ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

മോഹം

19 comments


മോഹങ്ങള്‍ എനിക്ക് ദുഃഖമാണ്  ഭയമാണ് ,
കുസൃതിയായ  ശലഭത്തെ പോലെ
വര്‍ണ്ണം വിതറി പറന്നടുക്കും

എനിക്ക് ചുറ്റും നറനിലാവ്  പരത്തും
മാറോട് ചേര്‍ക്കാന്‍ കൈ നീട്ടി അണയുമ്പോള്‍ -
കുസൃതി നീ ചെറു ചിരിയുമായി അകലുവതെന്തേ ..!!

എനികുമുണ്ടൊരു ഹൃദയം, ചെറു ചൂടുള്ള –
മിടിക്കുന്ന ചെറു ഹൃദയം
എന്നും കണ്ണിരിന്‍ ഉപ്പാണ് എന്‍ -
ഹൃദയ രക്തത്തിന്

മോഹമൊരു അപ്പൂപ്പന്‍ താടി പോലെ
തട്ടി തടഞ്ഞു .. പോങ്ങിപ്പറന്നു ..
ഒടുവിലൊരു ചെറു തെന്നലില്‍ ..
അകലേയ്ക്കെവിടെയോ .....?

അപ്പോഴൊക്കെയും നീ അറിയിന്നുവോ ..?
നിന്നെ മോഹിച്ച ഒരു ചെറു –
ഹൃത്തിന്‍  വിങ്ങല്‍
കണ്ണിലെ നനവ്‌ ...

എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം

സാരമില്ല .. അതെന്റെ കരളിലെ മുറിവി –
ലൂറുന്ന രുധിരത്തില്‍  അലിഞ്ഞു കൊള്ളും

എന് കണ്ണുകളിലെ രക്തശ്ച്ചവി മാഞ്ഞിരിക്കുന്നു
ചുണ്ടുകള്‍ വിണ്ടു കീറുന്നു
രക്തം വറ്റിയ കവിളുകളോട്ടി വിളറിടുന്നു
ഇടറുന്ന കാലുകള്‍ക്കവസാനം –
ചോനനുറുമ്പുകള്‍  വരി നിരയുന്നു ..

അപ്പൊഴും മോഹം വേട്ടയാടിയ
ഈ കൊച്ചു ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും ....

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

ജീവിതം...

9 commentsഞെട്ടറ്റടര്‍ന്നു മണ്ണില്‍ പതിച്ചൊരാ പുഷ്പം പോല്‍,
നില്‍പ്പൂ വിജനമാം വഴിവക്കില്‍ എകനായി ഞാന്‍..
ഇളംകാറ്റ് തഴുകുന്ന മരച്ചില്ലയില്‍
കളിപറഞിരിക്കുന്നു ഇണക്കുരുവികള്‍..
അറിയാതെ നിറഞൊരീ കണ്ണില്‍ നിന്നും..
ഒരു ചുടുനീര്‍കണം മണ്ണില്‍ പതിച്ചു.
അവള്‍ തട്ടിയെറിഞൊരീ പൂക്കളൊക്കെയും...
മണ്ണില്‍ ചിതറിയ രക്തതുള്ളികള്‍ പോലെ..
വാടുകയില്ലാ പൂക്കളൊരിക്കലും
എന്റെ ഹ്രിദയം തുടിക്കുന്നതീ പൂക്കളില്‍ കൂടി...
പിന്തിരിഞ്ഞു നടന്നൂഞാന്‍ ഹ്രിദയശൂന്യനായി
മുന്നിലെന്‍ ജീവിതം ആഴക്കടല്‍ പോലെ.......
butterfly,deep

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

അവസ്ഥ..

