ഓമലാളോടൊത്തൊരു ബാല്യകാലം
ഓര്‍മ്മയിലെന്നും ഓണക്കാലം
തെച്ചിയും തുമ്പയും തേടിയിറങ്ങിയ-
നിന്നേക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ ഓണം
തോടിയില്‍ പാറിയ തുമ്പികളോടൊത്ത്-
ഓടി നടന്നൊരാ ഓണക്കാലം
നീയെന്‍ കാതില്‍ മൂളീയ-
പാട്ടുകളാണെന്റെ ഓണപ്പാട്ട്
അന്നു നീ കൂട്ടരോടൊത്താടിയ -
തിരുവാതിരച്ചുവടൂകള്‍ ഇന്നും കണ്ണില്‍
നിന്‍ മടിയില്‍ തലചായ്ച്ചുറങ്ങിയ
ഉത്രാട രാത്രിക്കിതെന്തു ഭംഗി
അന്നു നീ പാവാട തുമ്പില്‍ പൊതിഞ്ഞെടുത്ത-
ഉപ്പേരി തിന്നുവാനിന്നും മോഹം
തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-
പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം
ഒന്നു ചേര്‍ന്നു നാം ഇട്ടൊരാ പൂക്കളത്തിനു-
ആയിരം മഴവില്ലിന്‍ നിറമഴക്
ഒരിക്കല്‍ക്കൂടി നിന്‍ മടിയില്‍ തലചായിച്ചു-
തിരുവോണം പുലരുവാന്‍ മോഹം
നിന്‍ സാമിപ്യമാണെനികെന്നുമോണം-
എന്‍ അരികത്തണയൂ ഈ തിരുവോണനാളില്‍
ആവണീമാസത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം….
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാര്‍ന്ന
ഓണാശംസകള്‍….