Tuesday, 24 November 2009

ഞാന്‍ കണ്ട സ്വപ്നം - 1













അര്‍ഥമറിയാത്ത സ്വപ്നം....

നിദ്രയുടെ ഏതോയാമത്തില്‍ പലപ്പോഴായി കൂട്ടുവന്ന സ്വപ്നങ്ങളീല്‍.....
ഉണര്‍ന്നപ്പോള്‍ ഓര്‍മ്മയില്‍ തങ്ങി നിന്ന ചിലതു.........
ഈ സ്വപ്നം ഞാന്‍ എന്നു കണ്ടു എന്നു ഓര്‍ക്കുന്നില്ല....എങ്കിലും കുറേ നാളായി


First scene:
എനിക്കു പരിചയമുള്ള ഒരു വഴിയുലൂടെ നടക്കുന്നു......
മൂന്ന് റോടുകള്‍ ചേരുന്ന ഒരു ജംഗ്ഷനില്‍ ഞാനെത്തി....
അപ്പൊള്‍ അതില്‍ ഒരു റോഡിലൂടെ ഗര്‍ഭിനിയായ ഒരു സ്ത്രീ നടന്നു വെരുന്നു...
പെട്ടന്ന് വേദന എടുത്തിട്ടാകണം....
അവര്‍ റോഡിന്‍ സൈഡിലിരുന്നു..
എന്നിട്ട് കുഞ്ഞിനെ കയ്യ് കൊണ്ടെടുത്ത്..
പുല്ലിനകത്തേക്ക് ഇട്ടു... അപ്പോഴേക്കും കുറെ ആള്‍ക്കാര്‍ ഓടിവന്നു....
അതിലൊരു പ്രായമായ സ്ത്രീ കുഞ്ഞിനെ ഒരു തുണിയില്‍ പൊതിഞ്ഞെടുത്തു....
അപ്പോള്‍ അതു കരച്ചില്‍ നിര്‍ത്തി , പ്രസവിച്ച സ്ത്രീ എഴുന്നേറ്റ് പോയെന്നു തോനുന്നു... ശെരിക്കു ഓര്‍മ്മ കിട്ടുന്നില്ല....

Second scene:
ഞാന്‍ അതേവഴിയിലൂടെ പിന്നെയും നടന്നു വെരുന്നു ഇപ്പോള്‍...
ആദ്യം ആ സ്ത്രീ കിടന്നതിന്റെ എതിര്‍ വശത്തായി ഒരു സിംഹം കിടക്കുന്നു....
അപ്പോള്‍ ഒരാല്‍ ഒരു ഡബിള്‍ ബാരല്‍ തോക്കുമായി വന്നു സിംഹത്തെ വെടി വെച്ചു....
അതിന്റെ കാലിലെവിടെയോ ആണു അതു കൊണ്ടതു.....
അതു അപ്പൊഴും അനങ്ങിയില്ല ... ഞാന്‍ കരുതി അതു ചത്തെന്നു..
ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍..
സിംഹത്തിന്റെ പിറകിലായി ഒരു അനക്കം..
നോക്കിയപ്പോള്‍ ഒരു സിംഹക്കുട്ടി....
അപ്പോള്‍ വെലിയ സിംഹം പതുക്കെ എഴുന്നേറ്റു...
വെടികൊണ്ട കാല്‍ അനക്കുന്നില്ല...
അതെന്നെ ഒന്നു നോക്കി.... അതിന്റെ കണ്ണില്‍ വേദനയാണോ ദേഷ്യമാണോ എന്നു അറിയില്ല......
അതു പതുക്കെ മതിലിന്റെ ഇടിഞ്ഞു കിടന്ന ഭാഗത്തു കൂടി... മുകളില്‍ റബ്ബര്‍ തോട്ടത്തിലേക്കു കയറിക്കിടന്നു , കൂടെ കുഞ്ഞും....
ഞാന്‍ കുറച്ചുനേരം കൂടു അതു നോക്കിനിന്നു....
പിന്നെ പതുക്കെ പതുക്കെ അതും മാഞ്ഞുപോയി......

അടുത്തതു ഞാന്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന.....
പ്രണയം തുളുമ്പുന്ന ഒരു സ്വപ്നമാണ്.... :)
അതു അടുത്ത പോസ്റ്റില്‍......
പിന്നെ നിങ്ങളുടെ അഭിപ്രായം, എനിക്കു ആവശ്യമുണ്ട് കേട്ടോ.......
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected