-->
എല്ലാവര്‍ക്കും എന്റെ ഹൃദയം നിരഞ്ഞ പുതുവത്സരാശംസകള്‍…
2010 ലെ എന്റെ ആദ്യ പോസ്റ്റാണിത്…..
നിങ്ങളുടെ സ്നേഹവും സൌഹൃദവും ഇനിയും പ്രതീക്ഷിക്കുന്നു..
നീ അറിയുന്നുവൊ....
-->
നീയാണ്‍ ഞാന്‍ എന്നതു,
-->
നിന്നിലാണ് ഞാന്‍ എന്നതു..
ഞാനെന്നും നിനക്കയി പാടിയിരുന്നത്..
എന്നു നീയെന്നെ വേദനയുടെ -
ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞുവോ..!!
എന്നു നീ നിന്‍ ഓര്‍മ്മയില്‍നിന്നു-
മെന്‍ വേരുകള്‍ അടര്‍ത്തി മാറ്റിയോ...
അന്ന് എന്റെ മരണമായിരുന്നു...
എങ്കിലും എന്റെ ആത്മാവ് -
നിന്നിലലിയുകയായിരുന്നു!!
ഞാനതിലൂടെ സന്തോഷിക്കുന്നു...!!
നിരര്‍ധമായിരുന്ന എന്റെ സ്വപ്നങള്‍ക്ക്-
അര്‍ധമുണ്ടാവുകയായിരുന്നു....
ഒരിക്കല് നീയെന്നെ ഓര്‍ക്കും....
ഞാന്‍ പാടിയ പാട്ടുകള്‍ നിന്റെ കാതിലെത്തും..
ശബ്ദ വീചികള്‍ തേടി നീ അലയും..
നിന്‍ കണ്ണുകള്‍ എനിക്കായി പരതും....
എനിക്കു നിന്നൊട് പ്രണയമാണ്...
നിന്നെ എന്നന്നേക്കുമായി മറക്കുക എന്നതു,
ഞാനില്ലാതാവുക എന്നതാണ്...
എന്റെ ശരീരം എനിക്കു നഷ്ടമായിരിക്കുന്നു
എങ്കിലും എന്റെ ആത്മാവും പ്രണയവും-
നിനക്കായി എന്നുമുണ്ടാകും മരണമില്ലാതെ,,
ഇനി നിനക്കു പോകാം....
നിനക്കായി സിംഹസനങ്ങള്‍ കാത്തിരിക്കുന്നു
ഞാനെന്നും നിനക്കായി കാത്തിരിക്കും..
എന്റെ പ്രണയവുമായി......