
ചിതറിവീണ കുന്നിക്കുരുക്കള്‍ പോലെ-
ഓര്‍മ്മകളിലെവിടെയോ.. ബാല്യവും.
മഴ പെയിതൊഴിഞ്ഞ സന്ധ്യയില്‍-
തെങ്ങോലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന-
മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും
കൂട്ടര്‍ക്കൊപ്പം മാമ്പഴം പറക്കാനോടിയതും
മാമ്പഴക്കറ ഉടുപ്പില്‍ പുരണ്ട്-
പിന്നെ അമ്മയുടെ മുന്‍പില്‍ തലകുനിച്ചു നിന്നതും
അമ്മ ഈര്‍ക്കില്‍ കൊണ്ട് എന്റെ-
തുടയില്‍ ചുവന്ന പാടുകള്‍ തീര്‍ത്തതും
അവള്‍ അയല്‍ക്കാരി എന്‍ കളിക്കൂട്ടുകാരി
നോക്കിനിന്നതിനാല്‍ കരയാതെ നിന്നതും
അവളുടെ കണ്ണുകള്‍ നിറഞ്ഞതും പിന്നെ-
പാതി കടിച്ച തേന്‍പഴം കളഞ്ഞിട്ടൊടിയതും
രാത്രികളില്‍ താഴെ വയലുകളില്‍-
തവളകള്‍ രാഗലയം തീര്‍ക്കുന്നതു കേട്ടു പെടിച്ച്-
മാമന്റെ നെഞ്ചിലോട്ടിക്കിടന്നു ഉറങ്ങിയതും
പിന്നെപ്പുലര്‍ച്ചെ പറയാതെ പതിവുമ്മതരാതെ-
മാമന്‍ കോളേജില്‍ പോയപ്പോള്‍ പിണങ്ങിയിരുന്നതും
പിന്നെ നീ അക്ഷരം പടിക്കെന്നോതി അപ്പൂപ്പന്‍-
അയലത്തെ ആശാന്റെ അടുത്ത് എന്നെ കൊണ്ടാക്കിയതും
രാവിലെ തേന്‍ തേടിനടക്കുന്ന തുമ്പിയെ-
പ്പിടിക്കാന്‍ പറ്റാതെ കണ്ണുനിറഞ്ഞതും
ആശാന്‍ കൈ പിടിച്ചു മണലില്‍ വരച്ച-
അക്ഷരവഴിയില്‍ ഉറുമ്പിനെ പിടിച്ചിട്ട്-
അവയെ അക്ഷരം പടിപ്പിച്ചതും
പിന്നെ കയ്യിലെ മസ്സിലിന്റെ കരുത്തില്‍ -
അയലത്തെ ചേട്ടനെ ഗുസ്തിക്കയി വിളിച്ച്തും
മലര്‍ത്തിയടിച്ചിട്ടു കയ്ക്കരുത്തോര്‍ത്ത് തുള്ളിച്ചാടിയതും
പിന്നെയൊരുനാള്‍ കുഞ്ഞമ്മ എന്‍ കൈ പിടിച്ച്-
പള്ളിക്കുടത്തില്‍ കോണ്ടുചെന്നു വിട്ടതും
കുഞ്ഞമ്മ തിരിഞ്ഞു നടന്നപ്പോള്‍ -
ക്ലാസ് മുറിയില്‍ നിന്നു പൊട്ടിക്കരഞ്ഞതും
മുമ്പേ കരഞ്ഞു കണ്ണുകലങ്ങിയവര്‍-
എന്നെ നോക്കി കളീയാക്കിച്ചിരിച്ചതും
ടീച്ചര്‍ എന്നെ നീണ്ട മുടിയുള്ള-
വട്ടക്കണ്ണു കാരിയുടെ അടുത്തു കൊണ്ടിരുത്തിയതും
സ്കൂള്‍ മുറ്റത്തു പോഴിഞ്ഞ നെല്ലിക്ക പറക്കാന്‍-
ടീച്ചര്‍ കാണാതെ ജനലു വഴി ചാടിയതും
പിന്നെ സ്കൂള്‍ വിട്ടു വെരുമ്പോള്‍ കൂട്ടരൊത്ത്-
തോട്ടിലിറങ്ങി പരല്‍മീന്‍ പിടിച്ചതും
അങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കാന്‍-
ഓര്‍മ്മകള്‍ ഒരുപാടു..
ഒഴുകി ഒടുവില്‍ കടലില്‍ ചേര്‍ന്ന നദിപോലെ-
തിരികെക്കിട്ടില്ലാ ബാല്യമൊരിക്കലും..
ഇതാണെന്റെ വേദനയും....