8 comments


ഏതോ സ്വപ്നമായി
മനസ്സിന്‍ അടിത്തട്ടില്‍
നീറിപ്പുകയുന്ന
ചുടുനീര്‍ കനലായി
പൊയ്പ്പോയ ജന്മത്തിന്‍
വീട്ടാക്കടങള്‍
തന്‍ ഭാണ്ടങള്‍ പേറുന്ന
വിധിതന്‍ കോലമായി
മര്‍ത്യര്‍ പരസ്പരം
അറിയാത്തോരീ ലോകത്തിന്‍
വിഴുപ്പുകള്‍ പേറി
നാംഅലയുന്നതെന്തിനോ.......
butterfly,deep

എവിടെ നീ...?

8 comments
എന്റെ സമയഘടികാരം നിശ്ചലമാണു
നിന്റെ സാമിപ്യം ഇല്ലാതെ
നിശ്ചലമാണെനിക്കീ ലോ‍കം
നിര്‍ജ്ജീവമായിരിക്കുന്നു എന്റെ മൊഹങളും സ്വപ്നങളും
ആരോ ചലിപ്പിക്കും പാവയേപ്പോലെ ഞാന്‍
ഈ മണലാരണ്യത്തില്‍
ദിക്കുകളറിയാതെ ദൂരമറിയാതെ
മരുപ്പച്ച് തേടി അലയുന്നു
മണല്‍ത്തരികള്‍ എന്റെ കാലടിയില്‍ പെട്ട് ഞെരുങ്ങുന്ന രോദനം
ചെവിയില്‍ അലയടിച്ചു കൊണ്ടിരുന്നു...

butterfly,deep

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

സൗഹൃദ പൂവിന്

21 comments
for u my friend


സൗഹൃദത്തിന്റെ ഊഷ്മളതയില്‍ മുങ്ങി 
എന്‍ ഹൃദയ വാതില്‍ മുട്ടിവിളിച്ച 
ചന്ദന മണമുള്ള ഇളം തെന്നാലാണ് 
നീയെന്‍ കൂട്ടുകാരി ...

പെയിതോഴിഞ്ഞ മഴക്കുമപ്പുറം 
കൈകുമ്പിളില്‍ ബാക്കിയായ മഴത്തുള്ളിപോലെ 
എവിടെനിന്നോ വന്ന് എന്നില്‍-
തങ്ങിയ സൌഹൃദത്തുള്ളിയാണ് 
നീയെന്‍ കൂട്ടുകാരി 

മോണിട്ടറില്‍ തെളിയുന്ന 
ചാറ്റിങ്ങ് മെസ്സേജുകള്‍ക്കുംമപ്പുറം 
ഹൃദയത്താളില്‍ കുറിക്കപെട്ട 
വരികളാണ് നീയെന്‍ കൂട്ടുകാരി 

പ്രണയക്കടലില്‍ ദിക്കറിയാതെ 
ഒഴുകിത്തളര്‍ന്ന എന്നിലെക്കെത്തിയ 
സൗഹൃദത്തിന്റെ പച്ചത്തുരിത്താണ് 
നീയെന്‍ കൂട്ടുകാരി 

ഇരവില്‍ ദിശയറിയാന്‍ വാനിലുദിച്ച 
പ്രശോഭിത താരമാണ് നീ 

ആവില്ല മറക്കാന്‍ ജീവനുള്ള കാലം 
ആവില്ലോന്നിനും പിടിച്ചടര്ത്തീടുവാന്‍ 

ജീവനോട് ചെര്‍ക്കപ്പെട്ടാതാണ് നിന്‍ കൂട്ട് 
ഇഷ്ടമാണ് നിന്നെയും നിന്റെ സൗഹൃദവും 

2011, ജനുവരി 9, ഞായറാഴ്‌ച

യാത്ര.....

20 comments

ഞാന്‍ നടന്നുകൊണ്ടിരിക്കുകയാണ് ........

മണികൂറുകളായ്.., കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ..... നിര്‍ത്താതെയുള്ള തിരയുടെ പാട്ടുകേട്ട്......
പടിഞാറന്‍ ചക്രവാളത്തില്‍ ... കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടീരുന്നു....

ചെം ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചരുവിലൂടെ പക്ഷികള്‍ എങൊട്ടൊ പറന്നു പോയിക്കൊണ്ടിരുന്നു...

