Friday, 25 September 2009

പൊക്കിള്‍ക്കോടി...














രു ഹൃദയസ്പന്ദനം മാത്രമായി-
മാംസഭിത്തിക്കുള്ളില്‍ ഏകയായിരുന്നപ്പോഴും

ചുവന്ന ലോകത്തിനപ്പുറമുള്ള-
മുഴക്കമുള്ള ശബ്ദങ്ങള്‍ ഓരോ ഞെട്ടലായപ്പോഴും

അവള്‍ക്ക് ആശ്വാസമായത് -

ആ പോക്കിള്‍ക്കൊടി മാത്രമായിരുന്നു

അവള്‍ക്ക് ജീവന്‍ നല്‍കിയിരുന്ന പൊക്കിള്‍-
ക്കൊടിയില്‍ നിന്ന് ബന്ധങ്ങളുടെ ആദ്യ പാഠങ്ങള്‍ പഠിച്ചു

ആദ്യ ശ്വാസത്തിനൊപ്പം മുറിക്കപ്പെട്ട പൊക്കിള്‍ക്കൊടി-
അവളെ ബന്ധങ്ങള്‍ അറുത്തെറിയാന്‍ പഠിപ്പിച്ചു

ഒടുവില്‍ ഉണങ്ങി വേരോടെ പൊഴിഞ്ഞ പൊക്കിള്‍ക്കൊടി-
അമ്മയെ തള്ളിപ്പറയാന്‍ അവളെ പഠിപ്പിച്ചു

മാതൃബന്ധത്തിന്റെ പരിശുധിയുടെ-
പ്രത്യക്ഷ അടയാളമായ പോക്കിള്‍
ഇന്ന് കാമത്തിന്റെ പ്രതിബിംബമായിരിക്കുന്നു

ആഴം കൂടിവന്ന പൊക്കിള്‍ച്ചുഴിയില്‍-


കാമത്തിന്റെ തിരകള്‍ അവള്‍ ഒളിപ്പിച്ചു വെച്ചു

അവള്‍ക്കുള്ള ഇരകള്‍ ആ ചൂണ്ടക്കോളുത്തും തേടി-
വീണ്ടും വീണ്ടും എത്തിക്കൊണ്ടിരുന്നു


ഒരിക്കല്‍ അവളുടെ അടിവയറിനും ഭാരമേറിവന്നു
അതിനു പതുക്കെ ചലനം വെച്ചു വന്നു

പോക്കിള്‍ബന്ധം അറുത്തെറിഞ്ഞു-

സ്വതന്ത്രയാകാന്‍ വെമ്പും പോലെ
കുഞ്ഞിക്കാലുകള്‍ അവളുടെ വയറില്‍ ചവിട്ടിമെതിച്ചു

പൊക്കിള്‍ കൊടിയില്‍ കത്രികയുടെ വായ അമരുമ്പോള്‍
ആദ്യമായി അവള്‍ തന്റെ അമ്മയെ ഓര്‍ത്തു

മുറിവില്‍ നിന്നും ഊറിയ ഒരുതുള്ളി രക്തം-
തറയില്‍ വീണുചിതറി...

തുളുമ്പിവന്ന കണ്ണുനീര് പതുക്കെ കാഴ്ചയെ മറച്ചു

Friday, 18 September 2009

പുലര്‍കാലം


















കിഴക്കു സൂര്യനുദിക്കുന്നു, നാണം കൊണ്ടുതുടുത്ത-
പെണ്ണിന്‍ കവിളിലെ അരുണിമ കടമെടുത്തുകോണ്ട്


അകലെ നിന്നും ഒഴുകിയെത്തുന്ന സുപ്രഭാതകൃതികള്‍-
എന്നും പുലര്‍ച്ചെ എന്നെ ഉണര്‍ത്തുന്നു


കാലിലണിഞ്ഞ കൊലുസിന്‍ കൊഞ്ചലുമായി-
പുഴപ്പെണ്ണ്‍ ഓടിയൊഴുകുന്നു


ഓളം വെട്ടിയോഴുകുന്ന പുഴയില്‍ -
ഒഴുകി നീങ്ങുന്ന കടലാസു വഞ്ചികള്‍


ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ട ബാല്യം പോലെ
അതിങ്ങനെ ഒഴുകി അകലുന്നു


കൂമ്പി നിന്ന താമരകള്‍ തന്റെ പ്രിയനെ കാണാന്‍-
പതുക്കെ മിഴി തുറന്നു


കായല്‍ കാറ്റേറ്റ് ചാഞ്ഞ തെങ്ങോലയില്‍-
കൂടു കൂട്ടാന്‍ വെമ്പുന്ന കുരുവികള്‍


മലയാളി പെണ്ണിന്‍ മനസ്സു പോലെ-
തട്ടിത്തടഞ്ഞ് ചിലപ്പോള്‍ പറ്റിച്ചേര്‍ന്ന്
കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടികള്‍


ഊറിക്കൂടിയ പുലര്‍മഞ്ഞ് തുള്ളിയില്‍ -
മുഖം നോക്കി മിനുക്കുന്ന സൂര്യന്‍


വാഴകയ്യില്‍ വന്നിരുന്ന് ഒളികണ്ണിട്ടു നോക്കി-
വിരുന്നു വിളിക്കുന്ന കാക്കച്ചി


വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവുകള്‍ തോറും-
മൂളിപ്പാട്ടുമായി പാറി നടക്കും വണ്ടുകള്‍


