Saturday, 6 June 2009

അമ്മേ മാപ്പ്


നമ്മളെല്ലാം മരണത്തിലേക്കു തള്ളി വിട്ടുകൊണ്ടിരിക്കുന്ന്
ഭൂമിയുടെ ആയുസിനായി
പ്രാര്‍ധിക്കാം ....ഒന്നു ചേരാം


ണ്ണടച്ചാല്‍ ആ തേങ്ങല്‍...
കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു
ഇഞ്ചിഞ്ചായി മരണം കാര്‍ന്നു തിന്നുന്ന-
ഒരമ്മയുടെ ദയക്കായുള്ള നിലവിളി.
മക്കളെ സ്നേഹിച്ച്തിനു-
തന്റ് എല്ലാം നല്‍കിയതിനു
സ്വന്തം മക്കള്‍ തന്നെ നല്‍കിയ ശിക്ഷ
ഹൃദയമുള്ള ആരും ഇതു കാണുന്നില്ലെ..?
ആരും കേള്‍ക്കുന്നില്ലേ ഈ തേങ്ങല്‍..?
ഈ അമ്മ അല്പം ശുധവായു ശ്വസിക്കട്ടെ...
വിഷവാതകങ്ങള്‍ പുറന്തള്ളുന്നതു ഒന്നു നിര്‍ത്തു
ഒരു നിമിഷത്തേക്കെങ്കിലും ആശ്വസിക്കട്ടെ
ജെന്മംതന്ന അമ്മയ്ക്കുവേണ്ടി ഇതെങ്കിലും ചെയിതുകൂടെ?
സ്വന്തം മക്കളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി..
സ്വയം നീറുന്നോരമ്മ.
കറ്റില്‍ പറന്നു നിന്നിരുന്ന-
ആ നീളന്‍ മുടിയിഴകള്‍ ഇപ്പോള്‍-
കൊടും ചൂടില്‍ കത്തിയെരിയുന്നു.
ഭൂമിയുടെ അവകാശികള്‍-
പ്രാണനായി പരക്കം പായുന്നു
ശുഭ്രവസ്ത്ര ധാരികളായഹിമഗിരികള്‍-
ഉരുകി പ്രളയം തീര്‍ക്കുന്നു
നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍-
വിളറി വെളുത്ത് വിണ്ടു കീറി കിടക്കുന്നു.
മക്കള്‍ അമ്മയുടെ വസ്ത്രങ്ങള്‍ ഉരുഞ്ഞുമാറ്റി-
അവിടെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ തീര്‍ക്കുന്നു.
ഒന്നു മനസ്സിലാക്കു.. അമ്മയുടെ കിതപ്പില്‍ –
തകര്‍ന്നു നിലം പൊത്താവുന്നതെയുള്ളു ഇവയെല്ലാം.
അല്പമെങ്കില്‍ സ്നേഹം തിരികെ നല്‍കൂ-
സന്തോഷിക്കട്ടെ അമ്മ ഒരു ദിനമെങ്കിലും-
ചെയിത പാപങ്ങള്‍ക്ക് പരിഹാരമാവില്ലെങ്കിലും.
ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍ –
ഭൂമിയുടെ ആയുസിനായി-
നമ്മുടെ അമ്മയുടെ ജീവനായി......
butterfly,deep