ഞാനും ഒരു യാത്രയിലാണ്...
പക്ഷെ ഒരു വെത്യാസം മാത്രം എനിക്കു ലഷ്യമില്ല ...ചേക്കേറാന്‍ കൂടുകളില്ല...... ഞാനും ഈ കടല്തീരത്തെ മണല്‍ത്തരിപൊലെ അനാധന്‍...

രാത്രികള്‍... എന്‍റെ യാത്രയെ മുടക്കിക്കൊണ്ടിരുന്നു ..........
രാത്രിയില്‍ ആകാശത്തേക്കു നൊക്കി മലര്‍ന്നു കിടക്കും..... ആത്മാക്കള്‍ നക്ഷത്രങളായീ പുനര്‍ജനിച്ച് ...എന്നെ നൊക്കി ചിരിക്കും ........മാറീ മാറീ വെരുന്ന വൃധി ക്ഷെയങള്‍ ഒരിക്കലും ഷീണിപ്പിക്കാത്ത അമ്പിളിമാമനെകാണാം.....
എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ .....
സുഖ ദുഖങളെ കുരിച്ചുള്ള പരാതിയില്ല പരിഭവമില്ല........................

എപ്പൊഴൊ ഉറക്കം തന്‍റെ ഇന്ദ്രജാലം കൊന്ണ്ടെന്നെ ഉറക്കി .....
ഞാന്‍ ഇപ്പൊല്‍ മരിച്ചു കിടക്കുകയാണ്..അതെ ഓരൊ ഉറക്കവും ഓരൊ മരണമാണ് ............... നിശബ്ദതയുടെ ആഴങളില്‍ ഇരുളിന്‍റെ കാണാക്കയങളില്‍ ഊളയിട്ട് ലക്‍ഷ്യബോധമില്ലാതെ.................
സൂര്യന്‍റെ ആദ്യ കിരണങള്‍ എന്നെ തഴുകിയുണര്‍ത്തി ......
ഞങള്‍ ഒരുമിച്ചു നട്ക്കാന്‍ തുടങി പ്രഭാതത്തില്‍ നിന്നും പ്രദൊഷത്തിലെക്കുള്ള ദൂരം...
ജ്ന്മാന്ദരങളായീ ഞങ്ങള്‍ ഇങനെയാണ് ..ഓരൊ പ്രഭാതത്തിലും ഞങള്‍ ഒത്തു ചേരുന്നു സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി പിരിയുവാന്‍........................................................

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും.......!!!!!!

25 comments


എന്തോ...............

ഞാന്‍ പരിഭ്രമിച്ചു ചുറ്റും നോക്കി.......!!

ആരൊ വിളീച്ചതുപൊലെ.....

എന്‍റെ പരിഭ്രമം കണ്ടിട്ടാവണം ഭൂമിയുടെ മാറില്‍ തല ചായിക്കാന്‍ തുടങിയ സൂര്യന്‍

ചുവന്ന തുടുത്ത മുഖവുമായി എന്നെ തുറിച്ചു നൊക്കുന്നുണ്ടായിരുന്നു.......
തുളുമ്പി ഒഴുകിയ വെള്ളം പോലെ

ആ അരുണ വര്‍ണം ആകാശത്തിന്‍റെ അതിരുകളില്‍ ചായം തേല്ക്കുന്നു ........
എന്തായിരുന്നു ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ..?

ഞാന്‍ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നും ചപ്പുകള്‍ വലിച്ചിട്ടു തിരയാന്‍ തുടങി .......!!!!!

എല്ലാം കുറേ ചീഞ്ഞ ചൊദ്യങള്‍ മാത്രം.......
എവിടെ ..?
ഞാന്‍ തിരയുന്ന ഉത്തരം..!!!!!!

എന്നെ ഞാനാക്കി മാറ്റുവാനുള്ള ......

എന്‍റെ ജീവിതത്തിനു അര്‍ഥമുണ്ടാക്കാനുള്ള ആ ഉത്തരം.....

