ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

വെറുമൊരു മോഹം


ആദ്യ കാഴചയില്‍-
നീലിമയില്‍ നിറഞ്ഞ നിന് രൂപം
എന്‍ ഉള്ളില്‍ ഒരായിരം-
വല്ലരി പൂത്ത പോലെ...

മിന്നിമിനുങ്ങിയ താരകളിലൊന്ന്-
മണ്ണിലിറങ്ങി വന്നതു പോലെ...

ദേവീ... ആദ്യ കാഴ്ചയില്‍ തന്നെ-
ഒരായിരം ദീപാരാധനയുടെ സുകൃതം തന്നു നീ

നീ പാടുന്ന പാട്ടുകളില്‍-
സ്വരമായി അലിയുവാന്‍ മോഹം..

നിന്റെ കാലിലെ നൂപുരത്തിന്‍-
മണിയായി ചിലമ്പുവാന്‍ മോഹം...

നാദസ്വരമേളം നെഞ്ചില്‍ മുറുകുന്ന വേളകളീല്‍-
ആള്‍ക്കൂട്ടത്തില്‍ നിന്‍ കണ്ണൂകള്‍ തിരഞ്ഞൂ ഞാന്‍...

വിടരുന്ന ഓരോപുലരികളിലും--
ചന്ദനക്കുറിയിട്ട നിന്‍ മുഖം കണീകാണുവാന്‍ മോഹം...

നിന്‍ മുടിയില്‍ ചേര്‍ന്നു മയങ്ങുവാന്‍....
ഒരു വാടാത്ത പൂവിതളാകുവാന്‍ മോഹം...

ഒടുവിലൊരു മഴയായി പെയ്തു.....
നിന്‍ നെറുകയില്‍ മുത്തി-
നിന്നിലൂടൊഴുകിയിറങ്ങി-
നിന്‍ മാറിലെ ചൂടില്‍ തിളച്ചു-
ബാഷ്പമായി അലിഞ്ഞ്-
നിന്റെ മാത്രമാകുവാനൊരു മോഹം....

6 comments:

ശ്രീ on 2009, ഡിസംബർ 20 9:18 AM പറഞ്ഞു...

നല്ല വരികള്‍

അരുണ്‍ കായംകുളം on 2009, ഡിസംബർ 20 4:22 PM പറഞ്ഞു...

നന്നായിരിക്കുന്നു

anupama on 2009, ഡിസംബർ 21 6:58 AM പറഞ്ഞു...

Dear Deep,
Good Morning!
lovely romantic lines!where is she?in Dubai or Pandalam?:)
your dreams are soooooooooooooo many.they are not taxed;so add more to the list.
hey,all the bachelors have these dreams n I really wish them so loving n romantic even after the marriage.:)
the grass is greener always on the other side of the fence!
And a valuable advice for u dear brother,
Such devis exist only in novels n dreams.:)[but I have not come to Pandalam,yet].
Wishing you A MERRY CHRISTMAS!
Sasneham,
Chechie

Anya on 2010, ജനുവരി 3 12:58 AM പറഞ്ഞു...

So romantic lines .....

Happy New Year
or in Dutch we say
Gelukkig Nieuwjaar :-)

Kareltje =^.^=
Anya :-)

അജ്ഞാതന്‍ പറഞ്ഞു...

nalla soundharya sankalpagal eniyum ezhuthu

പഞ്ചാരക്കുട്ടന്‍.... on 2011, ഫെബ്രുവരി 12 6:09 PM പറഞ്ഞു...

നന്ദി അജ്ഞാത .... തീര്‍ച്ചയായും ..... അഭിപ്രായങ്ങള്‍ക്ക് നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template