Thursday, 4 June 2009

എന്റെ പൂന്തോട്ടം






നിക്കുണ്ടൊരു പൂന്തോട്ടം...
ഒരുപാടു ചെടികളും..
തണലുകള്‍ നല്‍കാന്‍ മരങ്ങളുമുള്ള-
മനോഹരമായ പൂന്തോപ്പ്.
കിളികള്‍ ചേക്കേറി കൂടുകൂട്ടി
ഇണക്കിളികള്‍ മുട്ടിയിരുന്ന്-
പ്രണയ ഗാനങ്ങള്‍ പാടി
രാക്കുയില്‍ തന്റിണയെ കാണാത്ത-
വേദനിയില്‍ ഉറക്കെപ്പാടി
അത് രാത്രിയുടെ അന്ധതിയില്‍-
അലയടിച്ചിരുന്നു. മറുപാട്ടിനായി...
എങ്കിലും ഈ പൂവാടിയില്‍-
പൂക്കള്‍ വിടര്‍ന്നിരുന്നില്ല
അല്ലെങ്കില്‍ വിടരുന്ന പൂക്കള്‍-
ആരൊക്കെയോ, മൊഷ്ടിച്ചിരുന്നു
ഒടുവില്‍ എന്റെ പനിനീര്‍ച്ചെടിയും-
മൊട്ടിട്ടു.... പതുക്കെ കണ്ണുതുറന്നു.
ആ പൂവിനെ ഞാന്‍ ഇമചിമ്മാതെ നോക്കിനിന്നു
ആ പൂവ് എന്നോട് ചോദിച്ചു...
“എന്തേ എന്നെ നൊക്കി നില്‍ക്കുന്നെ?”
ഞാന്‍ ചിരിച്ചുകൊണ്ട് പൂവിനോട് പറഞ്ഞു
“ഞാന്‍ എന്റെ ഹൃദയം കാണുന്നു”
പൂവിന്റെ കണ്ണുകള്‍ വിടര്‍ന്നു
തഴുകിപ്പോയ ഇളംകാറ്റില്‍ പതുക്കെ തലയാട്ടി
“നീ എനിക്ക് എത്രമാത്രം പ്രീയപ്പെട്ടതെന്നു അറിയുമൊ”
ഞാന്‍ വീണ്ടും ചോദിച്ചു..?
“എന്നെ ആരെങ്കിലും പൊട്ടിച്ചെടുത്താലോ?”
പൂവിന്റെ കണ്ണുകളീല്‍ ആകാംഷ...
ഞാന്‍ ചോദിച്ചു... “നീ പോകുമൊ....?”
പൂവ് മിണ്ടിയില്ല.........
കുയിലുകള്‍ പാടിക്കൊണ്ടേയിരുന്നു...
മറുപാട്ടിനായി കാതോര്‍ത്തിരുന്നു......
butterfly,deep

Wednesday, 3 June 2009

എന്റെ ഹ്രിദയം..






നോഹരമായിരുന്നു എന്റെ ഹ്രിദയം
ഒരു പളുങ്കുശില്പം പോലെ
സ്നേഹമാകുന്ന പ്രകാശത്തില്‍-
അതു വെട്ടിത്തിളങ്ങിയിരുന്നു
ഒടുവില്‍ ഞാന്‍ സ്നേഹം-
പകുത്തു നല്‍കിയവരാല്‍ത്തന്നെ
അതു വലിച്ചെറിയപ്പെട്ടു
പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം-
കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു
ആര്‍ക്കോ വേണ്ടി......
ആരുടെയോ വരവും പ്രതീക്ഷിച്ചു.
പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-
ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി
തറയില്‍ ചിതറിക്കിടന്നു
കടന്നു വന്നവരാല്‍ പിന്നെയും-
നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.
അപ്പോഴും കരഞ്ഞില്ല-
കണ്ണുകള്‍ തുളുമ്പിയില്ല
പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും
തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-
ആര്‍ക്കുവേണം.....
വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു.
വെരും ഒരുന്നാള്‍ ആരെങ്കിലും
ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍
അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും
ഈ വഴി വെരുന്നവര്‍ക്കായി-
അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി
അവസാനമിടിപ്പ് നില്‍ക്കും വരെയും......
butterfly,deep

Monday, 1 June 2009

നീ എന് കൂട്ടുകാരി....






നിഴല്പോലെ പിന്തുടര്‍ന്നരികിലെത്തി-
പിറകിലൂടെയെന്‍ കണ്‍കള്‍പൊത്തി
ചെവിയിലോതിയവള്‍ ഞാന്‍ നിന്‍ കൂട്ടുകാരി
എന്റെയുള്ളിലെ എന്നെയറിഞ്ഞവള്‍
കാതങ്ങള്‍ക്കകലെയിരുന്നു പാടുന്നു-
ഞാന്‍ നിന്‍ കൂട്ടുകാരി.
എന്റെ മനസ്സിലെ കാറ്റും കോളും-
ഒരു പുഞ്ചിരിയാലകറ്റിയവള്‍
ഓരോ ദിനങ്ങളും കൂടെനടന്നു-
ഓരോ നിമിഷവും പങ്കുവെച്ചു
എന്നുമെന്നില്‍ വെളിച്ചമായി-
നിറതിരിയിട്ട വിളക്കുപോലെ
അകലയാണെങ്കിലും ആ കുറുമ്പിന്റെ-
ശാസനയുടെ സുഖം ഞാനറിയുന്നു
ഒരമ്മയുടെ വയട്ടില്‍ പിറന്നില്ലെങ്കിലും-
അറിയുന്നു മുജ്ജെന്മ്മബെന്ധം
ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍-
വിധി കരുതിയ നല്ല നിമിഷങ്ങള്‍
നീയെന്‍ കണ്ണാടി.. ഞാന് എന്നെ കാണുന്ന്-
എന്റെ സ്വന്തം പ്രതിഛായ..
പ്രീയ കൂട്ടുകാരി....നന്ദി..
എന്നെ മനസ്സിലാക്കിയതിനു....
എല്ലാം പറയാതെ പറഞ്ഞതിനു...
എലാം പറയാതെ അറിഞ്ഞതിനു....
butterfly,deep