ഇനി ഒരു പ്രാവശ്യം കൂടി ..?

വയ്യ... ഞാനും ഒരു മനുഷ്യനല്ലേ..?

എനിക്കും ജീവിക്കണ്ടെ ?

അതൊ..?

എല്ലാവരും എന്നെ പോലെ അര്‍ഥമില്ലാത്ത ചൊദ്യത്തിന്‍റെ കിട്ടാത്ത ഉത്തരവും തേടി അലയുന്നവരാനൊ..? അങനെ അല്ലെങ്കില്‍ പിന്നെ ഞാന്‍ മാത്രം എന്തുകൊണ്ട് ഇങനെ ......................................

എല്ലാവരുടെയും അവസാനം, മരണമല്ലെ കാത്തിരിക്കുന്നതു..?
ഹ ഹ ഹ ............................
പിന്നെയും കുറെ ഉത്തരമില്ലാ ചൊദ്യങള്‍ ഹ.....ഹ.....ഹ ......................
അല്ലയൊ ഉത്തരങ്ങളെ നിങ്ങളെവിടെ ....?

നിങ്ങളെ
തടഞ്ഞു വെച്ചിരിക്കുന്നതാര്..?
പ്രപഞ്ച സ്രിഷ്ടാവായ ഈശ്വരനൊ....?
ചോദ്യങളുടെ എണ്ണം കൂടുന്നതല്ലാതെ....

എനിക്ക് നിങളെ കണ്ടെത്താനകുനില്ലല്ലൊ!!!!!!!!!!!!!!!
അതോ......

നിങ്ങളായീരുന്നൊ എന്നെ വിളിച്ചത്.....
എവിടെ .........എവിടെ ..... ?

ഏക സാക്ഷിയായിരുന്ന സൂര്യന്‍....
വീണ്ടും ഞാന്‍ ഏകനായി.......
രാത്രി തന്‍റെ കറുത്ത കരിമ്പടം പതുക്കെ വലിച്ചിട്ടു തുടഞി......
കരിമ്പടത്തിന്‍റെ.... ഉള്ളീലായിട്ടുകൂടി..... എനിക്കു തണുക്കുന്നു.......

ഹ ഹ.... എങനെ തണുക്കാതിരിക്കും

കരിമ്പടം നിറയെ ഓട്ടകള്‍ ...
അതിലൂടെ അരിച്ചിറങ്ങുന്ന നുറുങ്ങുവെട്ടം
പകല്‍ സൂര്യന്‍റെ കണ്ണു വെട്ടിച്ചു നടക്കുന്ന ഉത്തരങള്‍

രാത്രിയില്‍ ഇരുട്ടിന്‍റെ മറപറ്റി ഓട്ടകളിലൂടെ...പുറത്തു ചാടുന്നു.......

അവര്‍ രെക്ഷപെട്ടിരിക്കുന്നു ...

എന്നെന്നേക്കുമായ് ബാക്കി കുറെ ഉത്തരം കിട്ടാത്ത കുറെ ചൊദ്യങള്‍ മാത്രം.......
ഹേ വിഡ്ഡീകളേ....

നിങള്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു......
നിങ്ങള്‍ അലഞ്ഞു കൊണ്ടിരിക്കും .....
ജീവനെന്തെന്നു അറിയാതെ...................
ജീവിതം ഏന്തെന്ന് അറിയാതെ...................
കലിയുഗ അശ്വത്ഥാമാക്കള്‍ ആണു നാം .........

കലിയുഗ അശ്വത്ഥാമാക്കള്‍ .....
butterfly,deep

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

എന്റെ ഓണം..

