങ്ങള്‍-
ചെപ്പിലടച്ച ഒരു പിടി ചാരമായി
ലക്ഷ്യം തേടി ഒഴുകുന്ന പുഴതന്‍ മാറില്‍
ശാന്തി തേടി അണയുന്നു പലര്‍
പാപഭാരം ഏറ്റുവാങ്ങി-
പുഴകള്‍ മെലിഞ്ഞു തുടങ്ങി
മൌനമായി തേങ്ങുന്നു...
കടലിന്‍ മാറില്‍ ഒഴുകി ചേരാനാവാതെ
തന്റെ പ്രാണനെ പുണരാനാവാതെ
അമ്മയുടെ ഉയിരൂറ്റി വിറ്റ്-
മക്കള്‍ വളര്‍ന്നു.. അമ്മയെ മറന്നു.
അമ്മയ്ക്കാകുമോ മക്കളെ മറക്കുവാന്‍..
ശപിക്കുവാന്‍.....
butterfly,deep

Monday, 25 May 2009

അനുരാഗപ്പൂക്കള്





റങ്ങാതെ ഉറങ്ങുന്ന രാത്രികളിലും
ഗാഡ്ഡമായി ഉറങ്ങുന്ന പുലര്‍വേളയിലും
എന്‍ കാതുകളില്‍ അലയടിച്ചിരുന്നു –
മണിനൂപുരനാദം
കാതുകളില്‍ മൂളുന്ന താരാട്ട് പാട്ടും
മുടിയിഴകളെ തഴുകുന്ന വളയിട്ട കൈകളും
എന്റെ രാത്രികളെ അനശ്വരമാക്കുന്നു
അവ അകന്നു പോകാതിരിക്കാന്‍
സൂര്യന്‍ ഉണരാതിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി
പുലര്‍ വേളയില്‍ മഞ്ഞിന്‍ കണങ്ങള്‍
എന്നെ നോക്കി ചിരിതൂകിക്കൊണ്ടിരുന്നു
കുസ്രിതി നിറഞ്ഞൊരാമുഖം ഓരോ തുള്ളിയിലും തേടുന്നു ഞാന്‍
രാത്രിയില്‍ എപ്പോഴോ പെയ്ത മഴയുടെ തുള്ളികള്‍-
ഇലകളില്‍ താളം തീര്‍ത്തുകൊണ്ടിരുന്നു
അതോ അതവളുടെ ചിരിയോ...!!!
മുടിയില്‍ തൂകിയ കാച്ചെണ്ണമണം-
ഇളം കാറ്റിനാല്‍ എന്നെ തഴുകിക്കൊണ്ടിരുന്നു
അഴിച്ചിട്ട മുടിയും കിലുങ്ങുന്ന ചിലങ്കയുമായി
എന്റെ ചുറ്റിനും ഒളിച്ചുകളീക്കുന്നു അവള്‍
ഞാന്‍ നട്ടുനനച്ചൊരീ അരിമുല്ലപ്പൂവുകള്‍
അവളുടെ മുടിയില്‍ ഒളിക്കാന്‍ വെമ്പുന്നതു പോലെ!!
കാറ്റിനാല്‍ പൊഴിഞ്ഞ പൂവുകള്‍ എടുത്തു മണത്തപ്പോള്‍
അവളുടെ ഗെന്ധം ഞാനറിഞ്ഞു
അവളുടെ ചൂടാര്‍ന്ന കൈകള്‍ എന്നെ പുണരുന്നതു ഞാനറിഞ്ഞു
അവളെന്റെ നെറ്റിയില്‍ നല്‍കിയ-
ചുംബനത്തിന്‍ സുഖം ഞാനറിയുന്നു
എങ്കിലും അവളാരെന്നറിയാതെ-
എന്റെ ഹ്രിദയം വിങ്ങിവിതുമ്പിടുന്നു..
butterfly,deep