Sunday, 31 May 2009

എന്റെ സൌഹൃദം




അറിഞ്ഞോ അറിയാതെയോ.. 
എന്റെ സുഹ്രത്തുക്കളായവര്‍ക്കും..

പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും..
ഈ സുഹ്രത്തിന്റെ ആത്മസമര്‍പ്പണം





ഞാന്‍ വെറുമൊരു കടല്‍ചിപ്പി.
അവഗണനയാകുന്ന മണല്‍ത്തരി-
മനസ്സിന്‍ ഭിത്തിയെ കീറിമുറിച്ച്പ്പോഴും
ആത്മാര്‍ധതയില്‍ മിനുക്കിയെടുത്ത-
മുത്താണ് എന്റെ സൌഹ്രദം
വെള്ളത്തില്‍ ഉണ്ടായ ഓളങ്ങള്‍ പോലെ
അകന്നകന്നു അലിഞ്ഞില്ലാതാകുന്നു
ഒരു കുഞ്ഞിന്റെ മനസ്സുമായി-
വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു.
അങ്ങനെ എത്രയെത്ര ഓളങ്ങള്‍
പിന്നെയും ഓളങ്ങല്‍ തീര്‍ക്കാന്‍
ജെലപ്പരപ്പു മാത്രം ബാക്കി
ആത്മാര്‍ഥസൌഹ്രദം എന്ന പൂവിന്റിതള്‍-
പലതവണ വാടിക്കൊഴിയുന്നതു കണ്ടുഞാന്‍
മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാല്‍-
കാഴ്ചകള്‍ക്കപ്പുറത്തുനിന്നുമെത്താം സൌഹ്രദം
എങ്കിലും സത്യം ചെയിതു തെളിയിക്കേണ്ടി വെരുമ്പോള്‍-
പച്ചമാംസത്തില്‍ ഇരുമ്പിറങ്ങുന്നതു പോലെ
വിങ്ങി വിതുമ്പിടുന്നെന്‍ മനം-
നിറഞ്ഞിടുന്നു കണ്ണുകളറിയാതെ
വീണ്ടും പൂക്കള്‍ വാടിത്തുടങ്ങുന്നുവോ..?
തിരിച്ചറിയാതെ പോകുന്നൊ എന്‍ സൌഹ്രദം
മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-
തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.
butterfly,deep

Thursday, 28 May 2009

പുഴ





ടി ഒഴുകുന്ന പുഴ
കടലുതേടുന്ന പുഴ
വഹിച്ചിടുന്നു മര്‍ത്യന്‍ പാപങ്ങള്‍-
ചെപ്പിലടച്ച ഒരു പിടി ചാരമായി
ലക്ഷ്യം തേടി ഒഴുകുന്ന പുഴതന്‍ മാറില്‍
ശാന്തി തേടി അണയുന്നു പലര്‍
പാപഭാരം ഏറ്റുവാങ്ങി-
പുഴകള്‍ മെലിഞ്ഞു തുടങ്ങി
മൌനമായി തേങ്ങുന്നു...
കടലിന്‍ മാറില്‍ ഒഴുകി ചേരാനാവാതെ
തന്റെ പ്രാണനെ പുണരാനാവാതെ
അമ്മയുടെ ഉയിരൂറ്റി വിറ്റ്-
മക്കള്‍ വളര്‍ന്നു.. അമ്മയെ മറന്നു.
അമ്മയ്ക്കാകുമോ മക്കളെ മറക്കുവാന്‍..
ശപിക്കുവാന്‍.....
butterfly,deep

Wednesday, 27 May 2009

പ്രണയ മഴ





വള്‍ വെരുന്നു ഇരുണ്ട് -
നില്‍ക്കുന്ന ആകാശത്തില്‍
ഏഴു വര്‍ണ്ണങ്ങള്‍ വിരിയിച്ച്.
വരണ്ട മണ്ണില്‍ നിന്നും പുതു മണമുയര്‍ത്താന്‍
വെയിലിന്റെ ചൂടില്‍ തളര്‍ന്ന്-
മണ്ണില്‍ ചേര്‍ന്നുറങ്ങുന്ന ചെടികളെ ഉണര്‍ത്താന്‍.
ഇവളാണു എന്റെ ഒരേ ഒരു പ്രെണയിനി
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു-
പരസ്പരം പറയാത്ത കഥകളില്ല-
പടാത്ത ഗാനങ്ങളില്ല.
അവളുടെ തണുത്ത കൈകളാല്‍
എന്നെ തൊടാന്‍ നോക്കും
ഞാന്‍ ഒഴിഞ്ഞു മാറിയാല്‍
അവള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കും
മറ്റുചിലപ്പോള്‍ അവള്‍ക്കായി നിന്നു കൊടുക്കും
അപ്പോള്‍ അവള്‍ ഒരു കുഞ്ഞിനെയെന്നപോലെ-
എന്നെ ഉമ്മകള്‍ കൊണ്ട് മൂടും
എന്നും അവള്‍ എനിക്കു കൂട്ടായിരുന്നു
എന്റെ ദുഖത്തിലും സന്തോഷത്തിലും
ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും-
ചിലപ്പോള്‍ പൊട്ടിച്ചിരിക്കും
രാത്രികളില്‍ താരാട്ടു പാട്ടുമായി കൂട്ടിരിക്കും
അവളില്‍ പലരും ഒഴിക്കിവിട്ട-
കടലാസു വഞ്ചികളുടെ കഥ പറയും
ഇപ്പോള്‍ അവള്‍ എന്നില്‍ നിന്നും-
വളരെ അകലെയാണു
ഒരു പക്ഷെ എന്നെ അന്വെഷിക്കുന്നുണ്ടാകും
പുതിയ കഥ പറയുവാന്‍-
പ്രണയമഴയില്‍ എന്നെ നനയ്ക്കാന്‍
കേള്‍ക്കുന്നുണ്ടാവുമൊ?
ഈ മരുഭൂവില്‍ നിന്നുള്ള തേങ്ങല്‍
ഒരു പക്ഷെ അവളും കരയുകയായിരിക്കും
എനിക്കു വേണ്ടി പെയ്യുകയായിരിക്കും
മുടി അഴിച്ചിട്ട് ചിലങ്കകള്‍ കെട്ടി-
ആടി തിമിര്‍ക്കുകയാവും
എന്റെ കാല്‍പ്പാടുകള്‍ തേടി-
കുതിച്ചൊഴുകുകയാവും
ഞാന്‍ വെരും നിന്നില്‍ അലിയാന്‍-
നിന്നെ പുണരാന്‍...
നിന്നെ മാത്രം...
butterfly,deep

