Monday, 17 August 2009

ഒരു ഗ്രാമത്തിന്റെ ഐശ്വര്യം. (ഒരുപ്പുറം ദേവിക്ഷേത്രം)

സന്ധ്യയുടെ നെറുകയില്‍ ചാര്‍ത്തിയ - സിന്ദൂരം പോലെ സൂര്യന്‍ ചുവന്നു നില്‍ക്കുന്നു ദീപാരാധനയ്ക്കായി അമ്പലവിളക്കുകള്‍- പതുക്കെ മിഴി തുറന്നു ആലിലകള്‍ തമ്മിലുരുമ്മി നാമം ചൊല്ലുന്നു അകലെ നിന്നും വയലുകള്‍ തഴുകിയെത്തുന്ന- കാറ്റില്‍ ദീപനാളങ്ങള്‍ ആടിയുലയുന്നു തെങ്ങില്‍ ഞാന്നു കിടക്കുന്ന...

Wednesday, 5 August 2009

ഓര്‍മ്മകളിലെ ബാല്യം

ചിതറിവീണ കുന്നിക്കുരുക്കള്‍ പോലെ- ഓര്‍മ്മകളിലെവിടെയോ.. ബാല്യവും. മഴ പെയിതൊഴിഞ്ഞ സന്ധ്യയില്‍- തെങ്ങോലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന- മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും കൂട്ടര്‍ക്കൊപ്പം മാമ്പഴം പറക്കാനോടിയതും മാ‍മ്പഴക്കറ ഉടുപ്പില്‍ പുരണ്ട്- പിന്നെ അമ്മയുടെ മുന്‍പില്‍ തലകുനിച്ചു...

Sunday, 2 August 2009

പൂക്കാന് കൊതിക്കുന്ന പൂന്തോട്ടം...

ഇണയെ തേടും കുയിലിനെപ്പോലെ- പാടി നടന്നു ഞാന് തെരുവുകള് തോറും.. ദിക്കറിയാതെ ദിനമറിയാതെ- വിശപ്പും ദാഹവുമൊന്നുമറിയാതെ നീണ്ടുവളര്‍ന്ന മുടിയില്‍ കുരുത്ത- ജടയുടെ ഭാരവുമായി ഞാന്‍ നിന്നു തൊടിയില്‍ നട്ട ചെമ്പകത്തിന്‍ വഴി- പലകുറി വന്നു വസന്തവും എന്നിട്ടും തളിര്‍ത്തില്ല മൊട്ടിട്ടുമില്ല പൂമ്പാറ്റകള്‍...

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected