Sunday, 18 January 2009

അറിയുമോനീ................?





റിയുമോ സഖി 
നീ എന്‍ പ്രണയം
ചിപ്പിതന്‍ വേദനയില്‍ 
മിനുക്കിയെടുത്ത-
മുത്തു പൊലെയുള്ളരെന്‍ 
നിര്‍മ്മലസ്നേഹം
മറന്നുവോ സഖി 
നീയെന്‍ നെറ്റിയില്‍ ചാര്‍ത്തിയ-
ചന്ദനക്കുറിതന്‍ 
പരിശുധിയുള്ളൊരെന്‍ പ്രണയം
പൂത്തുനിന്ന വാകമരച്ചോട്ടില്‍
കൈ കോര്‍ത്തുനടന്നൊരാ സന്ധ്യയും അകന്നുവോ?
സന്ധ്യയിലെ സിന്തൂരം, 
നിന്‍ കവിളിന്‍ പ്രെതിഭലനമെന്നു 
പറഞതും നീ മറന്നോ?
കാറ്റു കുസ്രിതിയാല്‍ 
തഴുകി മുഖത്തിട്ട മുടി-
മാടിയൊതുക്കുമ്പോള്‍ 
നിന്‍ കണ്ണില്‍ കണ്ടതിളക്കം-
പ്രണയമായി കരുതി ഞാന്‍.
അന്നു നിന്‍ മടിയില്‍ 
തലചായിച്ചൊരാ ദിനങളത്രയും-
നീറിപ്പുകയുന്ന ചുടുനീര്‍ കനലായി ഇടനെഞ്ചിലിന്നും.
കരയില്‍ പിടിച്ചിട്ട മത്സ്യം 
ജീവനായി പിടയും പോലെ-
ഒരിറ്റു സ്നേഹത്തിനായി 
നിന്റെ വരവും കാത്ത്........
butterfly,deep

Thursday, 1 January 2009

ഭാരതം..





തു ഭാരതം..
മഹാത്മാഗാന്ധിയുടെ ഭാരതം
ഊരിപ്പിടിച്ചവാളുമായി കാട്ടാളര്‍-
നിണത്തിനായി അലയുന്ന
ശാന്തിയുടെ സബര്‍മ്മതിയായ ഭാരതം
കുത്തിക്കീറപ്പെട്ട വയറുമായി സ്വന്തം-
ജീവനായി യാചിക്കുന്ന ഗര്‍ഭിണികളുടെ ഭാരതം
കുഞ്ഞനിയത്തിമാരുടെ അടിവയറില്‍-
ശുക്ലം ഒഴുക്കി പൊട്ടിച്ചിരിക്കുന്ന മൃഗങ്ങളുടെ ഭാരതം
നഗ്നത വേദിയില്‍ പ്രദര്‍ശിപ്പിച്ച്-
ഭാരത പൈത്രികമെന്നോതി-
സ്ഥാനമാനങ്ങള്‍ നേടുന്ന സുന്ദരികളുടെ ഭാരതം
രാഷ്ട്രീയ കോമാളികള്‍ വേഷം കെട്ടിയാടുന്ന-
നാടകപ്പകര്‍ച്ചയുടെ ഭാരതം
ഒരിറ്റു വറ്റിനായി ഒട്ടിയ വയറിന്മേല്‍-
താളമിട്ടുപാടുന്ന ഗായകരുടെ ഭാരതം
ജെനിച്ചു പോയതിനാല്‍ ജീവിക്കാന്‍ വേണ്ടി-
ഇരുളില്‍ തുണി ഉരിയുന്ന
ഭാവശുദ്ധിയുള്ള സ്ത്രീയുടെ ഭാരതം
ഇതു ഭാരതം..
“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരങ്കം”
എന്നു കവികള്‍ പാടിയ ഭാരതം
butterfly,deep

ഡിസംബര്‍ ....