Monday, 25 May 2009

അനുരാഗപ്പൂക്കള്





റങ്ങാതെ ഉറങ്ങുന്ന രാത്രികളിലും
ഗാഡ്ഡമായി ഉറങ്ങുന്ന പുലര്‍വേളയിലും
എന്‍ കാതുകളില്‍ അലയടിച്ചിരുന്നു –
മണിനൂപുരനാദം
കാതുകളില്‍ മൂളുന്ന താരാട്ട് പാട്ടും
മുടിയിഴകളെ തഴുകുന്ന വളയിട്ട കൈകളും
എന്റെ രാത്രികളെ അനശ്വരമാക്കുന്നു
അവ അകന്നു പോകാതിരിക്കാന്‍
സൂര്യന്‍ ഉണരാതിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി
പുലര്‍ വേളയില്‍ മഞ്ഞിന്‍ കണങ്ങള്‍
എന്നെ നോക്കി ചിരിതൂകിക്കൊണ്ടിരുന്നു
കുസ്രിതി നിറഞ്ഞൊരാമുഖം ഓരോ തുള്ളിയിലും തേടുന്നു ഞാന്‍
രാത്രിയില്‍ എപ്പോഴോ പെയ്ത മഴയുടെ തുള്ളികള്‍-
ഇലകളില്‍ താളം തീര്‍ത്തുകൊണ്ടിരുന്നു
അതോ അതവളുടെ ചിരിയോ...!!!
മുടിയില്‍ തൂകിയ കാച്ചെണ്ണമണം-
ഇളം കാറ്റിനാല്‍ എന്നെ തഴുകിക്കൊണ്ടിരുന്നു
അഴിച്ചിട്ട മുടിയും കിലുങ്ങുന്ന ചിലങ്കയുമായി
എന്റെ ചുറ്റിനും ഒളിച്ചുകളീക്കുന്നു അവള്‍
ഞാന്‍ നട്ടുനനച്ചൊരീ അരിമുല്ലപ്പൂവുകള്‍
അവളുടെ മുടിയില്‍ ഒളിക്കാന്‍ വെമ്പുന്നതു പോലെ!!
കാറ്റിനാല്‍ പൊഴിഞ്ഞ പൂവുകള്‍ എടുത്തു മണത്തപ്പോള്‍
അവളുടെ ഗെന്ധം ഞാനറിഞ്ഞു
അവളുടെ ചൂടാര്‍ന്ന കൈകള്‍ എന്നെ പുണരുന്നതു ഞാനറിഞ്ഞു
അവളെന്റെ നെറ്റിയില്‍ നല്‍കിയ-
ചുംബനത്തിന്‍ സുഖം ഞാനറിയുന്നു
എങ്കിലും അവളാരെന്നറിയാതെ-
എന്റെ ഹ്രിദയം വിങ്ങിവിതുമ്പിടുന്നു..
butterfly,deep

Saturday, 23 May 2009

ഒരു രാത്രിയുടെ താലി





വെള്ളിവെളിച്ചം നിറഞ്ഞരാവില്‍-
കൈകോര്‍ത്തു നടന്നതും
ആകാശത്തെ നക്ഷത്രങ്ങള്‍ സാക്ഷിയായി
കെട്ടിപ്പുണര്‍ന്നതും
ഡിസംബറിന്റെ തണുത്തരാവില്‍-
ഒരു പുതപ്പിനുള്ളില്‍ അലുഞ്ഞതും
എല്ലാം.. എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ?!
എന്റെ മാറില്‍ വീണ നഖക്ഷതം ഉണങ്ങും മുന്‍പേ..
കിടക്കയില്‍ പൊഴിഞ്ഞ മുല്ല മൊട്ടുകള്‍ -
വാടും മുന്‍പെ.....അവന്‍....
പകുത്തെടുത്ത് പിന്നെയും ബാക്കിയായ-
പാലില്‍ ഉറുമ്പുകള്‍ ആത്മാഹൂതി നടത്തുന്നു.
സീമന്തരേഖയില്‍ അവന്‍ ചാര്‍ത്തിയ കുങ്കുമം
എന്തിന്റെയോ ബാക്കിപത്രം പോലെ പടര്‍ന്നിരുന്നു.
ഇന്നലെ അവന്‍ ചാര്‍ത്തിയ താലിക്കു-
അപ്പോള്‍ ഇത്ര ഭാരമുണ്ടായിരുന്നില്ല....
butterfly,deep

മഴ





ഴ പെയ്യുന്നു ..
വിണ്ടുകീറിയ മുലക്കണ്ണുകളില്‍-
വീണ്ടും അമ്രുത് നിറക്കുവാന്‍..
പാഞ്ഞടുക്കുന്ന മഴത്തുള്ളികള്‍-
അമ്മയുടെ നിശ്വാസ് വായുവില്‍ത്ത്ട്ടി-
ചിതറുന്നതു കാണാം.
മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു.
എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ-
കണ്ണുനീര്‍ത്തുള്ളികള്‍-
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു.
മഴ കരയുന്നു....
ആരുടെയൊക്കെയോ അശ്രുബിന്തുക്കള്‍
ഏറ്റുവാങ്ങുക്കൊണ്ട്...
അവളുടെ തേങ്ങലുകള്‍ മുഴക്കങ്ങളായി..
ആകാശത്തില്‍ അലയടിച്ചുകൊണ്ടിരുന്നു...
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected