അറിഞ്ഞോ അറിയാതെയോ..
എന്റെ സുഹ്രത്തുക്കളായവര്‍ക്കും..
എന്റെ സുഹ്രത്തുക്കളായവര്‍ക്കും..
പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും..
ഈ സുഹ്രത്തിന്റെ ആത്മസമര്‍പ്പണം
ഞാന്‍ വെറുമൊരു കടല്‍ചിപ്പി.
അവഗണനയാകുന്ന മണല്‍ത്തരി-
മനസ്സിന്‍ ഭിത്തിയെ കീറിമുറിച്ച്പ്പോഴും
ആത്മാര്‍ധതയില്‍ മിനുക്കിയെടുത്ത-
മുത്താണ് എന്റെ സൌഹ്രദം
വെള്ളത്തില്‍ ഉണ്ടായ ഓളങ്ങള്‍ പോലെ
അകന്നകന്നു അലിഞ്ഞില്ലാതാകുന്നു
ഒരു കുഞ്ഞിന്റെ മനസ്സുമായി-
വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു.
അങ്ങനെ എത്രയെത്ര ഓളങ്ങള്‍
പിന്നെയും ഓളങ്ങല്‍ തീര്‍ക്കാന്‍
ജെലപ്പരപ്പു മാത്രം ബാക്കി
ആത്മാര്‍ഥസൌഹ്രദം എന്ന പൂവിന്റിതള്‍-
പലതവണ വാടിക്കൊഴിയുന്നതു കണ്ടുഞാന്‍
മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാല്‍-
കാഴ്ചകള്‍ക്കപ്പുറത്തുനിന്നുമെത്താം സൌഹ്രദം
എങ്കിലും സത്യം ചെയിതു തെളിയിക്കേണ്ടി വെരുമ്പോള്‍-
പച്ചമാംസത്തില്‍ ഇരുമ്പിറങ്ങുന്നതു പോലെ
വിങ്ങി വിതുമ്പിടുന്നെന്‍ മനം-
നിറഞ്ഞിടുന്നു കണ്ണുകളറിയാതെ
വീണ്ടും പൂക്കള്‍ വാടിത്തുടങ്ങുന്നുവോ..?
തിരിച്ചറിയാതെ പോകുന്നൊ എന്‍ സൌഹ്രദം
മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-
തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.