16 commentsഓമലാളോടൊത്തൊരു ബാല്യകാലം

ഓര്‍മ്മയിലെന്നും ഓണക്കാലം


തെച്ചിയും തുമ്പയും തേടിയിറങ്ങിയ-

നിന്നേക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ ഓണം


തോടിയില്‍ പാറിയ തുമ്പികളോടൊത്ത്-

ഓടി നടന്നൊരാ ഓണക്കാലം


നീയെന്‍ കാതില്‍ മൂളീയ-

പാട്ടുകളാണെന്റെ ഓണപ്പാട്ട്


അന്നു നീ കൂട്ടരോടൊത്താടിയ -

തിരുവാതിരച്ചുവടൂകള്‍ ഇന്നും കണ്ണില്‍


നിന്‍ മടിയില്‍ തലചായ്ച്ചുറങ്ങിയ

ഉത്രാട രാത്രിക്കിതെന്തു ഭംഗി


അന്നു നീ പാവാട തുമ്പില്‍ പൊതിഞ്ഞെടുത്ത-

ഉപ്പേരി തിന്നുവാനിന്നും മോഹം


തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-

പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം


ഒന്നു ചേര്‍ന്നു നാം ഇട്ടൊരാ പൂക്കളത്തിനു-

ആയിരം മഴവില്ലിന്‍ നിറമഴക്


ഒരിക്കല്‍ക്കൂടി നിന്‍ മടിയില്‍ തലചായിച്ചു-

തിരുവോണം പുലരുവാന്‍ മോഹം


നിന്‍ സാമിപ്യമാണെനികെന്നുമോണം-

എന്‍ അരികത്തണയൂ ഈ തിരുവോണനാളില്‍ആവണീമാസത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍

മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം….

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാര്‍ന്ന

ഓണാശംസകള്‍….

butterfly,deep

ഓണക്കാലം...

4 commentsപഞ്ഞക്കര്‍ക്കിടകത്തിന്‍ വ്യധകളകറ്റി
ഐശ്വര്യവുമായി ചിങ്ങം പിറന്നു..

ഓണപ്പക്ഷികള്‍ പാറിനടന്നു
ഓണത്തിന്‍ കഥ പാടി നടന്നു

നന്മയുടെ വെണ്മ വാരി വിതറി
തുമ്പപ്പൂക്കള്‍ കണ്ണു തുറന്നു

തൊടിയില്‍ വിരിഞ്ഞ പൂവുകളില്‍..
തുള്ളിപ്പറക്കുന്നു ഓണത്തുമ്പികള്‍

അത്തം പിറന്നു മുറ്റം നിറഞ്ഞു
ത്രിക്കാക്കരയപ്പനു എഴുന്നള്ളത്തു..

പൂവിളിപാടി പൂക്കളിറുക്കാന്‍-
കുട്ടികള്‍ വട്ടികളുമായി ഇറങ്ങി

തുമ്പ പിച്ചി മുക്കുറ്റി തെച്ചി-
പൂവുകള്‍ കൊണ്ട് വട്ടി നിറഞ്ഞു

നാട്ടില്‍ പുലികളിറങ്ങി പിറകെ-
അവയെ പിടിക്കാന്‍ വേട്ടക്കാരും

ഓണത്തല്ലും വള്ളം കളിയും-
ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും
ഓണത്തപ്പനു കാഴ്ചകളായി

മാവേലി മന്നനെ വരവേല്‍ക്കാനായി-
തിരുവോണം പുലര്‍നു പൂക്കള്‍ വിടര്‍ന്നു
പുത്തനണിഞ്ഞു പൂക്കളമിട്ടു

പച്ചടി കിച്ചടി അവിയലി തോരന്‍ തീയല്‍-
തൊട്ടു നാവില്‍ വെയിക്കാന്‍ അച്ചാറുകളും..

പഴം പപ്പടം ഉപ്പേരികളും
തുമ്പപ്പൂ നിറമുള്ള കുത്തരിച്ചോറും
പരിപ്പു സാമ്പാര്‍ മോരു കറിയും
പായസ രാജന്‍ അടപ്രധമനും
എല്ലാം ചേര്‍നൊരു ഓണ സദ്യയും

ഇതു മലയാളിയുടെ സ്വന്തം നന്മയുടെ ഓണം
കേരളത്തിന്‍ സ്വന്തം ദേശിയോത്സവം

കള്ളവും ചതിയും പൊള്ളത്തരവുമൊഴിഞ്ഞ-
സമത്വസുന്ദര നാടിന്റെ ഓര്‍മ്മയുടെ ഓണം..

butterfly,deep

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

പാഴ്വാക്ക് ..!!