Saturday, 23 May 2009

ഒരു രാത്രിയുടെ താലി





വെള്ളിവെളിച്ചം നിറഞ്ഞരാവില്‍-
കൈകോര്‍ത്തു നടന്നതും
ആകാശത്തെ നക്ഷത്രങ്ങള്‍ സാക്ഷിയായി
കെട്ടിപ്പുണര്‍ന്നതും
ഡിസംബറിന്റെ തണുത്തരാവില്‍-
ഒരു പുതപ്പിനുള്ളില്‍ അലുഞ്ഞതും
എല്ലാം.. എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ?!
എന്റെ മാറില്‍ വീണ നഖക്ഷതം ഉണങ്ങും മുന്‍പേ..
കിടക്കയില്‍ പൊഴിഞ്ഞ മുല്ല മൊട്ടുകള്‍ -
വാടും മുന്‍പെ.....അവന്‍....
പകുത്തെടുത്ത് പിന്നെയും ബാക്കിയായ-
പാലില്‍ ഉറുമ്പുകള്‍ ആത്മാഹൂതി നടത്തുന്നു.
സീമന്തരേഖയില്‍ അവന്‍ ചാര്‍ത്തിയ കുങ്കുമം
എന്തിന്റെയോ ബാക്കിപത്രം പോലെ പടര്‍ന്നിരുന്നു.
ഇന്നലെ അവന്‍ ചാര്‍ത്തിയ താലിക്കു-
അപ്പോള്‍ ഇത്ര ഭാരമുണ്ടായിരുന്നില്ല....
butterfly,deep

മഴ





ഴ പെയ്യുന്നു ..
വിണ്ടുകീറിയ മുലക്കണ്ണുകളില്‍-
വീണ്ടും അമ്രുത് നിറക്കുവാന്‍..
പാഞ്ഞടുക്കുന്ന മഴത്തുള്ളികള്‍-
അമ്മയുടെ നിശ്വാസ് വായുവില്‍ത്ത്ട്ടി-
ചിതറുന്നതു കാണാം.
മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു.
എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ-
കണ്ണുനീര്‍ത്തുള്ളികള്‍-
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു.
മഴ കരയുന്നു....
ആരുടെയൊക്കെയോ അശ്രുബിന്തുക്കള്‍
ഏറ്റുവാങ്ങുക്കൊണ്ട്...
അവളുടെ തേങ്ങലുകള്‍ മുഴക്കങ്ങളായി..
ആകാശത്തില്‍ അലയടിച്ചുകൊണ്ടിരുന്നു...
butterfly,deep

ചേച്ചി





മ്മയുടെ വാത്സല്യമേകി,
സ്നേഹമെന്ന അമ്രുതൂട്ടി-
താരാട്ടുപാടുയുറക്കുന്നെന്‍ ചേച്ചി
മ്രിദുവാര്‍ന്ന ആ വിരല്‍ത്തുമ്പ് പിടിച്ചു-
ആദ്യചുവടു വെച്ചു ഞാന്‍
ആ ചെംചുണ്ടില്‍ നിന്നുതിര്‍ന്ന അക്ഷരം ചേര്‍ത്ത്-
അമ്മയെന്നു വിളിക്കാന്‍ പടിച്ചു..
പിന്നെയും ദിനങ്ങളെടുത്തു ചേച്ചിയെന്നു വിലിക്കാന്‍
എങ്കിലും പരിഭവമില്ലാതെ..ആ വിടര്‍ന്ന കണ്ണുകള്‍-
എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു
എന്റെ വാശിയും പരുഭവങ്ങളും...
മോനു എന്ന വിളിയാല്‍ അലിയിച്ചുകളഞിരുന്നു
അഞ്ചുതിരിയിട്ട നിലവിളക്കിന്‍ പ്രെഭയോടെ
ഒരു ദേവിയെപ്പോലെ എന്നുമെന്നുള്ളില്‍..
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected