ഇതു ഭാരതം..
മഹാത്മാഗാന്ധിയുടെ ഭാരതം
ഊരിപ്പിടിച്ചവാളുമായി കാട്ടാളര്‍-
നിണത്തിനായി അലയുന്ന
ശാന്തിയുടെ സബര്‍മ്മതിയായ ഭാരതം
കുത്തിക്കീറപ്പെട്ട വയറുമായി സ്വന്തം-
ജീവനായി യാചിക്കുന്ന ഗര്‍ഭിണികളുടെ ഭാരതം
കുഞ്ഞനിയത്തിമാരുടെ അടിവയറില്‍-
ശുക്ലം ഒഴുക്കി പൊട്ടിച്ചിരിക്കുന്ന മൃഗങ്ങളുടെ ഭാരതം
നഗ്നത വേദിയില്‍ പ്രദര്‍ശിപ്പിച്ച്-
ഭാരത പൈത്രികമെന്നോതി-
സ്ഥാനമാനങ്ങള്‍ നേടുന്ന സുന്ദരികളുടെ ഭാരതം
രാഷ്ട്രീയ കോമാളികള്‍ വേഷം കെട്ടിയാടുന്ന-
നാടകപ്പകര്‍ച്ചയുടെ ഭാരതം
ഒരിറ്റു വറ്റിനായി ഒട്ടിയ വയറിന്മേല്‍-
താളമിട്ടുപാടുന്ന ഗായകരുടെ ഭാരതം
ജെനിച്ചു പോയതിനാല്‍ ജീവിക്കാന്‍ വേണ്ടി-
ഇരുളില്‍ തുണി ഉരിയുന്ന
ഭാവശുദ്ധിയുള്ള സ്ത്രീയുടെ ഭാരതം
ഇതു ഭാരതം..
“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരങ്കം”
എന്നു കവികള്‍ പാടിയ ഭാരതം
ഇതൊക്കെ തന്നെ ഭാരതം...ഇതൊന്നും മാറാനും പോകുന്നില്ല.എത്ര പുതുവര്‍ഷം വന്നാലും...
ReplyDeleteപുതുവര്‍ഷാശംസകള്‍
രോഷം ആവേശത്തിന് വഴിമാറുന്നു
ReplyDeleteഇതല്ലേ പഞ്ചാരക്കുട്ടാ നാനാത്വത്തില്‍ ഏകത്വം എന്നു പറയുന്നത്??????
ReplyDeleteഓ.ടോ.
ഭാരത പൈത്രികമെന്നോതി....
ഇതില്‍ ‘പൈത്രികം’ എന്നോ പൈതൃകം എന്നൊ ഉദ്ദേശിച്ചിരിക്കുന്നത്?
(പൈതൃകം -paithr^kam)
അതെ .. അതാണു നനാത്വം എന്ന് ഇന്ന് തലമുറ മാറ്റിയെഴുതിയിരിക്കുന്നു. തുണിയുരിഞ്ഞ അഭിമാനം എന്നത് അഭിമാനമല്ല അപമാനമാണെന്നത് തിരിച്ചറിഞ്ഞവരും സമ്മതിക്കാത്തവരുമുണ്ട്..
ReplyDeleteഈ തിരിച്ചറിവുകള്‍ക്ക് അഭിനന്ദനങ്ങള്‍
സംഭവാമി യുഗേ യുഗേ......
ReplyDeleteമാറുന്ന മലയാളി , my dreamz , ഗീത് , ബെഷീര്‍..... എല്ലാവര്‍ക്കും ..comments ചെയ്തതിനു നന്ദി...
ReplyDeletesuhruthe valare nannayirikkunnu......innathe bharatham vettithurannu kanichirikkunnu..valare nanni...!
ReplyDelete