Tuesday, 14 February 2023

നിനക്കായി എൻ പ്രണയം...

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും എൻ്റെ പ്രണയദിന ആശംസകള്‍


നിനക്കായി എൻ പ്രണയം


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവില്ലുപോലെ..

പുല്‍നാമ്പുകളില്‍ ഊറിയൂറയുന്ന -
പുലർമഞ്ഞു തുള്ളിപോലെ..

പനിനീര്‍ ദളങ്ങളില്‍ അടരാൻ -
വെമ്പുന്ന മഴതുള്ളിപോലെ.....

ഏകാന്തതയില്‍ അകലെ  -
അലിയുന്ന പാട്ടിന്‍ ശകലം പോലെ....

എവിടെനിന്നോ എത്തി തഴുകി ഒഴുകി-
എങ്ങോ മറയുന്ന കാറ്റിൻ കുളിരുപോലെ...

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ!

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ -
പൂത്തുലഞ്ഞപോലെ ..

ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചേർന്നലിഞ്ഞ പോലെ..

നിലാവോളിച്ച രാവില്‍ താരകൾ -
ഒന്നായി വിണ്ണിൽ തെളിഞ്ഞപോലെ ...

പല ജന്മങ്ങളായ് ഞാന്‍ കരുതിയൊരെൻ  -
പ്രെണയമത്രെയും നിനക്കായ്‌ ഏകുന്നു...

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനീർതുള്ളിയിൽ 
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്കടിപ്പിച്ചു..

ഒരു വർഷമായി എന്നിൽ-
പെയ്യ്തൊഴിയുവാൻ നിന്നെയും കാത്ത് 

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
കോടമഞ്ഞില്‍ കൈകൾ കോര്‍ത്ത്‌ നടക്കാം 

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്നൊരാ പൂക്കൾ 
ഒക്കെയും നിനക്കായ്‌ ഏകും ഞാന്‍.

deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected