
ഇത് വാക്ക് വെറുമൊരു പാഴ്വാക്ക്ഓര്‍മ്മയുടെ ദളങ്ങള്‍ വാടിക്കൊഴിയുംമ്പോള്‍ -രുധിരങ്ങളിലറിയാതെ ഉതിരുന്ന വാക്ക്
നിമിഷങ്ങള്‍ നാഴിക വിനാഴിക തോറുംമധുരം പുരട്ടിയ വിഷമുള്ള വാക്കുകള്‍
അമ്മയുടെ മുലയില്‍ നിന്നുമൂറിയ മാധുര്യംകയ്യ്പ്പാക്കി മാറ്റിയ ചെന്നിനായകത്തിന്‍ -രുചിയാണ് പാഴ്വാക്കുകള്‍ക്കെന്നു....!!
നീറിപ്പുകയുന്ന ചവറുകൂനയുടെ ഗന്ധം-വമിക്കുന്ന രാഷ്ട്രിയ പകര്‍ച്ചകളുടെ-ആയുധമീ പാഴ്വാക്കുകള്‍
അമ്മെ ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നുപാലൂട്ടി താരാട്ടി എന്നെ ഞാനാക്കിയ-അമ്മെ.. ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു
വൃദ്ധ സദനത്തിന്‍ ജനലഴികളില്‍തട്ടിച്ചിതറുന്ന കണ്ണുനിരിനുംചെന്നി നായകത്തിന്‍ കയ്പ്പോ..?
തെരുവിന്റെ ഇരുളുകളില്‍, കവറുകളില്‍-പോതിഞ്ഞെറിയുന്ന പൊക്കിള്‍ കോടികളില്‍-നിന്നുമൂറുന്ന ചോരക്കും നിറം കറുപ്പോ ..?
അതിനുമുന്ടാം കഥകള്‍ അനവധി ..ശയ്യയില്‍ കാതില്‍ മൊഴിഞ്ഞ -മാധുര്യമേറിയ പാഴ്വാക്കിന്‍ കഥകള്‍
വാക്കുകള്‍ ഹൃദയങ്ങളില്‍ നിന്നുമാകാതെ വരുമ്പോള്‍പൂവിന് സുഗന്ധം നഷ്ടമാകുന്നത് പോലെ ..
വാക്കുകള്‍ പാഴ്വാക്കുകള്‍ഇരുളില്‍ മുഴങ്ങുന്ന വെറും ശബ്ദങ്ങള്‍ ...ഇടിമുഴക്കങ്ങളായി ശൂന്യതയില്‍ലയിക്കുന്ന വെറും ശബ്ദങ്ങള്‍ ...
നല്ല വരികള്‍...
ReplyDeleteവാക്കുകള്‍ പാഴ്വാക്കുകള്‍
ReplyDeleteഇരുളില്‍ മുഴങ്ങുന്ന വെറും ശബ്ദങ്ങള്‍ ...
ഇടിമുഴക്കങ്ങളായി ശൂന്യതയില്‍
ലയിക്കുന്ന വെറും ശബ്ദങ്ങള്‍
ഹായി നിയ & ജിഷാദ് ....
ReplyDeleteഇവിടെ വന്ന്‍ വായിച്ചതിനും അഭിപ്രായത്തിനും രണ്ടു പേര്‍ക്കും നന്ദി
സ്നേഹപൂര്‍വ്വം...
ദീപ്
കൊള്ളാം ദീപ്
ReplyDeleteആശംസകള്‍..
ആശംസകള്‍....
ReplyDelete