നമ്മളെല്ലാം മരണത്തിലേക്കു തള്ളി വിട്ടുകൊണ്ടിരിക്കുന്ന്
ഭൂമിയുടെ ആയുസിനായി
പ്രാര്‍ധിക്കാം ....ഒന്നു ചേരാം
കണ്ണടച്ചാല്‍ ആ തേങ്ങല്‍...
കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു
ഇഞ്ചിഞ്ചായി മരണം കാര്‍ന്നു തിന്നുന്ന-
ഒരമ്മയുടെ ദയക്കായുള്ള നിലവിളി.
മക്കളെ സ്നേഹിച്ച്തിനു-
തന്റ് എല്ലാം നല്‍കിയതിനു
സ്വന്തം മക്കള്‍ തന്നെ നല്‍കിയ ശിക്ഷ
ഹൃദയമുള്ള ആരും ഇതു കാണുന്നില്ലെ..?
ആരും കേള്‍ക്കുന്നില്ലേ ഈ തേങ്ങല്‍..?
ഈ അമ്മ അല്പം ശുധവായു ശ്വസിക്കട്ടെ...
വിഷവാതകങ്ങള്‍ പുറന്തള്ളുന്നതു ഒന്നു നിര്‍ത്തു
ഒരു നിമിഷത്തേക്കെങ്കിലും ആശ്വസിക്കട്ടെ
ജെന്മംതന്ന അമ്മയ്ക്കുവേണ്ടി ഇതെങ്കിലും ചെയിതുകൂടെ?
സ്വന്തം മക്കളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി..
സ്വയം നീറുന്നോരമ്മ.
കറ്റില്‍ പറന്നു നിന്നിരുന്ന-
ആ നീളന്‍ മുടിയിഴകള്‍ ഇപ്പോള്‍-
കൊടും ചൂടില്‍ കത്തിയെരിയുന്നു.
ഭൂമിയുടെ അവകാശികള്‍-
പ്രാണനായി പരക്കം പായുന്നു
ശുഭ്രവസ്ത്ര ധാരികളായഹിമഗിരികള്‍-
ഉരുകി പ്രളയം തീര്‍ക്കുന്നു
നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍-
വിളറി വെളുത്ത് വിണ്ടു കീറി കിടക്കുന്നു.
മക്കള്‍ അമ്മയുടെ വസ്ത്രങ്ങള്‍ ഉരുഞ്ഞുമാറ്റി-
അവിടെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ തീര്‍ക്കുന്നു.
ഒന്നു മനസ്സിലാക്കു.. അമ്മയുടെ കിതപ്പില്‍ –
തകര്‍ന്നു നിലം പൊത്താവുന്നതെയുള്ളു ഇവയെല്ലാം.
അല്പമെങ്കില്‍ സ്നേഹം തിരികെ നല്‍കൂ-
സന്തോഷിക്കട്ടെ അമ്മ ഒരു ദിനമെങ്കിലും-
ചെയിത പാപങ്ങള്‍ക്ക് പരിഹാരമാവില്ലെങ്കിലും.
ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍ –
ഭൂമിയുടെ ആയുസിനായി-
നമ്മുടെ അമ്മയുടെ ജീവനായി......