ഡിസംബര്‍ നീയൊരു പെണ്ണിനെപ്പോലെയാണു...
മറ്റുചിലപ്പോള്‍ മുടിനരച്ച മുത്തശ്ചിയെപ്പോലെയും.
.ആലംബര്‍ക്കാശ്രയമായ ഏശുദേവനു-
ജന്മം നല്‍കിയ നീയെത്ര ഭാഗ്യവതി..
നിന്നെ കൊതിച്ച് താരങ്ങള്‍ മണ്ണിലിറങുന്നു..
അവ പൈന്‍ മരങള്‍ക്ക് വെള്ളത്തൊപ്പികള്‍ നല്‍കുന്നു.
മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങിയ നിലാവ്-
മഞ്ഞില്‍ തട്ടിത്തിങ്ങുന്നു..
ഹൊ!! ഡിസംബര്‍ നീയെത്ര സുന്ദരി!!
പ്രെത്യാശയുടെ കിരണങ്ങള്‍ പകരം തന്ന്-
നോവുമായി നീ അകലുകയാണോ..?
അരുത് പോകരുത്..
നിന്‍ മഞ്ഞിന്‍ മടിത്തട്ടില്‍ ഞാനല്പ്പമിരുന്നോട്ടെ,
നിന്റെ തണുത്തു മരവിച്ച കൈകളാല്‍-
എന്നെയൊന്നു പൂണരു..
പുതിയ സൂര്യോദയത്തിനായി നീ വഴിമാറും വരെ
ഉറങട്ടെ നിന്‍ കുളിരില്‍ സ്വയം മറന്ന്
അല്ലയോ ഡിസംബര്‍ നീയെത്ര സുന്ദരി!!
അറിയാതെ നിന്നെ ഞാന്‍ പ്രെണയിച്ചു പോകുന്നു...
butterfly,deep

തുടര്‍ച്ച....






ഴയുടെ ചെറുകമ്പികള്‍ മീട്ടി നീ
ആദ്യമായി പാടിയാരാവില്‍
ഒരുനേര്‍ത്ത താരാട്ടുപാട്ടിന്‍ ശീലുമായി
കുളിരായി പെയ്തൊരാരാവില്‍
ഒരു നീര്‍ത്ത് ഗദ്ഗദം ഉള്ളിലൊതുക്കി
ആ പാട്ടേറ്റുഞാന്‍ പാടി
പാതി വഴിയില്‍ വരിമറന്ന്
പാട്ടിന്‍ തുടര്‍ച്ചക്കായി കാതൊര്‍ത്തിരുന്നു...
butterfly,deep

ബാല്യം...




രു നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയതിന്റെ അനിഷ്ടത്തോടെ ഞാന്‍ ഉറക്കെ കരഞ്ഞു..
വെളിച്ച്ം മൂലം എനിക്ക് കണ്ണുതുറക്കാന്‍ കഴിയുന്നില്ല..
എന്തൊക്കെയോ ശബ്ദങള്‍ ചുറ്റിനും കേള്‍ക്കുന്നുഞാന്‍
പതുക്കെ കണ്ണൂകള്‍ തുറന്നു ചുറ്റും അപരിചിതമായ കാഴ്ചകള്‍ മാത്രം
നീണ്ട ഉറക്കത്തില്‍ കണ്ട സ്വപ്നങള്‍ മുഴുവനും ഉറക്കെ വിളിച്ചുപറയണം എന്നു തോന്നിഒരുപാട് നീയമങളുടെ ചട്ടക്കൂട്ടില്‍ ഇനി ജീവിതാന്ത്യം വരെ.....
സ്നേഹത്തിന്റെയും ശാസനയുടെയും ആ നീയമങള്‍ എന്നെ ഭരിച്ചുതുടങിഇപ്പോള്‍ ഞാന്‍ കരഞാല്‍ വിശക്കുന്നു എന്നാണര്‍ധം,,,
അല്ലെങ്കില്‍ വിശക്കുമ്പോള്‍ മാത്രമേ കരയാന്‍ പാടുള്ളു....
ഈ നീയമങള്‍ക്കെതിരെ ഞാന്‍ ശക്തമായി പ്രെതികരിച്ചു....
മുഷ്ടി ചുരുട്ടി ആവുന്ന ഉച്ചത്തില്‍ ഞാന്‍ മുദ്രാവാക്യം വിളിച്ചു
ഞാന്‍ പറയുന്നതു മനസ്സിലാകുന്നുണ്ടോ എന്തോ?
അതിശക്തമായ ഈ വെളിച്ചം എനിക്കിഷ്ടപ്പെടുന്നില്ല....
അതുകൊണ്ടു ഞാന്‍ എപ്പൊഴും കണ്ണുകള്‍ അടച്ചുപിടിച്ചിരുന്നു...
എനിക്കാ മങിയ ചുവപ്പു നിറമുള്ളവെട്ടം തന്നണിഷ്ടം
ആരോ എന്നെ എടുത്തു മാറോടു ചേര്‍ത്തു....
എനിക്കു നല്ല പരിചയമുള്ള ഇളം ചൂട്..,
ആ ചൂട് ഞാന്‍ പെട്ടന്നു തിരിച്ചറിഞു ഇത്രയും നാള്‍ എന്നെ ഉറക്കി കിടത്തിയ ആ ചൂട്...
സന്തോഷം കൊണ്ടാണോ എന്നെനിക്കറിയില്ല എനിക്കപ്പോള്‍ ഉറക്കെ കരയാനാണു തോന്നിയതു.
അപ്പോള്‍ എന്നെ മാറോട് ചേര്‍ത്ത് ആ അമ്രത് എനിക്ക് പകര്‍ന്നു തന്നു...
എപ്പോഴോ ഞാന്‍ ഉറങ്ങിത്തുടങി....
ഓരോബെന്ധങളും ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി....
അല്ല എന്നെ പടിപ്പിച്ചുതന്നു...
എനിക്കിപ്പോഴും ചിരിക്കാനും കരയാനും മാത്രമേ അറിയൂ......
butterfly,deep

കാലം...






കാലം ഒഴുകുന്നു
മടങി വരാത്തവണ്ണം
അവയെന്‍ നെഞ്ചില്‍ 
തീര്‍ത്ത മുറിപ്പാടില്‍ നിന്നും
ചോരയൊഴുകുന്നു
ആ ചൊരയില്‍ പറ്റിപ്പിടിച്ച് ആത്മാഹൂതി നടത്തുന്നു ഈച്ചകള്‍
മരവിപ്പു ബാധിച്ച ഈ മാംസപിണ്ടത്തില്‍
പതിയെ പുഴിക്കള്‍ ഞവിക്കുവാന്‍ തുടങി
തിന്നുതീര്‍ക്കട്ടെ
ശവം തീനികള്‍ എന്റെ ശരീരം
മരവിച്ച ശരീരത്തില്‍ 
ചലിക്കുന്ന കണ്ണുമായി
എത്രകാലമായി ഞാന്‍ 
മരണം പ്രെതീക്ഷിച്ചു കിടക്കുന്നു..
butterfly,deep

പ്രണയം..





മൌനത്തെകൊണ്ടു പാടിക്കുന്ന-
മായജാലമാണു പ്രണയം.
കാറ്റും കടലും നിലാവും കിനാവും-
അങനെ എന്തെല്ലാമാണു പ്രണയം
പ്രണയം ചിലപ്പോള്‍ മഴപോലെ-
നെഞ്ചില്‍ തിമിര്‍ത്തു പെയ്യും
മറ്റുചിലപ്പോള്‍ എരിയുന്ന-
കനലായി നെഞ്ചില്‍ കിടക്കും
കരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-
താലോലിച്ച മയില്‍പ്പീലിത്തുണ്ടുകള്‍

നിനക്കായി നല്‍കുവാന്‍.
പറയാതെ പ്രണയം-
മനസ്സില്‍ കൊണ്ടുനടന്നിട്ടുണ്ട്
മറ്റുചിലപ്പോള്‍ അറിയിച്ചിട്ടും-
അറിയാത്ത ഭാവത്തില്‍ അകന്നു പൊയി
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുകയാണു-
മറുപടികള്‍ ആഗ്രഹിക്കാതെ
മറ്റൊന്നും മോഹിക്കാതെ...
butterfly,deep

എനിക്കു നീ.....


ണ്‍ചിരാതുകള്‍ വര്‍ണ്ണം വിതറിയാ സന്ധ്യയില്‍
ആ മണ്‍ വിളക്കിന്റെ പിന്നില്‍
ഒരു ദേവദയെപ്പോലെ നിന്നി നീ...
സ്വര്‍ണ്ണരാചികള്‍ നിറം പകരുമാ മുഖം..
ഹ്രിദയഭിത്തിയില്‍ കോറിയിട്ടുഞാന്‍..
നിന്റെ കണ്ണില്‍ ഞാന്‍ കണ്ടു,
എന്റെ പ്രണയ വല്ലരിപൂക്കള്‍..
നിന്റെ ചുണ്ടില്‍ കിനിയുന്ന തേന്‍ നുകരുവാന്‍ ..
പൂവിനെ കൊതിക്കുന്ന വണ്ടിനെപ്പോലെ ഞാന്‍..
ഒടുവില്‍ നിന്‍ ഹ്രിദയം എനിക്കായി തുറന്നപ്പോള്‍ലൊകം
ഒരു മുത്തായി എന്റെ കയ്യില്‍ ചുരുങിയതു പോലെ..

butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected