Saturday, 17 October 2009

അപരിചിതത്വം (ചെറുകഥ)










ണ്ടിട്ടും ചിരികാത്ത സുഹൃത്തിന്റെ മുഖത്തുനോക്കി ഞാന്‍ കുശലം ചൊദിച്ചു..
എത്രനാ‍ളായെടാ നിന്നെ കണ്ടിട്ട് !! ?........
അപരിചിതനെപ്പോലെ അവന്തുറിച്ചുനോക്കി.
എന്താടാ നീ ഇങ്ങനെ തുറിച്ചുനോക്കുന്നേ!!......? എന്നെ മനസ്സിലായില്ലെ !!?..
ഇതെന്തു കോലമാടാ!!!..... നിനക്കെന്തുപറ്റി......?”
അവന്റെ കുഴിഞ്ഞകണ്ണുകള് ചത്തമീനിന്റെ കണ്ണുപോലെ നിര്‍ജ്ജീവമായിരുന്നു
അവന് മെലിഞ്ഞുതുടങ്ങി ഞരമ്പുകള് എഴുന്നുനില്‍ക്കുന്ന കൈകൊണ്ട് എന്റെ കരം കവര്‍ന്നു. “അങ്ങനെ മറക്കാന്പറ്റുമോടാ.. എനിക്കു നിന്നെ.”
എങ്കില്‍ നടക്ക് നമുക്ക് ഓരൊ ചൂടുചായകുടിച്ചുകോണ്ട് സംസാരിക്കാം
അപ്പൊള്‍ഃ മുഖത്തു വരച്ചുവെച്ച പുഞ്ചിരിയുമായി ഒരു സ്ത്രീ അടുത്തുവന്നു..!
അവന് എനിക്കു പരിചയപ്പെടുത്തിഇതു സ്മിത എന്റെ പ്രീയപത്നി
ഞാന് സ്വയം പരിചയപ്പെടുത്തിഎന്റെ പേരു ദീപു.. ഞാനും ശ്യാമും കോളേജില് ഒന്നിച്ചായിരുന്നു...പിന്നെ ഇന്നാണു കാണുന്നതു...
ടാ നിന്റെ കഥകളൊക്കെപറ.... എന്നായിരുന്നു കല്യാണം വല്ല ലയിനും ആയിരുന്നോ..” സ്മിത കേള്‍ക്കാതെ ഞാനവനോടു ചോദിച്ചു...
ഹേയി.. അല്ലെടാ...ഇപ്പോള് ഒരുമാസമേ ആകുന്നുള്ളു..കല്യാണം കഴിഞ്ഞിട്ടു..
കഴിഞ്ഞ ഡിസംബറ് 2 ന് കാരുണ്യം.. എന്ന AIDS രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ Trivandrum campaign ല്‍വെച്ചാണു ഞങ്ങള് പരിചയപ്പെടുന്നതു..
അഹാ. !! നിനക്കെന്നു തുടങ്ങി സാമൂഹികസേവനം..!!” ഞാന് അല്പം ആശ്ചര്യത്തൊടെതന്നെ ചോദിച്ചു..
കടല്‍ത്തീരത്ത് ചായ വില്‍ക്കുന്ന പയനെ ഞാന്‍ കയ്യാട്ടി വിളിച്ചു.. “ചൂടോടെ മൂന്ന് ചായതന്നെ..”
“ടാ ഞങ്ങള്‍ക്കുരണ്ടുപേറ്ക്കും മധുരം വേണ്ടകേട്ടോ..”
“അഹാ രണ്ടു പേര്‍ക്കും പഞ്ചാരയടി കൂടുതലാണല്ലേ?”
“നിന്റെയീ കളിയാക്കുന്ന സ്വഭാവത്തിനു ഒരു മാറ്റവും വന്നിട്ടില്ലാ അല്ലെ?” അവന്‍ ചിരിച്ചു കോണ്ടു ചോദിച്ചു.
“നമുക്കൊക്കെ അങ്ങനെ മാറാന്‍ കഴിയുമോടാ..”
നീ വിഷയം മാറ്റാതെ കാര്യം പറ……
ചായയുടെ പൈസയും വാങ്ങി ചായ ചായ നല്ല ചൂടുചായ എന്നുറക്കെ പറഞ്ഞുകൊണ്ട് പയ്യന്‍ നടന്നു പോയി..
ചായ ഊതിക്കുടിച്ചുകൊണ്ട് അവന് പറഞ്ഞുതുടങ്ങി “അന്ന് കോളേജില്‍നിന്നും ഇറങ്ങിയ ശേഷം ബാംഗ്ലൂരിലെ ഒരു വെലിയ ഐറ്റി കംമ്പനിയില് എനിക്കൊരു ജോലികിട്ടി...അതൊരു ആഘോഷത്തിന്റെ കാലമായിരുന്നു.. ജീവിതം കൈവിട്ടതും അവിടെ വെച്ചാണു
ആവശ്യത്തിനു കാശും..പിന്നെ മതിമറക്കാന് ആ മഹാനഗരത്തിന്റെ സൌന്ദര്യവും ... ലഹരിയുടെ ആഴങ്ങള് തേടിയുള്ള യാത്രയും.. രാത്രിയെ പകലാക്കുന്ന പബ്ബുകളും.. പെണ്ണുങ്ങളുടെ ചൂടും ചൂരും..
അങ്ങനെ ജീവിതത്തിനെയും ദൈവത്തിനെയും തന്നെ മറന്ന ദിവസങ്ങള്... മാസങ്ങള് ..വര്‍ഷങ്ങള്...”
എനിക്കു വിശ്വസിക്കാന് കഴിഞ്ഞില്ല . ഞാന് സ്മിതയെ നോക്കി .. അവള് കടലില് ആ‍ടിയുലയുന്ന വള്ളങ്ങളും.... അണയാന് വെമ്പുന്ന സൂര്യന്റെയും സൌന്തര്യം നോക്കി നടക്കുന്നു....
അവന് തുടര്‍ന്നു.... “അങ്ങനെ ഇരിക്കുമ്പോള് 8 മാസം മുന്‍പെ...എനിക്കു വിട്ടുമാറാത്ത പനിയും ചുമയും വന്നു... ചികിത്സക്കു പോയിടത്തെ ഡോക്ടറുടെ നിര്‍ബന്ധം കൊണ്ട് ഞാന് എലിസാ ടെസ്റ്റിനു തയാറായി...
അതിന്റെ റിസല്‍ട് വന്നപ്പോള് ഞാന് ശെരിക്കും ഞെട്ടി.... റിസള്‍ട്ട് പോസിറ്റീവ്.....
പിന്നുള്ള തുടര് പരിശോധനയില് എല്ലാം സ്തിതീകരിക്കപ്പെട്ടു..
അന്നു ഞാന് തകര്‍ന്നു പോയി മുന്നില് മൊത്തം ഇരുട്ടുപോലെ.. അപ്പൊഴാണു ചെറിയ ഒരു വെളിച്ചമായി കാ‍രുണ്യം എന്ന സംഘടനയെ കുറിച്ചു കേട്ടതു.. എന്നെപ്പോലെ മറ്റുള്ളവര് ഈ വിപത്തിനു ഇരയാവാതിരിക്കാന് .. എന്റെ ബാക്കിയുള്ള ജീവിതം AIDS നു എതിരെ പ്രവര്‍ത്തിക്കാന് തീരുമാനിച്ചു ..
അവിടെ വെച്ചാണു സ്മിതയെ പരിചയപ്പെടുന്നത്...
പിന്നെ.. എന്നേപ്പോലെയല്ലകേട്ടോ ഇവളുടെ കാര്യം.. ഇവളുടെതല്ലാത്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുകയാണിവള്..
അപകടമുണ്ടായി സ്വകാര്യ ആശുപത്രിയില് പ്രവേശിക്കപ്പെട്ട ഇവള്‍ക്കു..പെട്ടന്നു ബ്ലെഡ്ഡിന്റെ ആവശ്യം ഉണ്ടായി അങ്ങനെ പലരില് നിന്നും എടുത്ത ബ്ലെഡ്ഡ് ഇവള്‍ക്കായി ഉപയോഗിച്ചു ...പിന്നെയും മാസങ്ങള് കഴിഞ്ഞാണു അറിയുന്നതു ഇവള്‍ക്കും.........
പിന്നെ കാരുണ്യയില് വെച്ചു പരിചയപ്പെട്ടു ..
ഒരേതോണിയില് സഞ്ചരിക്കാന് തീരുമാനിച്ചു..
അങ്ങനെ കഴിഞ്ഞ മാസം വിവാഹിതരായി... “
അവന് ചിരിച്ചു കൊണ്ട് അവളുടെ കരം കവര്‍ന്നു....
ഞങ്ങള് ജീവിച്ചു കാണിക്കുമെടാ.... ഈ സമൂഹത്തില് ഞങ്ങള് ജീവിക്കും നിങ്ങളില് ഒരാളായി...”
അവന്റെ കണ്ണില് ഒരു തിളക്കം ഞാന് കണ്ടു....
അകലെ ചക്രവാളത്തില് സൂര്യന് കടലിലേക്കു തഴാന് തുടങ്ങി...
ദൈവമെ ഇവര്‍ക്കു ശക്തി നല്‍കേണമേ...... എന്റെ മനസ്സു മന്ത്രിച്ചുകൊണ്ടിരുന്നു..
ഞാന് നോക്കി നില്‍ക്കേ.. വീശിയടിക്കുന്ന കാറ്റിനെതിരെ അവളുടെ കയും പിടിച്ചു അവന് നടന്നു.. അകലങ്ങളിലേക്ക്.............
എന്റെ കയ്യിലിരുന്ന ചായ തണുത്തിരുന്നു.
എന്റെ ചുണ്ടിലൊരു മന്തസ്മിതം തങ്ങ്നിനിന്നു……
butterfly,deep
(വാല്‍കഷ്ണം - ഇതെന്റെ ആദ്യത്തെ കഥയാണു....ഇതില്‍ പുതുമയൊന്നും കാണില്ല ക്ഷമിക്കുക.. അഭിപ്രായം അറിയികണേ......)

7 comments:

  1. പുതുമയുമുണ്ട് ഒരു സന്ദേശവുമുണ്ട്:)
    നന്നായിരിക്കുന്നു
    തുടര്‍ന്നും എഴുതുക

    ReplyDelete
  2. nalla thudakkam...e swapnavegathilulla jeevitham aakhoshamakkunnavarku,manassu thurannu chirikkan marakkunnavarkkoru thakheethu ...aasamsakal...
    wishes
    joe

    ReplyDelete
  3. vyshna unnikrishnan...valare nanyirikunu adyamayi net search cheythathanu oru cherukada kayil kitiyaa oru mazhathulli poly njan athinty edukal thuranu. oru padu ishtapedukayum cheythu...oru sandesham e thalamuraku kodukan e cherukada kondu e kochu kadakarikku kazhinju vennu njan viswasikunnu...ithu poly cherukadal vendum ezhuthuka.....kathirikunu oru nala kadakayi...

    ReplyDelete
  4. ആദ്യമായത് കൊണ്ടാണ് ദീപു , കഥ പറഞ്ഞ രീതി അല്‍പ്പം കൂടി നന്നാക്കണം, ഭാഷയും.

    ReplyDelete
  5. അഅഭിപ്രായm അറിയിച്ച എല്ലa കൂട്ടുകാർക്കും നന്ദി

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected