ഹൃദയത്തില്‍ നിന്നും ഒരു സ്വപ്നം.....
First scene:
ഞാന്‍ താടിക്ക് കയ്യും കൊടുത്ത് കട്ടിലില്‍ കമഴ്ന്ന് കിടന്നു ടീവി കാണുന്നു......
ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ ടീവിയിലല്ല നേരിട്ടാണ് കാണുന്നത്......
ഒരു പെണ്‍കുട്ടി പാട്ട് പാടി നൃത്തം ചെയുന്നു......
മൊത്തത്തില്‍ കളര്‍ഫുള്ള്....
അവള്‍ ഡാന്‍സ് ചെയ്ത് ചെയ്ത് എന്റെ അടുത്തെത്തിയപ്പോള്‍......
ഞാനവളുടെ കയുല്‍ പിടിച്ചു......
അതു പട്ട് പോലെ മൃദുലമായിരുന്നു.....
ഞാന്‍ കയുടെ പുറത്തായി ഒരു ഉമ്മ കൊടുത്തു.....
അവള്‍ കയ്യ് വലിച്ചുകൊണ്ട് ഓടിപ്പോയി...
അവള്‍ ദേഷ്യപ്പെടും എന്നാണു ഞാന്‍ കരുതിയതു......
Second scene:
പുറത്ത് മഴ തകര്‍ത്ത് പെയുന്നുണ്ട്....
അകത്ത് മങ്ങിയ ഇരുട്ടാണ്.....
ഞാന്‍ വാതിലിനടുത്തേക്കു പോയി....
ഓലകൊണ്ട് മേഞ്ഞ വീടാണ്..
പുരപ്പുറത്ത് പെയ്യുന്ന മഴ വെള്ളം ഓലയില്‍ക്കൂടി ഒഴുകി മണ്ണിലലിയുന്നു..
ഞാന്‍ വാതിലില്‍ പിടിച്ചു കൊണ്ട് വെളിയിലേക്കു നോക്കി....
മഴ ശക്തി കൂടിയും കുറഞ്ഞും പെയുന്നുണ്ട്......
അകലെ മൂടല്‍മഞ്ഞ് അവിടവിടെയായി കട്ടപിടിച്ചു നില്‍ക്കുന്നു....
ചിലടത്ത് ചെറുതായി പുകയുയരുന്നുണ്ട്.....
മഴ നനഞ്ഞ് ഇരതേടിയിറങ്ങിയ കാക്കകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്....
Third scene:
ഞാനൊരു ഹാളില്‍ ഇരിക്കുന്നു പുറത്ത് മഴ അതേപോലെ തുടരുന്നുണ്ട്.......
മുറിയില്‍ ഇപ്പോഴും വാതിലും ജനലും കടന്നു വെരുന്ന മങ്ങിയ വെളിച്ചം മാത്രമേയുള്ളു ..
എന്റെ രണ്ട് കൂട്ടുകാര്‍ എന്റെ അടുത്തുണ്ട് അവരാരാണെന്നു മനസ്സിലായില്ല ...
അവരോട് ഞാന്‍ അവളെ കണ്ടതും , കയ്യില്‍ ഉമ്മകൊടുത്തതും ... അവളുടെ പ്രതികരണവും ഒക്കെ പറയുന്നുണ്ട്,,,,...
അപ്പോള്‍ ആ മുറിയോട് ചേര്‍ന്നുള്ള കുളിമുറി തുറന്ന് അവളിറങ്ങി വന്നു....
അര്‍ധനഗ്നയാണ്.......അവളുടെ ഇടതിങ്ങിയ മുടി മാറുമറച്ച് കിടന്നിരുന്നു.....
നനഞ്ഞമുടിയില്‍ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട്.....
അവള്‍ വന്ന് എന്റെ അടുത്തിരുന്നു ...
ഞാനാകെ ചമ്മിയ അവസ്ഥയിലാണ്‍....
മുഖം വിളറിയിരിക്കുന്നത് മങ്ങിയ വെട്ടത്തിലും ശെരിക്കു കാണാം....
പെട്ടന്ന് ഞാന്‍ അവളെ പിടിച്ച് എഴുന്നേല്‍പ്പിച്ചു....
“പെണ്ണേ നീയെന്തായീ കാണിക്കുന്നത്.... വന്നെ വന്നു ഡ്രസ്സെടുത്തിട്ടെ.....” ,,
ഞാന്‍ അവലെ ഒരു മുറിയിലാക്കി...
“ഞാന്‍ ഡ്രസ്സ് എടുത്തിട്ടു വരാം....”
ഞാന്‍ അവല്‍ക്കുള്ള ഡ്രസ്സുകള്‍ കൊണ്ടു ക്കൊടുത്തു.....
അതു അവിടെ വെച്ചു കട്ടായി.....
Fourth scene:
ഞാന്‍ കൊണ്ടുക്കൊടുത്ത ഡ്രസ്സ് അവളിട്ടിട്ടുണ്ട്......
ആ ഇരുട്ടിലും അവളുടെ കണ്ണിലെ തിളക്കം എനിക്കു കാണാമായിരുന്നു......
മുഖത്തേക്കു വീണു കിടന്നിരുന്ന മുടിയിഴകള്‍ ഞാന്‍ ചെവിയുടെ പിന്നിലേക്കു മാടിയൊതുക്കി.....
മുഖം പതുക്കെ പിടിച്ചുയര്‍ത്തി.....
ചുണ്ടുകള്‍ ഒരു ചുമ്പനത്തിനായി വിറകൊള്ളുന്നതു കണ്ടു.....
ആ വിറയാര്‍ന്ന ചുണ്ടുകളിലേക്ക് എന്റെ മുഖമടിപ്പിച്ചു.....
ആ ചൊടികളില്‍ നിന്നുമുതിര്‍ന്ന മധു ആവോളം നുകര്‍ന്നു.....
അവളുടെ മുഴികള്‍ കൂമ്പിയിരുന്നു....
പുറത്തു മഴ ശക്തിപ്രാപിച്ചുകോണ്ടിരിന്നു...
ഒപ്പം തണുത്ത കാറ്റ് ചാരിയിട്ടിരുന്ന മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നു...
ഒരു മൂടല്‍ മഞ്ഞ് ഞങ്ങളെ മൂടുന്നതു ഞാനറിഞ്ഞു........
എവിടെ നിന്നോ ഒരു സുപ്രഭാത കൃതി അടുത്തടുത്തു വന്നു......
ഓ ...............നാശം.....
അതെന്റെ മൊബൈലില്‍ നിന്നുമാണ്‍ ... സമയം 05.50....
എഴുന്നേല്‍ക്കാന്‍ ഇനിയും താമസിച്ചാല്‍ ഓഫീസില്‍ പോക്ക് നടക്കില്ല......
ആ മഴയുടെ തണുപ്പും മൂടല്‍മഞ്ഞും അപ്പോഴും മുറിയില്‍ തങ്ങി നിന്നിരിന്നു.......
എന്റെ ചുണ്ടുകളില്‍ അവളുടെ ഉമിനീരിന്റെ നനവ് അപ്പോഴും ബാക്കിയായിരുന്നു....
ഈ സ്വപ്നത്തില്‍ നിന്നും ഉണരാന്‍ മണിക്കൂറുകള്‍ പിന്നെയും എടുത്തു......
സ്വപ്നം മോശമില്ല
ReplyDeletethanks sree
ReplyDelete