കോട മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി-
കുളികഴിഞ്ഞു പട്ടുടുത്ത സുന്ദരിയെപ്പോലെ


ഹാ..!! എത്ര സുന്ദരമാണീ പുലരികള്‍
ഇനിയൊരു ജന്മമുണ്ടെങ്കില്‍-
ഈ ഭൂവില്‍ വന്നു പിറക്കാന്‍ മോഹം
നറു പുലരികള്‍ നുകരുവാന്‍ മോഹം

Friday, 11 September 2009

ഓണ്‍ലെന്‍ പ്രണയം














ഴിതെറ്റി എന്റെ ഇന്‍ബോക്സില്‍-
വന്നണഞ്ഞ സ്നേഹമാണു നീ..


പിന്നെ ഒരു പുഞ്ചിരിയുമായി-
സ്ക്രീനില്‍ പോപ് അപ് ചെയുന്ന-
ചാറ്റിങ് മെസ്സേജുകളായി.


എന്റെ ഇന്‍ബോക്സില്‍ നീ അയച്ച മെയിലുകളിലെ-
വര്‍ണ്ണങ്ങള്‍ കോണ്ട് ഞാന്‍ സ്ക്രീനില്‍ മഴവില്ലുതീര്‍ത്തു


ചാറ്റിങ് ബോക്സില്‍ വന്നു തെളിയുന്ന-
നിന്റെ ഗുഡ് മോര്‍ണിങ് മെസ്സേഗുകള്‍-
എന്റെ ദിവസങ്ങളീല്‍ ഊര്‍ജ്ജം നിറയ്ക്കുന്നു


പിന്നെ ദിവസം മുഴുവനും കൂടെയിരുന്ന്-
എന്റെ ചിന്തകള്‍ക്ക് നി ഉണര്‍വേകുന്നു


ഒരിക്കലും കണ്ടിട്ടില്ലാത്ത സുന്ദരി-
നിന്‍ വാക്കുകളില്‍ കൂടീ അറിയുന്നു നിന്നെ ഞാന്‍


എന്റെ മൌസ് പോയിന്ററില്‍ക്കൂടി-
നിന്‍ ശ്വാസോശ്ചാസത്തിന്‍ താളമറിയിന്നു


ഓരോ രാത്രികളിലും എന്നെ തനിച്ചാക്കി-
പിരിയുമ്പോള്‍ നീയേകുന്ന ഗുഡ് നെറ്റ് വിഷസുകള്‍
എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളാകുന്നു


ഒരു ബ്രോഡ് ബാന്റ് കണക്ഷന്റെ വേഗതയില്‍-
നീയെന്‍ സിരകളില്‍ നിറയുന്നു


എന്റെ ലാപ് ടോപ്പിന്റെ വാള്‍പേപ്പറുകളീല്‍-
ഓരോന്നിലും നിന്‍ മുഖം ഞാന്‍ കാണുന്നു


നീ ടെപ്പ് ചെയിത ഓരോ വാചകങ്ങളും-
കവിതകളായി ഞാന്‍ സൂക്ഷിക്കുന്നു
നീ അരികിലെത്തുമ്പോള്‍ നിനക്കായി പാടാന്‍..

Friday, 4 September 2009

ഇതു പ്രണയമോ...?





















ന്നോ ഒരിക്കല്‍ എന്‍ ഇടനെഞ്ചില്‍-
കോറിയിട്ടോരാമുഖം
ജാലകചില്ലിന്‍ പിന്നിലൊളിക്കുന്നുവോ...


വളയുടെ കിലുക്കവും കൊലുസിന്‍ കൊഞ്ചലും
അലിഞ്ഞില്ലാതാകുന്നുവോ....


പെയിതു വീണ മഴനൂലില്‍-
അവലുടെ മുടിയിലെ കാച്ചെണ്ണ മണം


പെയ്തു വീഴുന്ന പാല്‍ നിലാവില്‍-
അവളുടെ മന്തസ്മിതത്തിന്‍ പ്രകാശം


പീലിനീര്‍ത്തിയാടുന്ന മയില്‍-
കൊഴിയുന്ന പീലികള്‍ അറിയാറുണ്ടോ..


വീശിയടിക്കുന്ന കാറ്റില്‍ -
കൊഴിയുന്ന പൂവുകള്‍ കരയാറുണ്ടോ...


വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
സൂര്യകാന്തി പൂവുകള്‍ക്ക് പരിഭവമോ...


ചന്ദ്രികയെ പ്രണയിച്ച ആമ്പല്‍ പൂവിനു-
പ്രഭാതങ്ങളെ വെറുക്കാനാകുമോ.....


ഒഴുക്കില്‍ വീണ ഇലപോലെ-
തീരം തേടി ഒഴുകുന്നു ഞാന്‍


ഇതു പ്രണയമോ.......!!
എന്റെ മനസ്സ് മേഘങ്ങളില്‍ കൂടുകൂട്ടുന്നു


butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected