Wednesday, 5 October 2011

മോഹം



മോഹങ്ങള്‍ എനിക്ക് ദുഃഖമാണ്  ഭയമാണ് ,
കുസൃതിയായ  ശലഭത്തെ പോലെ
വര്‍ണ്ണം വിതറി പറന്നടുക്കും

എനിക്ക് ചുറ്റും നറനിലാവ്  പരത്തും
മാറോട് ചേര്‍ക്കാന്‍ കൈ നീട്ടി അണയുമ്പോള്‍ -
കുസൃതി നീ ചെറു ചിരിയുമായി അകലുവതെന്തേ ..!!

എനികുമുണ്ടൊരു ഹൃദയം, ചെറു ചൂടുള്ള –
മിടിക്കുന്ന ചെറു ഹൃദയം
എന്നും കണ്ണിരിന്‍ ഉപ്പാണ് എന്‍ -
ഹൃദയ രക്തത്തിന്

മോഹമൊരു അപ്പൂപ്പന്‍ താടി പോലെ
തട്ടി തടഞ്ഞു .. പോങ്ങിപ്പറന്നു ..
ഒടുവിലൊരു ചെറു തെന്നലില്‍ ..
അകലേയ്ക്കെവിടെയോ .....?

അപ്പോഴൊക്കെയും നീ അറിയിന്നുവോ ..?
നിന്നെ മോഹിച്ച ഒരു ചെറു –
ഹൃത്തിന്‍  വിങ്ങല്‍
കണ്ണിലെ നനവ്‌ ...

എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം

സാരമില്ല .. അതെന്റെ കരളിലെ മുറിവി –
ലൂറുന്ന രുധിരത്തില്‍  അലിഞ്ഞു കൊള്ളും

എന് കണ്ണുകളിലെ രക്തശ്ച്ചവി മാഞ്ഞിരിക്കുന്നു
ചുണ്ടുകള്‍ വിണ്ടു കീറുന്നു
രക്തം വറ്റിയ കവിളുകളോട്ടി വിളറിടുന്നു
ഇടറുന്ന കാലുകള്‍ക്കവസാനം –
ചോനനുറുമ്പുകള്‍  വരി നിരയുന്നു ..

അപ്പൊഴും മോഹം വേട്ടയാടിയ
ഈ കൊച്ചു ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും ....

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected