ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2009, ജനുവരി 18, ഞായറാഴ്‌ച

അറിയുമോനീ................?
അറിയുമോ സഖി നീ എന്‍ പ്രണയം

ചിപ്പിതന്‍ വേദനയില്‍ മിനുക്കിയെടുത്ത-

മുത്തു പൊലെയുള്ളരെന്‍ നിര്‍മ്മലസ്നേഹം

മറന്നുവോ സഖി നീയെന്‍ നെറ്റിയില്‍ ചാര്‍ത്തിയ-

ചന്ദനക്കുറിതന്‍ പരിശുധിയുള്ളൊരെന്‍ പ്രണയം

പൂത്തുനിന്ന വാകമരച്ചോട്ടില്‍

കൈ കോര്‍ത്തുനടന്നൊരാ സന്ധ്യയും അകന്നുവോ?

സന്ധ്യയിലെ സിന്തൂരം, നിന്‍ കവിളിന്‍ -

പ്രെതിഭലനമെന്നു പറഞതും നീ മറന്നോ?

കാറ്റു കുസ്രിതിയാല്‍ തഴുകി മുഖത്തിട്ട മുടി-

മാടിയൊതുക്കുമ്പോള്‍ നിന്‍ കണ്ണില്‍ കണ്ടതിളക്കം-

പ്രണയമായി കരുതി ഞാന്‍.

അന്നു നിന്‍ മടിയില്‍ തലചായിച്ചൊരാ ദിനങളത്രയും-

നീറിപ്പുകയുന്ന ചുടുനീര്‍ കനലായി ഇടനെഞ്ചിലിന്നും.

കരയില്‍ പിടിച്ചിട്ട മത്സ്യം ജീവനായി പിടയും പോലെ-

ഒരിറ്റു സ്നേഹത്തിനായി നിന്റെ വരവും കാത്ത്........

butterfly,deep

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ on 2009, ജനുവരി 21 12:05 AM പറഞ്ഞു...

പരിശുദ്ധിയ്ക്ക് അത്ര ശുദ്ധി പോരാ

ആ ചിത്രം കിടു!

ഭവ്യ... on 2011, ജനുവരി 29 10:49 AM പറഞ്ഞു...

നിന്റെ ആത്മാവിനു പ്രാപ്യമായ ആഴത്തില്‍
നീ ആരെയോ സ്നേഹിക്കുന്നു
കണ്ണുനീരില്‍ ,പുഞ്ചിരിയില്‍ , ജീവിതത്തിന്റെ
സമസ്ത ഭാവങ്ങളിലും നീ അവളെ സ്നേഹിക്കുന്നു
ദൈവം അനുഗ്രഹിച്ചാല്‍ അവള്‍ നിന്നെ ഇതിലും ഏറെ
സ്നേഹിക്കും .....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template