6 commentsഇത് വാക്ക്‌ വെറുമൊരു പാഴ്വാക്ക്
ഓര്‍മ്മയുടെ ദളങ്ങള്‍ വാടിക്കൊഴിയുംമ്പോള്‍ -
രുധിരങ്ങളിലറിയാതെ ഉതിരുന്ന വാക്ക്‌

നിമിഷങ്ങള്‍ നാഴിക വിനാഴിക തോറും
മധുരം പുരട്ടിയ വിഷമുള്ള വാക്കുകള്‍

അമ്മയുടെ മുലയില്‍ നിന്നുമൂറിയ മാധുര്യം
കയ്യ്പ്പാക്കി മാറ്റിയ ചെന്നിനായകത്തിന്‍ -
രുചിയാണ് പാഴ്വാക്കുകള്‍ക്കെന്നു....!!

നീറിപ്പുകയുന്ന ചവറുകൂനയുടെ ഗന്ധം-
വമിക്കുന്ന രാഷ്ട്രിയ പകര്‍ച്ചകളുടെ-
ആയുധമീ പാഴ്വാക്കുകള്‍

അമ്മെ ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു
പാലൂട്ടി താരാട്ടി എന്നെ ഞാനാക്കിയ-
അമ്മെ.. ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു

വൃദ്ധ സദനത്തിന്‍ ജനലഴികളില്‍
തട്ടിച്ചിതറുന്ന കണ്ണുനിരിനും
ചെന്നി നായകത്തിന്‍ കയ്പ്പോ..?

തെരുവിന്റെ ഇരുളുകളില്‍, കവറുകളില്‍-
പോതിഞ്ഞെറിയുന്ന പൊക്കിള്‍ കോടികളില്‍-
നിന്നുമൂറുന്ന ചോരക്കും നിറം കറുപ്പോ ..?

അതിനുമുന്ടാം കഥകള്‍ അനവധി ..
ശയ്യയില്‍ കാതില്‍ മൊഴിഞ്ഞ -
മാധുര്യമേറിയ പാഴ്വാക്കിന്‍ കഥകള്‍

വാക്കുകള്‍ ഹൃദയങ്ങളില്‍ നിന്നുമാകാതെ വരുമ്പോള്‍
പൂവിന് സുഗന്ധം നഷ്ടമാകുന്നത് പോലെ ..

വാക്കുകള്‍ പാഴ്വാക്കുകള്‍
ഇരുളില്‍ മുഴങ്ങുന്ന വെറും ശബ്ദങ്ങള്‍ ...
ഇടിമുഴക്കങ്ങളായി ശൂന്യതയില്‍
ലയിക്കുന്ന വെറും ശബ്ദങ്ങള്‍ ...

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

നിനക്കായ്‌ എന്റെ പ്രണയം

12 comments


പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും എന്റെ പ്രണയദിന ആശംസകള്‍


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവിലുപോലെ

പുല്‍നാമ്പുകളില്‍ ഊറികൂടുന്ന -
പുലര്മാഞ്ഞു തുള്ളിപോലെ

പനിനീര്‍ ദളങ്ങളില്‍ , അടരാതെ-
തങ്ങുന്ന മഴതുള്ളിപോലെ

ഏകാന്തതയില്‍ എവിടെനിന്നോ -
ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ

എവിടെനിന്നോ എത്തി തഴുകി പിന്നെ-
എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ വന്നപോലെ
ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചെര്‍ന്ന്‍ വന്നപോലെ

നിലാവോളിച്ച രാവില്‍ താരകളെല്ലാം -
മണ്ണിലേക്ക് ഇറങ്ങിയത് പോലെ

പല ജന്മങ്ങളായ് ഞാന്‍ കരുതിയ -
സ്നേഹമത്രയും നിനക്കായ്‌ ഏകുന്നു ഞാന്‍

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനിര്തുള്ളിയില്‍
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്ക്‌ അടുപ്പിച്ചു

എന്റെ ജീവിത സമസ്യയുടെ -
പൂരകമാവാന്‍ നിന്നെ ക്ഷണിക്കുന്നു

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
വന്നുമൂടുന്ന കോടമഞ്ഞില്‍ കയ്കള്‍ കോര്‍ത്ത്‌
പുലരും വരെ നമുക്ക്‌ നടക്കാം

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്ന പുഷ്പം
ആ പ്രണയ നിമിഷത്തില്‍ -
നിനക്കായ്‌ ഏകും ഞാന്‍

2010, ജനുവരി 8, വെള്ളിയാഴ്‌ച

I will be with you

5 comments


I will always be there
at any time
everywhere
to love you..
to hug you..
to wipe out your tears...

I will be with you
wherever you go..
on the hight of white cloud
in the deep of blue sea

I will be with you
in unexpected ways
to guide you
to watch you
throw all your days

for you are in my heart
and you are in my mind
and i am with you, now
and for all time...

2010, ജനുവരി 2, ശനിയാഴ്‌ച

ഞാനും എന്റെ പ്രണയവും....

6 comments

എല്ലാവര്‍ക്കും എന്റെ ഹൃദയം നിരഞ്ഞ പുതുവത്സരാശംസകള്‍

2010 ലെ എന്റെ ആദ്യ പോസ്റ്റാണിത്..

നിങ്ങളുടെ സ്നേഹവും സൌഹൃദവും ഇനിയും പ്രതീക്ഷിക്കുന്നു..


നീ അറിയുന്നുവൊ....

നീയാണ്‍ ഞാന്‍ എന്നതു,

നിന്നിലാണ് ഞാന്‍ എന്നതു..

ഞാനെന്നും നിനക്കയി പാടിയിരുന്നത്..


എന്നു നീയെന്നെ വേദനയുടെ -

ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞുവോ..!!

എന്നു നീ നിന്‍ ഓര്‍മ്മയില്‍നിന്നു-

മെന്‍ വേരുകള്‍ അടര്‍ത്തി മാറ്റിയോ...

അന്ന് എന്റെ മരണമായിരുന്നു...


എങ്കിലും എന്റെ ആത്മാവ് -

നിന്നിലലിയുകയായിരുന്നു!!

ഞാനതിലൂടെ സന്തോഷിക്കുന്നു...!!

നിരര്‍ധമായിരുന്ന എന്റെ സ്വപ്നങള്‍ക്ക്-

അര്‍ധമുണ്ടാവുകയായിരുന്നു....


ഒരിക്കല് നീയെന്നെ ഓര്‍ക്കും....

ഞാന്‍ പാടിയ പാട്ടുകള്‍ നിന്റെ കാതിലെത്തും..

ശബ്ദ വീചികള്‍ തേടി നീ അലയും..

നിന്‍ കണ്ണുകള്‍ എനിക്കായി പരതും....


എനിക്കു നിന്നൊട് പ്രണയമാണ്...

നിന്നെ എന്നന്നേക്കുമായി മറക്കുക എന്നതു,

ഞാനില്ലാതാവുക എന്നതാണ്...


എന്റെ ശരീരം എനിക്കു നഷ്ടമായിരിക്കുന്നു

എങ്കിലും എന്റെ ആത്മാവും പ്രണയവും-

നിനക്കായി എന്നുമുണ്ടാകും മരണമില്ലാതെ,,


ഇനി നിനക്കു പോകാം....

നിനക്കായി സിംഹസനങ്ങള്‍ കാത്തിരിക്കുന്നു

ഞാനെന്നും നിനക്കായി കാത്തിരിക്കും..

എന്റെ പ്രണയവുമായി......

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template