Saturday, 21 August 2010

എന്റെ ഓണം..











മലാളോടൊത്തൊരു ബാല്യകാലം
ഓര്‍മ്മയിലെന്നും ഓണക്കാലം

തെച്ചിയും തുമ്പയും തേടിയിറങ്ങിയ-
നിന്നേക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ ഓണം

തോടിയില്‍ പാറിയ തുമ്പികളോടൊത്ത്-
ഓടി നടന്നൊരാ ഓണക്കാലം

നീയെന്‍ കാതില്‍ മൂളീയ-
പാട്ടുകളാണെന്റെ ഓണപ്പാട്ട്

അന്നു നീ കൂട്ടരോടൊത്താടിയ -
തിരുവാതിരച്ചുവടൂകള്‍ ഇന്നും കണ്ണില്‍

നിന്‍ മടിയില്‍ തലചായ്ച്ചുറങ്ങിയ
ഉത്രാട രാത്രിക്കിതെന്തു ഭംഗി

അന്നു നീ പാവാട തുമ്പില്‍ പൊതിഞ്ഞെടുത്ത-
ഉപ്പേരി തിന്നുവാനിന്നും മോഹം

തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-
പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം

ഒന്നു ചേര്‍ന്നു നാം ഇട്ടൊരാ പൂക്കളത്തിനു-
ആയിരം മഴവില്ലിന്‍ നിറമഴക്

ഒരിക്കല്‍ക്കൂടി നിന്‍ മടിയില്‍ തലചായിച്ചു-
തിരുവോണം പുലരുവാന്‍ മോഹം

നിന്‍ സാമിപ്യമാണെനികെന്നുമോണം-
എന്‍ അരികത്തണയൂ ഈ തിരുവോണനാളില്‍



ആവണീമാസത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം….
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാര്‍ന്ന
ഓണാശംസകള്‍….
butterfly,deep

10 comments:

  1. :) എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :) :) :)

    ReplyDelete
  2. dear deep,
    HAPPY ONAM!this is one of the lovely posts you've written so far!the lines are so romantic n touching!deep,you're lucky to have such wonderful memories to hold close to your heart.they inspire you n make your life beautiful.
    by the way,who is your sweetheart in the photo?the girl in pattu pavadan blouse or the one in skirt n t shirt or the girl in mohiniyattam dress?you can be frank with your sissy,yaar.:)
    confused?shall i help you?:)
    have a wonderful day ahead.........
    sasneham,
    chechie

    ReplyDelete
  3. ദീപു ,
    വളരെ മനോഹരമായ ഓണക്കാല സ്മരണകള്‍ , ‍അതനുഭവിയ്കാത്ത ഒരാള്‍ക്ക് അസൂയ ഉണ്ടാക്കും വിധം മനോഹരമായി ആ നിമിഷങ്ങള്‍ വായനക്കാരന്റെ മനസ്സിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു ,ലോകത്തെവിടെ ആയാലും ഈ ഓര്‍മകളാല്‍ ദീപുവിന്റെ ഓണം എന്നും മധുരമുള്ളതയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ..

    ReplyDelete
  4. മനോഹരം!

    തിരുവോണാശംസകൾ!

    എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
    http://www.jayandamodaran.blogspot.com/

    ReplyDelete
  5. ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

    ReplyDelete
  6. >>തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-
    പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം<<


    നല്ല ഭംഗിയുണ്ട്....ഓണാശംസകള്‍....

    കൊച്ചുരവി

    ReplyDelete
  7. hai nice blog!!!
    am new to dis..and am also from d great thatta.
    i just want to knw how you creat dis template.?
    plz help me also to create a template like dis.
    my mail id besyam@gmail.com

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected